ഒരിക്കല്‍ കൂടി ഞാന്‍ ഈ കുരുക്ഷേത്രത്തില്‍ പട നയിക്കുകയാണ്. അതേ അര്‍ജ്ജുനനോടൊപ്പം, അവന്‍റ്റെ തേരാളിയായ്. എതിര്‍ പക്ഷത്ത് കൗരവരുടെ എണ്ണം കൂടിയിരിക്കുന്നു, ഇവിടെയോ പാണ്ടവരില്‍ ഒരാള്‍ മാത്രം. എങ്കിലും ഭയക്കില്ല ഞാന്‍...
പക്ഷേ എതിര്‍ പക്ഷത്തുള്ളവര്‍ കോടികള്‍ വിലപറഞ്ഞ് ആ അവസാന കണ്ണിയായ അര്‍ജ്ജുനനേയും വിലക്കെടുത്തിരിക്കുന്നു. ഇനി ഞാന്‍ മാത്രം.... അതേ ആ സമയമടുക്കുന്നു...... വയ്യ..... ഇനിയും ഇതു കാണാന്‍ വയ്യ... കോടികള്‍ വാരിയെറിഞ്ഞ് ഇവിടെ എല്ലാവരും അവരവരുടെ അധികാര കസേരകള്‍ ഉറപ്പിക്കുന്നു. എന്‍റ്റെ വാളിനോ ഗദക്കോ അമ്പുകള്‍ക്കോ ഇവരെ കൊല്ലാന്‍ കഴിയില്ല. ഇവരെ നശിപ്പിച്ചില്ലെങ്കില്‍ അത് എന്‍റ്റെ പരാജയമാകുന്നു... വയ്യ... ഇവരുടെ മുന്നില്‍ തോല്‍ക്കാന്‍ വയ്യ.... ആലോചിക്കാന്‍ സമയമില്ല.....
എതിര്‍ ചേരിയില്‍ നിന്നും എന്‍റ്റെ അടുത്തേക്കു ആരോ വരുന്നുണ്ടല്ലോ? എന്തായാലും സഹായം ചോദിച്ചു വരുന്നവനെ കൊല്ലാന്‍ പാടില്ല..അത് യുദ്ധ നിയമ്മാണ്. അയാളുടെ കയ്യില്‍ എന്തോ ഉണ്ടല്ലോ? ഒരു കവര്‍ ആണെന്നു തോന്നുന്നല്ലോ? അതേ... കവര്‍ ആണ്..... ആ കവര്‍ അവിടെ വച്ച് അയാള്‍ തിരിച്ചു പോകയാണല്ലോ.. എന്താണതില്‍.... വല്ല ലറ്റര്‍ ബോംബുമാണോ? എന്തായാലും നോക്കിക്കളയാം.... ********************************************************************
കുറിപ്പ്: അപ്പോള്‍ കുരുക്ഷേത്ര ഭൂമി വിട്ടു ഓടി പോയ അയാളുടെ ബാങ്ക് അക്കൗണ്ടിലേക്കു പിറ്റേന്ന് 100 കോടി ട്രാന്‍സ്ഫറായി... ന്യൂസ് പേപ്പറിലാകട്ടെ ഹെഡ് ലൈന്‍ ഇതായിരിന്നു:- കൗരവര്‍ ഒരോട്ടിന് കുരുക്ഷേത്രയുദ്ധം ജയിച്ചു.