എന്‍റ്റെ പ്രീയപ്പെട്ട അശ്വതിക്കുട്ടിയ്ക്ക് ,
നിന്നെ സംബന്ധിച്ച് ഈ "പ്രീയപ്പെട്ട" എന്ന് എഴുതുന്നത് തെറ്റാണെന്നറിയാം; കാരണം ഞാന്‍ നിനക്ക് പ്രീയപ്പെട്ടവനല്ലല്ലോ? ഒരിക്കലെങ്കിലും അങ്ങനെ ആയിരിന്നുവോ? അതും അറിയില്ല. നിനക്ക് സുഖം തന്നെയല്ലേ? ഇന്നലെ നമ്മുടെ "അഭി" വിളിച്ചിരുന്നു. നിനക്കോര്‍മ്മയുണ്ടോ അവനെ? നമ്മുടെ കൂടെ ഡിഗ്രിക്ക് പഠിച്ചിരുന്ന "അഭി". അവന്‍റ്റെ സഹോദരിയുടെ വിവാഹമാണ് അടുത്ത മാസം. അവനാണ് വീണ്ടും ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന നമ്മുടെ പഴയ ആ ഓര്‍മ്മകളിലേക്ക് എന്നെ കൊണ്ടു പോയത്.
നിനക്കോര്‍മ്മയുണ്ടോ അച്ചൂട്ടി ഒരിക്കല്‍ നമ്മള്‍ കോളേജില്‍ നിന്നും എല്ലാവരും കൂടി കടല്‍ കാണാന്‍ പോയത്. ആര്‍ത്തലച്ചു വരുന്ന തിരമാലകളെ കണ്ട് നീ ഓടി അകന്നത്. എല്ലാവരും ആ കടല്‍ തിരയില്‍ ഇറങ്ങി കളിച്ചു രസിച്ചപ്പോള്‍ നീ മാത്രം ആ വന്യമായ തിരമാലകളില്‍ നിന്നും അകന്നു നിന്നത്. പിന്നെ നിനക്ക് കൂട്ടായി നിന്നോടൊപ്പം ഞാന്‍ വന്നതും പിന്നീട് അതിനേ കുറിച്ച് കുട്ടുകാര്‍ കളിയാക്കി ഓരോന്ന് പറഞ്ഞതും അതു കേട്ട് നമ്മള്‍ മുഖാമുഖം നോക്കി ചിരിച്ചതും എല്ലാം. എല്ലാവരുടേയും കളീയാക്കലുകള്‍ക്കിടയിലും നമ്മള്‍ നല്ല കൂട്ടുകാരായി കഴിഞ്ഞതും, പരസ്പ്പരം അറിഞ്ഞതും ഒക്കെ. പരസ്പരം പറയാത്ത ഒരു രഹസ്യവും നമുക്കിടയില്‍ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ പോലും "എനിക്ക്, നിനക്ക്" എന്നീ വക്കുകള്‍ നമ്മുടെ സംസാരത്തില്‍ കടന്നു വരുമായിരിന്നില്ല. പിന്നീടെപ്പോഴോ പരസ്പ്പരം പിരിയാന്‍ പറ്റില്ലെന്ന് മനസ്സിലായതും അത് അങ്ങോട്ടുമിങ്ങോട്ടും പറയാന്‍ പറ്റാതെ നിന്നതും പിന്നെ ഒന്നും പറയാതെ തന്നെ മനസ്സിലാക്കിയതും, കോളേജ് അവധി ദിവസങ്ങള്‍ ഓരോ യുഗങ്ങളായി മാറിയതും ഒക്കെ.
