Saturday, May 24, 2008

എന്റ്റെ വിഷുക്കണി..

വിഷു വന്നെത്തിനോക്കുന്നു....
വാതില്‍ വിടവിലൂടെന്നെ...
വിഷുക്കണി ഒരുക്കി ഞാന്‍ കാത്തിരുന്നു...
പക്ഷേഅവള്‍ വന്നില്ല എന്‍ കണിയാകുവാന്‍...
ഏകനായ് ഇരിപ്പു തുടങ്ങിയിട്ടേറെയായ്....
കൂട്ടിന്‌ കുറെ സ്വപ്നങ്ങളും.... പിന്നെനീ
തിരിച്ചു വരുമെന്ന പ്രതീക്ഷയും...
നീ തിരിച്ചു വരുമെന്ന പ്രതീക്ഷയും...
സ്വപ്നങ്ങളെല്ലാം വെറും സ്വപ്നമായ് മാറുമോ...
പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുമോ....
വിഷുക്കണി ഒരുക്കി ഞാന്‍ കാത്തിരിക്കും...
എന്‍ വിഷുകൈ നീട്ടമായ് നീ വരില്ലേ??

സുഹ്രത്തേ.. നിനക്കായ്..

കഴിഞ്ഞുപോയ നിമിഷങ്ങളെ നിനക്ക് നന്ദി
പരിചയപ്പെട്ട ഓരോ മുഖങ്ങള്‍ക്കും നന്ദി,
കേട്ടറിഞ്ഞ സുഹ്രത്തുക്കളേ നിങ്ങളോ,
സുന്ദരമായ ഈ ലോകത്ത്‌ എവിടേയോ ഒളിച്ചുവച്ചിരിക്കുന്ന
നിന്‍ മുഖം ഞാനിതുവരെ കണ്ടിട്ടില്ല....

നിങ്ങള്‍ പറഞ്ഞതൊക്കെയും ഹ്രദയത്തില്‍ നിന്നാണെങ്കില്‍,
ആ വാക്കുകള്‍ പോലെ നിങ്ങളും എത്രയോ നല്ലവരായിരിക്കും.
പങ്കുവച്ച സ്നേഹങ്ങള്‍ക്കും നല്‍കിയ ആശ്വാസങ്ങള്‍ക്കും
എവിടെയോ ഇരിക്കുന്ന സുഹ്രത്തേ, നിനക്കും നന്ദി.

അറിയില്ല ഇനി എത്ര നാള്‍ എത്ര നാള്‍ മുന്നോട്ട്
ഈ ജീവിത നൗക തീരത്തണയുവാന്‍..
എങ്കിലും കഴിയില്ല സ്നേഹിക്കാതിരിക്കുവാന്‍
മരിക്കുന്ന കാലത്തോളം സ്നേഹിക്കാതിരികുവാന്‍..

Friday, May 23, 2008

എന്തിനീ ജീവിതം

കടമെടുത്ത ചിന്തകളും,

കടമെടുത്ത വാക്കുകളും,

കടമെടുത്ത ഹ്രദയവും

കടമെടുത്ത ശരീരവുമായി ഞാനീ

ഉഷ്ണമാം മരുഭൂമിയില്‍ കിടന്നുഴലുന്നു നാളേറെ...

ജനിച്ചു വീണതും കടത്തിലല്ലേ -

കളിച്ചതും ചിരിച്ചതും കടത്തിലല്ലേ -

ഉണ്ടതും ഉറങ്ങിയതും കടത്തിലല്ലേ -

ഇനി നാളെ..... ദൈവമേ... എന്റ്റെ-

അവസാന യാത്രയും കടത്തിലാണോ??

ഹേ സുഹ്രത്തുക്കളേ,എന്തിനീ

ജീവിതം വെറുമൊരു വോട്ടിനു വേണ്ടിയോ ?

വെറുമൊരു പാഴ്‌ വോട്ടിനു വേണ്ടിയോ ?

വെറുമൊരു പാഴ്‌ വോട്ടിനു വേണ്ടിയോ ?

എന്റ്റെ കണ്ണൂര്‍ സുഹ്രത്തുക്കള്‍.

ഞാനറിയുന്ന കണ്ണൂര്‍കാരൊക്കെയും-

സ്നേഹ സമ്പന്നര്‍.

