Monday, June 30, 2008

ഞാനൊന്നുറങ്ങട്ടെ.

മനസ്സ്,
അതൊരു കടലുപോലാണ്....

ചിലപ്പോള്‍ ശാന്തമായ ഒരു തിരമാലപോലെ....

മറ്റു ചിലപ്പോള്‍

അലറി കരയുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ.....

എങ്കിലും ഞാന്‍ ആ കടലിനെ സ്നേഹിക്കുന്നു...

അതിന്റ്റെ തീരത്ത് ആ കാറ്റേറ്റ് നടക്കുവാന്‍.....

ആ ഉപ്പ് രസമുള്ള വെള്ളം കോരി കളിക്കുവാന്‍....

ആ തിരമാലകളിലേക്കിറങ്ങി ചെല്ലുവാന്‍.....

ആ കടലിന്റ്റെ ഒരു ഭാഗമായി തീരുവാന്‍....
അങ്ങനെ.... അങ്ങനെ,.....

എങ്കിലും

പലപ്പോഴും നാം അറിയാതെ പോകുന്നതും

ആ മനസ്സുതന്നല്ലേ......ആ അഗാധതയല്ലേ.........

ഇനി ഞാനൊന്നാഴ്ന്നിറങ്ങട്ടെ ആ മനസ്സിലേക്ക്......

ആ അഗാധതയിലേക്ക്........

ഞാനൊന്നു ശാന്തമായുറങ്ങട്ടെ..........

ഒരിക്കലും ഉണരാതിരിക്കാനായ് ഞാനൊന്നുറങ്ങട്ടെ........

Saturday, June 28, 2008

മനസ്സ്.

തകര്‍ന്നു തുടങ്ങിയ മനസ്സുമായ് ഒരു
യാത്രയിലായിരിന്നിന്നു ഞാന്‍.

അലറിയടുത്തൊരാ തിരമാലയിലേക്കെടു-
ത്തെറിഞ്ഞു ഞാനെന്‍ മനസിനെ.
ഒരു തിരമാല പോലെന്‍ മനസ്സും ഒരു
കല്ലില്‍ തട്ടി തകര്‍ന്നത് കണ്ടു ഞാന്‍.

പക്ഷേ,
ആശ്വാസത്തോടെ തിരിഞ്ഞൊരെന്നെ
വരവേറ്റതെന്‍‌റ്റെ മനസ്സു തന്നല്ലേ... ?

ആക്രോശത്തോടെടുത്തെറിഞ്ഞു
ഒരു തീ കുണഢത്തിലേക്കാ മനസ്സിനെ.
പച്ച മാംസത്തില്‍ കത്തികയറി
ആ തീക്കനലുകള്‍ താണ്ടവമാടുന്നു.

പക്ഷേ,
ആശ്വാസത്തോടെ തിരിഞ്ഞൊരെന്നെ
വരവേറ്റതെന്‍‌റ്റെ മനസ്സു തന്നല്ലേ... ?

വലിച്ചെടുത്തതാ ചങ്ങലക്കെട്ടിനാല്‍
വലിച്ചു മുറുക്കി ഞാനെന്‍ മനസ്സിനെ.
തുളച്ചിറങ്ങി ആ ചങ്ങലക്കണ്ണിക-
ളെന്‍ മനസ്സിനെ മറ്റൊരു തുളയാക്കി.

പക്ഷേ,
ആശ്വാസത്തോടെ തിരിഞ്ഞൊരെന്നെ
വരവേറ്റതെന്‍‌റ്റെ മനസ്സു തന്നല്ലേ... ?

ഇതിനേ നശിപ്പിക്കനൊരേയൊരു മാര്‍ഗ്ഗം
എന്നുടെ ജീവനെ നശിപ്പിക്ക മാത്രം.
പരതി നടന്നൊരാ എന്‍‌റ്റെ കയ്യില്‍
തടഞ്ഞതാ കറിക്കത്തിയാണല്ലോ....??

Thursday, June 26, 2008

ഒരു പാഴ്കിനാവ്.

ഇഷ്ടം... അതൊരു പാഴ്കിനാവോ...
ഇപ്പോള്‍ എനിക്കങ്ങനെ തോന്നുന്നു.
മനസ്സിലുള്ളിഷ്ടം തുറന്നു പറഞ്ഞാല്‍
മറ്റൊരു നഷ്ടം താങ്ങേണ്ടി വരുമോ?