പിന്നീടെപ്പോഴോ നമ്മള്‍ തമ്മിലുള്ള ഈ സ്നേഹ ബന്ധം നിന്‍റ്റെ വീട്ടില്‍ അറിഞ്ഞു. സാമ്പത്തിക ശേഷി ഇല്ലാത്ത അവനെ മാത്രമേ നിനക്ക് പ്രേമിക്കാന്‍ കിട്ടിയുള്ളൂ എന്ന് നിന്‍റ്റെ അച്ഛന്‍റ്റെ ചോദ്യം. സ്വന്തം വിലയും നിലയും നീ മറന്നുവോ എന്ന് നിന്‍റ്റെ അമ്മയുടെ ചോദ്യം. എന്നില്‍ നിന്നും സാമ്പത്തികമായി ഉയര്‍ന്ന നീ. എല്ലാവരുടേയും മുന്നില്‍ എല്ലാ കാര്യങ്ങളിലേയും പോലെ പാവപ്പെട്ടവനായ ഈ ഞാന്‍ കുറ്റക്കാരനായി. പാവപ്പെട്ടവന് സ്നേഹിക്കാന്‍ എന്തവകാശം? ശരിയല്ലേ, ഞാന്‍ എന്‍റ്റെ നിലയും വിലയും മറന്ന് നിന്നെ സ്നേഹിച്ചത് എന്‍റ്റെ തെറ്റല്ലേ? എന്‍റ്റെ മാത്രം!! പിന്നെ നിന്നെ കാണാത്ത കുറേ ദിനങ്ങള്‍. ഭ്രാന്തു പിടിക്കുമെന്ന് കരുതിയ ആ ദിവസങ്ങളില്‍ ഞാനറിഞ്ഞു "നീയും നിന്‍റ്റെ നിലയേയും വിലയേയും കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്ന്. പാവപ്പെട്ടവനെ സ്നേഹിച്ചത് തെറ്റാണെന്ന് നിന്‍റ്റെ അച്ഛനെ പോലെ നീയും മനസ്സിലാക്കി തുടങ്ങിയെന്ന്. എന്തോ അപ്പോഴും കേട്ടതൊന്നും വിശ്വസിക്കാന്‍ തോന്നിയില്ല, കേട്ടതെല്ലാം സത്യമാകരുതേയെന്ന് പ്രാര്‍ത്ഥിച്ചു.
ആ സംഭവത്തിന്‍റ്റെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നീ ആദ്യമായ് കോളേജില്‍ വന്ന ദിവസം നിനക്കോര്‍മ്മയുണ്ടോ? രണ്ടാം വര്‍ഷ ഹിസ്റ്ററീ ക്ലാസിന്‍റ്റെ വരാന്തയില്‍ നിന്നു കൊണ്ട് നീ വരുന്നത് കണ്ട ഞാന്‍ ഓടി താഴെ നിന്‍റ്റെ അടുത്ത് അണച്ചണച്ച് നിന്നത്. എന്തൊക്കെയോ പറയാന്‍ ഉണ്ടായിട്ടും ഒന്നും പറയാന്‍ കഴിയാതെ നിന്നത്. നിന്‍റ്റെ കൂടെയുണ്ടായിരിന്ന കുട്ടി "ഇതാരാണെ"ന്ന് ചോദിച്ചപ്പോള്‍ മുഖമുയര്‍ത്താതെ "എനിക്കറിയില്ലെ"ന്ന് പറഞ്ഞ് നീ നടന്നകന്നതും പക്ഷേ ആ പോക്കില്‍ ഒരു തവണയെങ്കിലും നീ തിരിഞ്ഞു നോക്കുമെന്ന് കരുതി അവിടെ തന്നെ നിന്ന ഞാന്‍ എത്രയോ വലിയ ഒരു മണ്ടനാണെന്ന് ആദ്യമായി നീ എന്നെ പഠിപ്പിച്ച, എനിക്ക് മനസിലാക്കി തന്ന ആ ദിവസം. പിന്നീട് ഞാന്‍ ഓടുകയായിരിന്നു നിന്‍റ്റെ നിഴല്‍വെട്ടത്തു പോലും കടന്നു വരാതിരിക്കാന്‍. ആ ഓട്ടത്തിനിടയില്‍ എപ്പോഴോ ഞാന്‍ അറിഞ്ഞു "എന്‍റ്റെ കൈവിട്ടു പോയ എന്‍റ്റെ മനസ്സിനെ തേടിയുള്ള ഓട്ടമാണിതെന്ന്". ആ ദിക്കറിയാതുള്ള യാത്രയില്‍ ഞാനും ആ കല്‍ക്കട്ട നഗരത്തിന്‍റ്റെ സന്തതിയായി.