സ്നേഹത്തിന്‌ പകരം ഹ്രദയം തരുന്നവര്‍-

സ്നേഹിച്ചാല്‍ പകരം സ്വയം -

ജീവന്‍ തരുന്നവര്‍.

പക്ഷേ.....

ഞാന്‍ വായിക്കുന്ന കണ്ണൂര്‍കാരൊക്കെയും-

രാക്ഷസ്സ സമത്വര്‍.

കൈയ്ക്ക് പകരം തലയെടുക്കുന്നവര്‍-

അച്ഛന്‌ പകരം മകനെ കൊല്ലുന്നവര്‍.

ഇത്‌ ദൈവത്തിന്റ്റെ വിക്രതിയോ-

അതോ,അവരുടഹങ്കാരമോ...

ഹേ നരഭോജികളേ -

നിങ്ങള്‍ക്കുംഞാനറിയുന്ന കണ്ണൂര്‍കാരായിക്കൂടെ....

സ്നേഹ സമ്പന്നര്‍.

സ്നേഹത്തിന്‌ പകരം ഹ്രദയം തരുന്നവര്‍-

സ്നേഹിച്ചാല്‍ പകരം സ്വയം -

ജീവന്‍ തരുന്നവര്‍.

Wednesday, May 14, 2008

ക്രഷ്ണാ..നിനക്കായ്..

ജനിച്ചു വീണ വീടും,
കളിച്ചു വളര്‍ന്ന പുരയിടവും,
നടന്നിരുന്ന വഴികളും,
നീന്തിക്കളിച്ച കൊച്ചരുവിയും,
പിറകെ വരുന്ന കൂട്ടുകാരിക്ക്‌
ഞാന്‍ മുന്നിലുണ്ടെന്നറിവിനായ് ഇലകളുമിട്ടതും,
മഴ പെയ്തപ്പോള്‍ കുട മടക്കി ബാഗില്‍ വെച്ചതും,
കൂട്ടുകാരോടൊപ്പം മഴ നനഞ്ഞതും,
പിന്നെ അതിന്റ്റെ പേരില്‍ അമ്മ അടിച്ചതും,
പിന്നെകുടയെടുക്കാതെ പോയതും,
ഒരു ചേമ്പില കുടയാക്കി പിടിച്ചതും,
അങ്ങനെ.. അങ്ങനെ.. ഒരുപാടോര്‍മ്മള്‍..

ഇപ്പോള്‍ തോന്നുന്നു, ക്രഷ്ണാ നീയുമുണ്ടായിരിന്നുവോ
അന്ന്എന്റ്റെ കൂടെ ആ ചേമ്പില കീഴില്‍ കയറുവാന്‍,
ഞാനിട്ടുപോയരാ കടലാസുമിലകളും പറക്കുവാന്‍,
തോന്നുന്നു അങ്ങനെ എന്നോടേറെ അടുത്ത ഒരു സുഹ്രത്തിനേ പോല്‍....

കഴിയില്ലെനിക്ക്......

മനസ്സാല്‍ കരയുംപോഴും
ചിരിക്കാന്‍ പഠിച്ചു ഞാന്‍,
കവിളിനെ ചുംപിക്കുമാ കണ്ണുനീര്‍-
പോലുമൊരാശ്വാസമാണിപ്പോള്‍.
കരയാന്‍ കഴിയില്ലെനിക്ക് നിന്റ്റെ മുന്നില്‍,
കാരണം
നിന്റ്റെ ചിരിക്കുന്ന മുഖമാണെനിക്കെന്നുമിഷ്ടം.
കണ്ണുകള്‍ മനസ്സിന്റ്റെ വിലക്കുക്കള്‍ മറികടന്നാലോ,
കണ്ണുനീര്‍ കവിളിനെ ചുട്ടുപൊള്ളിക്കാനായ് വന്നാലോ,
ആര്‍ത്തുപെയ്യുന്ന മഴയിലേക്കിറങ്ങും ഞാന്‍,
ആരും കാണാതാര്‍ത്തൊന്ന് കരയുവാന്‍.
ചുട്ടു പൊള്ളിക്കുന്ന ആ കണ്ണുനീരിനെ,
പരിശുദ്ധമാം ആ മഴവെള്ളം കൊണ്ടൊന്നു മൂടുവാന്‍,
മനസ്സില്‍ കെട്ടിക്കിടക്കുമാ കാര്‍മേഘമെല്ലാം,
പെയ്തിറങ്ങട്ടെ മറ്റൊരു പെരുമഴക്കാലമായ്.