അറിയില്ല, എങ്കിലും തുറന്നു പറഞ്ഞു ഞാന്‍,
മനസ്സിലുള്ളിഷ്ടം തുറന്നു പറഞ്ഞു ഞാന്‍.
അങ്ങനെയെന്‍‌ മനസ്സിന്‍‌ ഭാരമകറ്റി ഞാന്‍,
പക്ഷേ എങ്ങനകറ്റേണം മനസ്സിന്‌റ്റെ വേദന.

എന്‍‌റ്റെ നഷ്ടത്തിന്‍ കൂട്ടത്തില്‍ മറ്റൊരു നഷ്ടമോ,
ഇല്ല, കഴിയില്ലെനിക്കതു താങ്ങുവാന്‍.
നിനക്കിഷ്ടമില്ലാത്തൊരാ സ്നേഹം പിന്‍വലിക്കുന്നു ഞാന്‍,
എന്നാലെങ്കിലും എന്നില്‍നിന്നകലാതിരുന്നൂടെ...

എന്നാലെങ്കിലും....എന്നില്‍നിന്നകലാതിരുന്നൂടെ.........................

Monday, June 23, 2008

ഒരു വിലാപം.

തണുത്ത പ്രഭാതങ്ങള്‍.....
മനുഷ്യന്‍‌റ്റെ വിലാപം പോലെ,
തോരാത്ത കണ്ണുനീര്‍ പോലെ
പെയ്തിറങ്ങുന്ന മഴ.

ക്രമേണ അതിന്‍‌റ്റെ ശക്തി കൂടുന്നു....
സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട
ഒരമ്മയുടെ അട്ടഹാസം പോലെ
ഇടയ്ക്കിടെ കടന്നു വരുന്ന പ്രകാശധോരണി,
അതിനോടൊപ്പം പ്രക്രതിയുടെ ഗര്‍ജ്ജനവും...

നഷ്ടപ്പെടലിന്‍‌റ്റെ വേദന,
അത് മറ്റെന്തിനേക്കാളും ഉപരിയാണ്‌.....
ഈ പ്രക്രതിപോലും കരയുന്നു
ആ വേദനയില്‍.
കണ്ണുനീര്‍ മറയ്ക്കാന്‍ മഴയില്‍
നടക്കുന്ന മനുഷ്യനെ പോലെ
പ്രക്രതിയും അതിന്‍‌റ്റെ
കണ്ണുനീര്‍ മറയ്ക്കുന്നു ഈ മഴയില്‍..

സുഹ്രത്തേ കഴിയുമോ ഈ മഴവെള്ള-
ത്തിലല്പ്പമെങ്കിലും ഉപ്പുരസം രുചിക്കുവാന്‍...

കഴിയില്ല,
കഴിയില്ലാര്‍ക്കും കഴിയില്ല, നമ്മുക്ക-
ന്യന്‍‌റ്റെ ദു:ഖം കാണാന്‍ കഴിയില്ല..
കണ്ണില്ല നമുക്കന്യന്‍‌റ്റെ ദു:ഖം കാണുവാന്‍..

ദൈവമേ, ഞാനൊരന്ധനായിരുന്നെങ്കില്‍,
കാണാതിരിക്കാന്‍ കഴിയുമായിരുന്നാ കണ്ണുനീര്‍.

ദൈവമേ, ഞാനൊരു ബധിരനായിരുന്നെങ്കില്‍
കേള്‍ക്കാതിരിക്കാന്‍ കഴിയുമായിരുന്നാ നിലവിളി.

ദൈവമേ, ഇപ്പോള്‍
നീ പോലും നാണിക്കുന്നുണ്ടാകണം,
ഈ പാപ ജന്മങ്ങളെ സ്രഷ്ടിച്ചതോര്‍ത്ത്,
ഈ പാപ ജന്മങ്ങളെ സ്രഷ്ടിച്ചതോര്‍ത്ത്.

Saturday, June 21, 2008

എന്‍‌റ്റെ യാത്ര...