കല്‍ക്കട്ടാ നഗരം. ആധുനിക മെട്രോ സംസ്ക്കാരത്തിന്‍റ്റെ നഗരം. ആ നഗരം പോലെ തന്നെയാണിവിടുത്തെ ജനങ്ങളും. പല ഭാഗത്തു നിന്നും വന്ന് പല ജോലികള്‍ ചെയ്യുന്ന ആള്‍ക്കാര്‍. ആരും ആരുടേയുമല്ലാത്ത, അവരവരുടെ കാര്യസാധ്യത്തിനായി മാത്രം മറ്റുള്ളവരെ ആശ്രയിക്കുന്ന ഈ നഗരത്തിന്‍റ്റെ തിരക്കില്‍ ഞാനും ഒരാളായി. എല്ലാം മറന്നൊരു ജീവിതം. അതായിരിന്നു എന്‍റ്റെ ലക്‌ഷ്യം. പൈസകൊണ്ട് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാന്‍ ഒരു ശ്രമം. എങ്കിലും ഒരിക്കല്‍ പോലും ഞാന്‍ പൈസയുടെ മാസ്മരികമായ ആ ശക്തിക്ക് പുറകേ പോയില്ല. പക്ഷേ എനിക്കറിയാമായിരിന്നു എനിക്ക് നഷ്ടപ്പെട്ടതൊന്നും ഈ പൈസകൊണ്ട് നേടിയെടുക്കാന്‍ കഴിയില്ല എന്ന്. കാരണം സ്നേഹമെന്നത്, മറ്റെന്തിനും അതീതമാണെന്ന് ഞാന്‍ വിശ്വസിച്ചിരിന്നു, ഇപ്പോഴും വിശ്വസിക്കുന്നു.
വര്‍ഷങ്ങള്‍ നീണ്ട കല്‍ക്കട്ടാ ജീവിതം എനിക്ക് സമ്മാനിച്ചത് സ്വന്തമായി കുറേ വ്യവസായ ശാലകള്‍ മാത്രം. പക്ഷേ അപ്പോഴും ഞാന്‍ ഏകനായിരിന്നു. പൈസ കൊടുത്താല്‍ കിട്ടുന്ന ഒന്നാണ് യഥാര്‍ത്ഥ സ്നേഹം എങ്കില്‍ ഞാന്‍ അതിനു വേണ്ടി പൈസ കൊണ്ടൊരു തുലാഭാരം നടത്തുമായിരിന്നു. പക്ഷേ പൈസ എന്നത് ഒന്നിനും ഒരു പരിഹാരമല്ല എന്നതാണ് സത്യം. ഇതൊക്കെ എഴുതി ഞാന്‍ നിന്നെ ബോറടിപ്പിക്കുന്നു.അല്ലേ? ക്ഷമിക്കണം, ജീവിതം കൈയ്യെത്തി പിടിക്കാനുള്ള ഈ നെട്ടോട്ടത്തിനിടയില്‍ മനസ്സുകൊണ്ട് എപ്പോഴോ ഞാനും ഒരു ബോറനായി.
