Saturday, September 27, 2008

ഇവനൊരു ഭ്രാന്തന്‍.

ഇവന്‍,
സ്നേഹിച്ചവരാല്‍ ഹൃദയം മുറിപ്പെട്ടവന്‍,
നിണമൊഴുകും ഹൃത്തിനെ മറച്ചു പിടിച്ചവന്‍.
ദു:ഖത്തിന്നിടയിലും പുഞ്ചിരിക്കുന്നവന്‍,
സ്വന്തം ദു:ഖം സ്വന്തമായ് വച്ചവന്‍.

സ്നേഹത്തിനു പകരമായ് ദു:ഖം ലഭിച്ചവന്‍,
ഖേദത്താല്‍ ജീവിതം തള്ളിനീക്കുന്നവന്‍.
തന്നേക്കാളധികമായ് സ്നേഹിച്ചവരൊക്കെയും,
ഒറ്റപ്പെടുത്തുന്നത് കണ്ടോണ്ട് നിന്നവന്‍.

സൗഹൃദങ്ങള്‍ സ്വന്തം ജീവനായ് കണ്ടവന്‍,
സ്നേഹിതരോടൊപ്പം ആര്‍മ്മാദിച്ചാടിയവന്‍.
അന്യരുടെ ദു:ഖങ്ങള്‍ ഏറ്റു പിടിച്ചവന്‍,
സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ മറന്നവന്‍.

ചെറു ചെറു വഴക്കുകള്‍ കൂടാന്‍ കൊതിച്ചവന്‍,
അതിലേറെ സ്നേഹം കിട്ടാന്‍ കൊതിച്ചവന്‍.
ജനനത്തോടൊറ്റപ്പെട്ടവനായ് പോയവന്‍,
ജീവിതത്തില്‍ കൂട്ടു കൂടാന്‍ കൊതിച്ചവന്‍.

കൂട്ടുകാരേയൊക്കെയും ജീവനു തുല്യമായ്,
സ്നേഹിക്കാന്‍ മാത്രം പഠിച്ചു വളര്‍ന്നവന്‍.
സ്നേഹിച്ച പെണ്ണിന്‍‌റ്റെ സ്നേഹം കിട്ടാത്തവന്‍,
സ്നേഹിച്ച പെണ്ണിനോട് സ്നേഹം കാട്ടാത്തവന്‍.

ഒറ്റപ്പെടലിനെ ഏറെ ഭയക്കുന്നവന്‍,
ഇരുട്ടിനേക്കാളേറെ വെളിച്ചത്തെ പേടിക്കുന്നവന്‍.
ഒറ്റക്കിരിക്കുമ്പോള്‍ മനസ്സാല്‍ കാടു കയറുന്നവന്‍,
ഇവനൊരു ഭ്രാന്തനാണിവനൊരു ഭ്രാന്തന്‍.

Tuesday, September 23, 2008

MEMORIES

In the morning there was sunshine,
when your bright face was nearby.
It was cloudy when I opened my eyes,
which were half sleepy.
It was like thundering when you opened your-
pitch voice to call me “Hai Good Morning”.
I couldn’t bear the lightning of your twinkling eyes,
which were over whelmed with joy.
I could realize that I am not dreaming,
when I started receiving the Rain of Kisses.
It is needless to mention that
“ALL HAVE BECOME MEMORIES”
But the flood of love and affection
is still stagnant in the pool of Heart.

Thursday, September 18, 2008

കടല്‍.