ഇത് എന്റ്റെ യാത്രയുടെ തുടക്കം,
അലക്‌ഷ്യമായൊരവസാന-
യാത്രയുടെ തുടക്കം.
ഓര്‍മ്മകളെ പിന്നിലാക്കി,
കാലചക്രങ്ങള്‍എന്നെയും-
കൊണ്ടുരുളുന്നു.

ഇത് മറ്റൊരു ലക്‌ഷ്യത്തിലേക്കുള്ള യാത്ര...
നിങ്ങള്‍ ചിരിക്കരുത്..
കാരണം ഇതെന്റ്റെ വിശ്വാസമാണ്.
വിശ്വാസം...
ആധുനിക ജനത കേട്ടു ചിരിക്കുന്ന വാക്ക്...
പുഛിച്ചു തള്ളുന്ന മറ്റൊരു വാക്ക്...

വിശ്വാസം ചതിക്കുമോ,
അറിയില്ല എങ്കിലും
വിശ്വാസിക്കുന്നേവരേയും,
വിശ്വാസത്തിന് ഫലം വഞ്ച്നയെങ്കിലും,
വിശ്വാസിക്കാനാണെനിക്കേറെയിഷ്ടം.

മനസ്സോടി പോകുന്നു
ആ ഓര്‍മ്മകളിലേക്കിപ്പോള്‍,
തടുക്കാന്‍ കഴിയാത്ത
ആ ഓര്‍മ്മകളിലേക്ക് .

മുറ്റത്തെ മാവിലേക്കോടിക്കയറുന്ന
ഒരണ്ണാരക്കണ്ണനും,
ആ പഴുത്തചക്കയെ കുത്തി
മുറിവേല്പ്പിക്കുന്ന കാക്കയും,
ആ നടവരമ്പും പിന്ന-
തിനരികിലൂടൊഴുകുന്നയാ
ചെറുപുഴയും,
ഓടി മറിഞ്ഞൊരാ
ചെമ്മണല്‍ പാതയും,
കൂടെ പഠിച്ചൊരാ
കളിക്കൂട്ടുകാരും,
എല്ലാമെല്ലാം ഇന്നെന്റ്റെ
ഓര്‍മ്മകള്‍ മാത്രം.

പക്ഷേ, ഞാനിന്നു പോകുന്നു
ഈ ഓര്‍മ്മകളുടേയും
വിശ്വാസങ്ങളുടേയും
അടുക്കല്‍ നിന്ന്..
മടുത്തു ഞാനീ ലോകമെന്നെ
മടുക്കും മുമ്പേ...

എനിക്കിനി എനിക്കിനി ജീവിക്കണം
നിന്റ്റെ മാത്രമായ്...
നിനക്കു മാത്രമായ്...
പരാതിയും പരിഭവങ്ങളുമില്ലാതെ,
കുറ്റങ്ങളും കുറവുകളുമില്ലാതെ,
നിന്റ്റെ ഓര്‍മ്മകളില്‍...
നിന്‍‌റ്റെ ഓര്‍മ്മകളില്‍ മാത്രമായ്......

കണ്ണുകള്‍ അടയുന്നു,
തണുപ്പ് ശരീരത്തിലേക്കരിച്ചിറങ്ങുന്നു... .
നല്ല സുഖമുള്ള തണുപ്പ്....
എല്ലാവരേയും കാണുന്നു ഞാന്‍-
ഒരു മഞ്ഞുമറക്കുള്ളില്‍ നിന്നെന്നപോലെ.

ഞാന്‍ ജനിച്ചപ്പോള്‍ ചിരിച്ച പലരും-
കണ്ണുനീരൊഴുക്കുന്നു ഈ നിമിഷത്തില്‍.
ഒന്നിനും ഒരു കണ്ണനീരിനും
തടയാകാനാകില്ല എന്‍‌റ്റെ ഈ
ശാന്തമാം യാത്ര.

യാത്ര ചോദിക്കുന്നില്ല ഞാന്‍ ആരോടും,
കൂട്ടാന്‍ കഴിയില്ലാരേയും...
ഈ യാത്രയില്‍ ഞാനേകനാണിന്ന്..
അന്നും ഇന്നും ഞാനേകനായിരുന്നല്ലോ....

ഇതെന്‍‌റ്റെ യാത്ര...എന്‍‌റ്റവസാന യാത്ര.