പിന്നെ എന്‍റ്റെ നാടും വീടും. ഈ നെട്ടോട്ടങ്ങള്‍ക്കിടയിലും എന്നെ മാത്രം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന എന്‍റ്റെ അച്ഛനും അമ്മയും. അവരിപ്പോഴും എന്‍റ്റെ വീട്ടില്‍ തന്നെയുണ്ട്. നിനക്കോര്‍മ്മയുണ്ടോ ആ പഴയ, ഓല മേഞ്ഞ എന്‍റ്റെ വീട്. എന്നും അതിരാവിലെ കിഴക്കു നിന്നും മേലില ഭദ്രകാളിയുടേയും അയ്യപ്പന്‍റ്റേയും ക്ഷേത്രങ്ങളില്‍ നിന്നുള്ള സുപ്രഭാതവും, പടിഞ്ഞാറ് വില്ലൂര്‍ ശ്രീ വൈകുണ്‌ഠപുരം ക്ഷേത്രത്തില്‍ നിന്നുള്ള കൃഷ്ണ സ്തുതികളും, തൊട്ട് താഴെ കൂടി ഒഴുകുന്ന തോട്ടിലെ വെള്ളത്തിന്‍റ്റെ കളകള ശബ്ദവും കേട്ടുണരുന്ന എന്‍റ്റെ വീട്. ഒരുപാടൊരുപാട് തവണ നീ വന്നിട്ടുള്ള, നിന്നെ സ്വന്തം മകളായി കരുതിയിരുന്ന എന്‍റ്റെ അച്ഛനും അമ്മയും താമസിക്കുന്ന എന്‍റ്റെ ആ പഴയ വീട്.
മലയാള മാസം ഒന്നാം തീയതികളില്‍ ക്ഷേത്രത്തിലേക്കെന്ന പേരും പറഞ്ഞ് അതിരാവിലെ എന്‍റ്റെ വീട്ടിലെത്തി എന്‍റ്റെ അച്ഛന്‍റ്റെ കൈയ്യില്‍ നിന്നും എന്നേക്കാള്‍ മുന്‍പേ കൈനീട്ടം വാങ്ങാറുണ്ടായിരുന്ന നീ, പിന്നെ ആ ചെമ്മണ്ണ് നിറഞ്ഞ റോഡും കഴിഞ്ഞ്, ആ തോടിന്‍റ്റെ കരയിലെ ആ വയല്‍ വരമ്പില്‍ കൂടി നമ്മളൊന്നിച്ചുള്ള ക്ഷേത്രത്തിലേക്കുള്ള യാത്രകള്‍. ഇന്നും ആ തോടും വയലും വരമ്പുകളും അവിടെയുണ്ട്. ഇല്ലാത്തത് നമ്മളും നമ്മുടെ യാത്രകളും മാത്രം.
ആ ചെമ്മണ്ണ് നിറഞ്ഞ റോഡും, തോടും, വയലും, വരമ്പുകളും നമുക്ക് ഇതിനൊക്കെ മുന്‍പേ പരിചിതമായിരുന്നല്ലോ, നമ്മുടെ സ്കൂളിലേക്കുള്ള യാത്രകളീല്‍. ജൂണ്‍ മാസത്തിലെ മഴയില്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന തോട്. വരമ്പേത്, വയലേത് എന്നറിയാന്‍ വയ്യാത്ത അവസ്ഥ. പുസ്തകം ഒരു പ്ലാസ്റ്റിക് കവറിലാക്കി നെഞ്ചോട് ചേര്‍ത്തു വച്ച് വഴിയരികിലെ ചേമ്പിന്‍റ്റെ ഇലയെ കുടയാക്കി പിടിച്ച് സ്കൂളില്‍ പോയ ദിനങ്ങള്‍. ആ വെള്ളപാച്ചിലില്‍ നിനക്ക് വഴികാട്ടിയായ് നിന്‍റ്റെ മുന്നില്‍ നടന്ന് സ്കൂളില്‍ ചെല്ലുമ്പോള്‍ വൃത്തിയുള്ള വസ്ത്രം ധരിച്ച നിന്നെ എന്നും ക്ലാസിനകത്തും വെള്ളത്തില്‍ വീണ് ശരീരം മുഴുവന്‍ ചെളിയുമായി നില്‍ക്കുന്ന എന്നെ ക്ലാസിന് പുറത്തും ആക്കി ടീച്ചര്‍മാര്‍ നമ്മളെ ആദ്യമായി വേര്‍തിരിച്ചിരിന്നു.