കടല്‍ കാറ്റേറ്റ് നിന്ന ആ സന്ധ്യാ സമയത്താണ് അയാള്‍ അവളെ ആദ്യമായി കണ്ടത്. അയാള്‍ക്ക് അത്ഭുതം തോന്നി. അത് അവളല്ലേ? മീരാകൃഷ്ണ ! യുവസാഹിത്യകാരി. കുറേ നാള്‍ മുന്‍പാണ് അവളുടെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയത്. "സ്നേഹപൂര്‍വ്വം". നല്ല കുറേ കവിതകള്‍. എങ്കിലും എല്ലാത്തിലും ഒരുതരം ദു:ഖഭാവം നിഴലിച്ചു കാണാം. ഒന്നു പരിചയപ്പെട്ടാലോ? അയാള്‍ അവളുടെ അടുത്തു ചെന്നു. "മീരാകൃഷ്ണയല്ലേ"? അവള്‍ ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി. പിന്നെ ചെറുതായൊന്നു തലയാട്ടി. അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞാന്‍ വായിച്ചിരിന്നു താങ്കളുടെ കവിതാ സമാഹാരം". നന്നായിട്ടുണ്ട്. അയാള്‍ പതുക്കെ പതുക്കെ അവളുടെ കവിതകളിലേക്കിറങ്ങി ചെല്ലുകയായിരിന്നു. കുറേ നേരത്തേക്കു അവള്‍ വെറുമൊരു കേള്‍വിക്കാരി മാത്രമായി. "താന്‍ പോലും തന്റ്റെ കവിതകളെ ഇത്രയധികം വിലയിരുത്തിയിട്ടുണ്ടോ? ഇല്ല. അവള്‍ സ്വയം ആലോചിക്കുകയായിരിന്നു. വീണ്ടും കാണാം എന്നും പറഞ്ഞ് അയാള്‍ തിരിഞ്ഞു നടന്നപ്പോഴാണ് അവള്‍ ഓര്‍ത്തത് അയാളുടെ പേരു പോലും ചോദിച്ചില്ലല്ലോ എന്ന്.

മറ്റൊരു വൈകുന്നേരം അതേ കടല്‍ തീരത്ത് സൂര്യാസ്തമനത്തിന്റ്റെ ഭംഗി കണ്ട് മതി മറന്നു നില്ക്കുകയായിരിന്നു അയാള്‍. അപ്പോഴാണ് ഒരു പതിഞ്ഞ സ്വരം. "ഹലോ, ഓര്‍മ്മയുണ്ടോ"? അയാള്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചെറു പുഞ്ചിരിയുമായി അവള്‍, "ഹേയ്, മീരാ..താനോ.. ഇവിടെ..? അയാളുടെ സ്വരം ആ കടല്‍ കാറ്റിലമര്‍ന്നു പോയി. അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാനിവിടെ എന്നും വരാറുണ്ട്. ഈ കടലും തിരയും സൂര്യോദയവും അസ്തമനവും ഒക്കെയാണ് എന്റ്റെ ലോകം. സൂര്യാസ്തമനം കാണുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറക്കാറുണ്ട്. മറ്റൊരു ഉദയത്തിനായി ഏറെ പ്രതീക്ഷയോടെ അസ്മിക്കുന്ന സൂര്യന്‍. അസ്തമനം പ്രതീക്ഷകളുടേയും ദു:ഖത്തിന്റ്റേയും പ്രതീകമാകുമ്പോള്‍ ഉദയം സന്തോഷത്തിന്റ്റെ പ്രതീകമാകുന്നു. അവള്‍ വാചാലയാകുകയായിരിന്നു. "എന്തു പറ്റി, ഇന്നു നല്ല മൂഡിലാണല്ലോ"? ആകെ ഒരു സാഹിത്യ ഭാഷ... അയാളുടെ ചിരിക്കൊപ്പം അവളും ചിരികുകയായിരിന്നു.


പിന്നെ പിന്നെ അവിടം അവരുടെ സംഗമ കേന്ദ്രമായി മാറി. കണ്ടുമുട്ടുമ്പോഴൊക്കെയും എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും വാചാലമാകുന്ന രണ്ടു പേര്‍. അവര്‍ക്കിടയില്‍ ഒരിക്കല്‍ പോലും വിഷയ ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല. കാണാത്തപ്പോള്‍ ഒരു ഫോണ്‍ കാള്‍, അല്ലെങ്കില്‍ ഒരു മെസേജ്... പതുക്കെ പതുക്കെ അവര്‍ പരസ്പരം അറിയുകയായിരിന്നു.