Monday, May 12, 2008

ബന്ധങ്ങള്‍..... എത്ര മനോഹരം..

ലാഭ നഷ്ടങ്ങള്‍ നോക്കാത്ത ബന്ധങ്ങളിന്നു ചുരുക്കമല്ലേ,

അച്ഛനും മകനും തമ്മില്‍ കണക്കു പറയുന്നു...

സഹോദരനും സഹോദരിയും തമ്മിലും കണക്കു പറയുന്നു,

പ്രായമായ മാതാപിതാക്കള്‍ക്ക് മരുന്നു വാങ്ങിയിട്ട്‌ അതിന്റ്റെ കണക്കു പറയുന്ന മക്കള്‍,

തന്നെ പാലൂട്ടി വളര്‍ത്തി വലുതാക്കിയതിന്റെ

കണക്കു ചോദിക്കുന്ന യവ്വൗനമാണിന്ന്‌...

നാളെ അവര്‍ തന്നെ പത്തുമാസം ചുമന്ന തന്റ്റെ

അമ്മയുടെ ഗര്‍ഭ പാത്രതിന്റ്റെകണക്കും ചോദിക്കും,

പലിശ സഹിതം തീരിച്ചു കൊടുക്കാന്‍......
ഇതിനിടയില്‍ മനുഷ്യന്‍ മനുഷ്യനെ മറക്കുന്നു....

ബന്ധങ്ങള്‍ കെട്ടുറപ്പിക്കാന്‍ മറക്കുന്നു...

പിന്നെന്ത് സ്നേഹം..

പിന്നെന്ത് ബന്ധം..

അവനവനെത്തന്നെ മറക്കുന്ന കാലം...

Friday, May 09, 2008

ഒരു സുഹ്രത്തിന്‌ വേണ്ടി.

ആശ്വസിക്കാം സുഹ്രത്തേ,
ഇത് മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന കാലം,
പിന്നെ അവന്റ്റെ മുന്നില്‍മരങ്ങളെന്ത്,തറവാടെന്ത്..
അവന്റ്റെ കണ്ണിലെല്ലാം വെറുംവില്‍പ്പന ചരക്കുകള്‍ മാത്രം.

ഇന്നു മരത്തിന്‍ ചുവട്ടില്‍ വെച്ചയാകോടാലി,
നാളെ നീ കളിച്ചു വളര്‍ന്ന ആ
തറവാടിനേയും മുറിവേല്‍പ്പിച്ചേക്കാം.
നിന്റ്റെ കണ്മുന്നില്‍ നിന്നുമീ മരങ്ങളേയും
ഈ തറവാടിനേയുമില്ലാ-
താക്കാനുമവനു കഴിഞ്ഞേക്കാം,

പക്ഷേ..

നിന്റ്റോര്‍മ്മയും മനസ്സും നിന്‍ സ്വന്തമല്ലേ,
നിന്‍ ബാല്യവും നീയും നിന്‍ സ്വന്തമല്ലേ,
കഴിയുമോ ആര്‍ക്കേലുമതില്ലാതാക്കാന്‍.
ശ്രമിക്കൂ ജീവിക്കാന്‍ ഓര്‍മ്മകളില്‍,
അതിനേക്കാള്‍ മധുരം മറ്റൊന്നുമില്ല,
ഈ ഓര്‍മ്മകളാണത്രേ മനസ്സിന്‍ ശക്തി.

Tuesday, May 06, 2008

കാത്തിരുപ്പ്

ഇന്നലെ സായാഹ്നം കറുത്തിരുണ്ടു,
കാര്‍മേഘങ്ങള്‍കൊണ്ടന്തരീക്ഷം മൂടപ്പെട്ടു,
ശക്തിയാം കാറ്റാല്‍ പൊടിപടലങ്ങള്‍ പറന്നുയര്‍ന്നു.
ആള്‍ക്കാരെല്ലാമോ ഓടി മുറിയില്‍ കയറി.

അതുകണ്ടെന്റ്റെ മനസ്സും നനവാര്‍ന്നതായി,
മഴയിപ്പോള്‍ പെയ്യുമെന്നാര്‍ത്തു വിളിച്ചു ഞാന്‍,
മഴ കാക്കും വേഴാമ്പലായ് കാത്തിരുന്നു, ഞാന്‍
മഴ കാക്കും വേഴാമ്പലായ് കാത്തിരുന്നു.