അന്നൊരിക്കല്‍ ആ കടപ്പുറത്തിരിക്കുമ്പോഴാണ് ആദ്യമായി അവളില്‍ ഒരു തരം നിശബ്ദത അയാള്‍ കണ്ടത്. ആകാംക്ഷയോടെ അയാള്‍ തിരക്കി. "എന്തുപറ്റി, ആകെ ഒരു നിശബ്ദതയാണല്ലോ"...പെട്ടെന്നെന്തോ ഓര്‍ത്തതു പോലെ അവള്‍ പറഞ്ഞു "എന്നെ കുറിച്ചെല്ലാം നിനക്കറിയാമല്ലോ. എനിക്ക് ഒരമ്മ മാത്രം. അമ്മയ്ക്ക് ഞാനും. എങ്കിലും ചോദിക്കട്ടെ, നമുക്ക് രണ്ടുപേര്‍ക്കും ഒന്നായിക്കൂടെ...." പക്ഷേ സ്ത്രീധനമൊന്നും കിട്ടില്ല, പറഞ്ഞേക്കാം.. അവള്‍ ഒരു ചിരിയോടെ പറഞ്ഞു. തന്റ്റെ മനസ്സില്‍ താന്‍ താഴിട്ടു പൂട്ടി വച്ചിരുന്ന കാര്യം അവളില്‍ നിന്നും കേട്ടപ്പോള്‍ അയാള്‍ക്കെന്തു പറയണമെന്നറിയില്ലായിരിന്നു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരിന്നു, കൂടുതല്‍ ആഡംഭരങ്ങളില്ലാതെ ഒരു വിവാഹം. പിന്നെ പിന്നെ അവള്‍ എഴുതിയ എല്ലാ കഥകളിലും കവിതകളിലും ആ സൂര്യനോടും ആ കടലിനോടുമൊപ്പം അയാളുമുണ്ടായിരിന്നു. ദൈവത്തിനു പോലും അസൂയ തോന്നിയിരുന്നുവോ അവരുടെ സ്നേഹത്തില്‍...?

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
ആരോ ശരീരത്തില്‍ പിടിച്ച് ശക്തിയായി കുലുക്കിയപ്പോഴാണ് അയാള്‍ മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല. "അച്ഛാ, ഉറങ്ങുവാണോ?" ആ അഞ്ചു വയസ്സുകാരന്റ്റെ നിഷ്ക്കളങ്കമായ ചോദ്യം. "ഹൂം... മോന്‍ ഉറങ്ങിയില്ലേ", മുഖത്തെ താടി രോമങ്ങളില്‍ വിരലോടിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. "ഹൂം... മോന്‍ ഉറങ്ങിയല്ലോ?" അവന്‍ ഒന്നുകൂടി ശരീരത്തേക്ക് ചേര്‍ന്നിരുന്നു. "ഇതെവിടെയെത്തി". എത്താറായി സാര്‍, ഒരഞ്ചു മിനിട്ടു കൂടി" ഡ്രൈവറുടെ മറുപടി. കാറിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ അയാള്‍ വാച്ചിലേക്ക് നോക്കി. സമയം 4.30. ഉദ്ദേശിച്ചതിലും നേരത്തെ എത്തി. രാത്രി പെയ്ത മഴ കാരണമാകാം, നല്ല തണുപ്പുണ്ട്. അവന്‍ വീണ്ടും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഉറങ്ങിയാല്‍ പിന്നെ ഉണര്‍ത്താന്‍ പ്രയാസമാകും. "മോനേ, അപ്പൂ, ഉറങ്ങല്ലേ, നമ്മള്‍ എത്താറായി......എണീറ്റേ... ഉറക്കച്ചെവിടോടെ അവന്‍ ഒന്നു കൂടി മടിയിലേക്ക് ചുരുണ്ടു കൂടി. അപ്പോള്‍ കാര്‍ ആ കടല്‍ക്കരയോട് അടുക്കുകയായിരിന്നു.