പക്ഷേ........
ആ കാര്‍മേഘങ്ങളും പോയ്മറഞ്ഞു,
ശക്തിയാം കാറ്റും കെട്ടടങ്ങി,
ആള്‍ക്കാരെല്ലാമോടി പുറത്തുവന്നു,
കയ്യടിച്ചാഹ്ലാദം പ്രകടിപ്പിച്ചു..

ഞാനിന്നുമാ വേഴാമ്പലാണ്‌, ഒരു
മഴയ്ക്കായ് കാതോര്‍ക്കും വേഴാമ്പലാണ്‌,
ഒരു ജീവാമ്രതം പോലെ പെയ്യുമോ
ഇന്നെങ്കിലും ആ മഴ എനിക്കായ്...

Monday, May 05, 2008

ഒരു യാത്ര.

മറ്റൊരു യാത്രതന്‍ തയ്യാറെടുപ്പിലാണിന്നു ഞാന്‍
ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ലായിരിന്നുവെങ്കിലും
ഈ യാത്രയില്‍ ഞാന്‍ ഏകനാണ്‌,
കഴിയില്ല ആരേയും കൂടെ കൂട്ടാന്‍.

ഇപ്പോഴെന്റ്റിഷ്ടങ്ങള്‍ മാറിടുന്നു,

ഇപ്പോള്‍ എനികിഷ്ടമീയേകാന്തതയും
പിന്നെ എല്ലാം മറയ്ക്കുന്ന ഈ ഇരുട്ടും,
പിന്നെ എന്നെ തലോടുവാനെത്തുന്ന
അദ്രശ്യനാം നിന്റ്റെ കൈവിരല്‍ തുമ്പുകളും.

നീയെന്ന പ്രണയത്തെ സ്നേഹിച്ചിരുന്ന ഞാന്‍
ഇപ്പോഴോ..
നീയെന്ന മരണത്തെ സ്നേഹിച്ചീടുന്നു.
നീ തന്നെയല്ലേയെന്‍ പ്രണയവും മരണവും,
നിനക്കായ് ജനിച്ചിട്ട്‌ നിനക്കായ് മരിക്കുന്നു.

നിനക്കായ് ജീവിക്കാന്‍ കഴിഞ്ഞില്ലയെങ്കിലും,
നിനക്കായ് മരിക്കുവാന്‍ കഴിയുമല്ലോ.
ഈ ജന്മം കിട്ടാത്ത നിന്‍ സ്നേഹത്തിനായ്
ഞാന്‍ പുനര്‍ജനിക്കേണമോ ഒരിക്കല്‍ കൂടി.

വേണ്ട കഴിയില്ലെനിക്കതു താങ്ങുവാന്‍
ഈ മലിനമാം ഈ ലോകത്തൊരിക്കല്‍ കൂടി,
എരിഞ്ഞടങ്ങീടട്ടെ എന്നുടെ ജീവിതം
ഈ ക്രൂരമാം ലോകത്തിപ്പോള്‍ തന്നെ.

Saturday, May 03, 2008

എന്റ്റെ കാഴ്ച

ഇവിടിരുന്നെനിക്കെന്റ്റെ നാട് കാണാം
മുറ്റത്ത് പരിമളം പരത്തും കുടമുല്ല കാണാം..
സൂര്യനെ പ്രണയിക്കും സൂര്യകാന്തി കാണാം..
ചെം പനിനീര്‍ മണമുള്ള റോസുകാണാം..
പിന്നെ ഇതെല്ലാം തഴുകി കടന്നുവന്ന്-
എന്നെ തലോടുന്ന ഈ ഇളം കാറ്റിലൂടെ-
നിക്കെന്റ്റെ വീടു കാണാം.പിന്നെ..
നിങ്ങളോരോരുത്തരേയുമെനിക്കു കാണാം.

മരണം.

വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്നറിഞ്ഞു ഞാന്‍
വാക്കുകളാണ്‌ ബന്ധങ്ങള്‍ തന്‍ വിഷ്ണുവും മഹേശ്വരനും,
എങ്കിലും താങ്കള്‍ക്കായ് എന്റ്റെ കൈയ്യില്‍ മറ്റെന്താണുള്ളത്,
കുറേ ഇടമുറിഞ്ഞ വാക്കുകളും പിന്നെയീ സൗഹ്രദവും....

പിന്നെന്റ്റെ പ്രണയവുമിഷ്ടങ്ങളും,
നിങ്ങളില്‍ നിന്നേറെ വിഭിന്നമല്ലേ?
ഞാനിന്നുമെന്നും പ്രണയിച്ചീടുന്നത്
മരണമേ, എന്നിലെ നിന്നെയല്ലേ??

മരണം
ഒരാള്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത മഹാത്ഭുതമാണ്‌..
ഒരാളും കണ്ട് മതിയാകാത്ത മഹാസൗന്ദര്യമാണ്‌..
കാണാതെ പ്രണയിക്കും എന്‍ പ്രണയിനിയാണ്‌..
ശ്വാസം നിലക്കുമ്പോഴെന്നെ തഴുകും തലോടലാണ്‌.

എന്റ്റെ ഇഷ്ടം.

ഞാനെന്നുമിഷ്ടപ്പെട്ടിരുന്നത്‌ ആ പ്രളയമായിരുന്നു..
പ്രളയത്തിനിടയില്‍ വീശും ആ കൊടും കാറ്റായിരുന്നു...
ആ പ്രളയവും കൊടുംകാറ്റും കെട്ടടങ്ങി, എന്നിട്ടും
ഞാനവശേഷിച്ചു ഒരു വിഴുപ്പു ഭാണ്ഡം പോലെ...

എനിക്കു പ്രണയമായിരുന്നെന്നെ-
നശിപ്പിക്കുമെല്ലാത്തിനോടും...

എന്‍ പ്രീയ സഖിതന്‍ തലോടലേല്‍ക്കാന്‍,
ആ വിരല്‍തുമ്പിലൊന്നൂഞ്ഞാലാടാന്‍,
ആ മാറില്‍ തലചായ്ച്ചൊന്നുറങ്ങുവാനും,
മഴ കാക്കും വേഴാമ്പലായ് ഞാനിരുന്നു..

എന്‍ പ്രീയസഖിയ്ക്കായ് കാത്തിരിക്കുന്നു ഞാന്‍
വരില്ലേ എന്‍ പ്രീയസഖീ..എന്‍ പ്രീയ മരണമേ..

ഒരിക്കല്‍ എന്‍നിണമീ ഭൂമിയില്‍ വീഴും,ആ നിണം-
കൊണ്ടീഭൂമി ചുവക്കും,അന്നു നീ-
എന്നെ മനസ്സിലാക്കും, ഹേ മരണമേ-
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു..

എന്റ്റെ പ്രണയം.

വീണ്ടും ഈ ആള്‍ക്കൂട്ടത്തിലേകനാകുന്നതു പോലെ....
മനസ്സുകൊണ്ട് അനാഥനാകുന്നതു പോലെ.....
രാത്രികളില്‍ അന്ധകാരം എന്നെ വേട്ടയാടുന്നു...
പകലുകളില്‍ ഈ സൂര്യകിരണങ്ങളും...

ബന്ധത്തിന്‍ വിലയറിയാമായിട്ടും....
ബന്ധങ്ങള്‍ അറ്റു പോകുന്നു...
ഓരോ കൂടി ചേരലുകളും,
വേദനകള്‍ സമ്മാനിച്ചോടിമറയുന്നു...

എനിക്കിപ്പോള്‍ മഴയോടാണിഷ്ടം...കാരണം
ഞാനെന്തുചെയ്യുന്നുവെന്നാരും കാണുന്നില്ല,
ഈ മഴത്തുള്ളികള്‍ എന്റ്റെ കണ്ണൂനീരിനെ മറയ്ക്കുന്നു
അങ്ങനെ ഈ മഴയില്‍ എനിക്കാര്‍ത്തു കരയാം.....

മഴതന്‍ ഇടയിലുള്ള ഇടിവെട്ടുശബ്ദങ്ങള്‍
എന്‍ ആര്‍ത്തനാദത്തെ ശാന്തമാക്കീടുന്നു...
എല്ലാം തകര്‍ത്തെറിയാനുള്ളീ മഴയുടെ
ചേതോവികാരമാം ഈ മുഖമാണെനിക്കിഷ്ടം.