കാറില്‍ വച്ചിരുന്ന ആ ചെറിയ സഞ്ചിയും കയ്യിലെടുത്ത് മകനേയും കൂട്ടി അയാള്‍ കടല്‍ക്കരയിലേക്ക് നടന്നു. പ്രതീക്ഷിച്ചതിലും നേരത്തേ ആണ്. എങ്കിലും അവിടവിടെയായി ആള്‍ക്കാരെ കാണാം. അയാള്‍ ഓര്‍ക്കുകയായിരിന്നു " ഇതു മൂന്നാം തവണയാണ് അവളില്ലാതെ ഈ കടപ്പുറത്ത് വരുന്നത്". കഴിഞ്ഞ രണ്ടു തവണയും താന്‍ വന്നത് മകനോടൊപ്പം ഇതേ ദിവസമായിരുന്നല്ലോ? "അച്ഛാ.. അച്ഛാ.. നിക്കു തണുക്കുന്നു. "അച്ഛന്‍ പിന്നെ മോന്‌ കാപ്പി വാങ്ങി തരാട്ടോ". അച്ഛാ.... എന്താ അച്ഛാ.. ഈ സഞ്ചിയില്‍..... അവന്‍ തുള്ളീച്ചാടി കൊണ്ട് ചോദിച്ചു. അപ്പോഴേക്കും അയാളുടെ കണ്ണുകള്‍ ചോര്‍ന്നൊലിച്ചുതുടങ്ങിയിരിന്നു. "വീണ്ടുമൊരു ഉദയത്തിന്റ്റെ പ്രതീക്ഷകളില്ലാതെ എന്നെന്നേക്കുമായി അസ്തമിച്ച അവന്റ്റെ അമ്മയുടെ ചിതാഭസ്മമാണ്‌ ആ സഞ്ചിയിലെന്ന് അവനറിയില്ലായിരുന്നല്ലോ"?....

Wednesday, September 03, 2008

മനുഷ്യര്‍.

താരാട്ടു പാടി ഉറക്കിയ മകളുടെ
മടിക്കുത്തില്‍ കടന്നു പിടിക്കുന്നൊരച്ഛന്‍.
പൊന്നുമ്മ നല്‍കി ഉറക്കമുണര്‍ത്തിയ
മകളുടെ കവിളുകളിലാഞ്ഞടിക്കുന്നൊരച്ഛന്‍.
താന്‍ തന്നെ നട്ടു വളെര്‍ത്തിയൊരാ മാവിന്‍‌റ്റെ
കൊമ്പുകള്‍ ഒന്നൊന്നായ് വെട്ടിയുടിക്കുന്നൊരച്ഛന്‍.

പുത്ര വധുവിനെ സ്ത്രീധന ബാക്കിക്കായ്
ഓടിച്ചു തല്ലുന്ന അമ്മായി അമ്മമാര്‍.
ഒരു ദിവസം ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുന്നു,
പാവം പുത്ര വധുവോ മരണത്തെ പുണരുന്നു.
ഞാനുമൊരു പെണ്ണാണ്‌, അമ്മയാണെന്നോര്‍-
ക്കുന്നുണ്ടാകുമോ ഈ അമ്മായി അമ്മമാര്‍.

അധ:പതനത്തിന്‍‌റ്റെ വാരിക്കുഴിയിലേക്കാ -
ര്‍ത്ത നാദത്തോടെ വീഴുന്ന മനുഷ്യരേ.....
കൊല്ലയും കൊല്ലപ്പെടുകയും മാത്രമല്ലീ,
ജീവിത ലക്‌ഷ്യമെന്നോര്‍ക്കുക നീ.
പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കൂ,
ഹൃദയത്തിന്‍ സ്നേഹം വീതിച്ചു നല്‍കുവിന്‍.