സ്കൂള്‍ വിട്ട് വൈകുന്നേരങ്ങളില്‍ വീട്ടിലേക്കുള്ള യാത്രകളീല്‍ നമ്മള്‍ കൂട്ടുകാര്‍ ഒക്കെ ചേര്‍ന്ന്
"ഒരു കുട്ട പൊന്നും തരാം,
പൊന്നിട്ട പെട്ടകം പൂട്ടിം തരാം,
പൂട്ടാന്‍ താക്കാല്‍ ഒളിച്ചും തരാം,
പെണ്ണിനെ തരുമോടി നാത്തൂനേ" എന്ന് എന്‍റ്റെ ഗ്രൂപ്പും
അതിനുള്ള മറുപടിയായി
"ഒരു കുട്ട പൊന്നും വേണ്ടാ,
പൊന്നിട്ട പെട്ടകം പൂട്ടിം വേണ്ടാ,
പൂട്ടാന്‍ താക്കാല്‍ ഒളിച്ചും വേണ്ടാ,
പെണ്ണിനെ തരില്ലെടീ നാത്തൂനേ"എന്ന് നിന്‍റ്റെ ഗ്രൂപ്പും വഴിനീളെ മത്സരിച്ചു പാടി അവസാനം ബലപരീക്ഷണത്തില്‍ എത്രയോ തവണ നിന്നെ ഞാന്‍ സ്വന്തമാക്കുകയും ചെയ്തു. അതെല്ലാം ഒരു പഴയ കഥ. അല്ലേ? ഇപ്പോള്‍..............?
ഇന്ന് പതിനൊന്നാം തീയതി. ഈ കുറിപ്പ് നിന്‍റ്റെ കൈയ്യില്‍ കിട്ടുന്നതിന്‍റ്റെ പിറ്റേന്നിന്‍റ്റെ പിറ്റേന്ന് നിന്‍റ്റെ വിവാഹമാണെന്നെനിക്കറിയാം. നീ കരുതുന്നുണ്ടാകും ഞാനിതെങ്ങനെ അറിഞ്ഞുവെന്ന്. അല്ലേ? എന്തായാലും നീയും നിന്‍റ്റെ അച്ഛനും കരുതിയ പോലെ തന്നെ നിനക്ക് പണക്കാരനായ ഒരാളെ തന്നെ കിട്ടിയല്ലോ? നന്നായീ... നിന്‍റ്റെ ആഗ്രഹമെങ്കിലും നടക്കട്ടെ. എങ്കിലും എനിക്ക് നിന്നോടവസാനമായി ഒരപേക്ഷയുണ്ട്. കഴിയുമെങ്കില്‍ ആ പഴയ തോടിന്‍റ്റെ കരയിലൂടെ, ആ വയല്‍ വരമ്പുകളിക് കൂടി, ആ ചെമ്മണ്ണ് നിറഞ്ഞ റോഡില്‍ കൂടി നീ ഒരിക്കലും പോകാതാരിക്കുക. അല്ലെങ്കില്‍ ഒരുപക്ഷേ അവ നിന്നോട് ചോദിച്ചേക്കാം "ഇന്നലെ വരെ നിന്‍റ്റെ ഈ കാലടികളോടൊപ്പം പതിഞ്ഞത് മറ്റൊരു കാലടികളായിരുന്നല്ലോ എന്ന്"; ആ കാളീ ദേവിയേയും അയ്യപ്പനേയും കാണാന്‍ നീ പോകാതിരിക്കുക, അല്ലെങ്കില്‍ അവരും പറഞ്ഞേക്കാം "ഒന്നാം തീയതിയിലെ കൈനീട്ടമെന്ന ഒരു കുടുംബത്തിന്‍റ്റെ ഐശ്വര്യം നേടിയെടുത്ത് അവസാനം നീയും അവരെ കൈവിട്ടു കളഞ്ഞില്ലേ"യെന്ന്. ഒരിക്കലും എന്‍റ്റെ മുന്നില്‍ കടന്നു വരാതിരിക്കുക, അല്ലെങ്കില്‍ ഒരുപക്ഷേ ഈ ഞാനും ചോദിച്ചു പോയേക്കാം "ഒരിക്കലെങ്കിലും നീയെന്നെ സ്നേഹിച്ചിരിന്നുവോ എന്ന്, പൈസക്കു പകരം സ്നേഹം കിട്ടുമോ എന്ന്".
നിനക്കായ് എല്ലാവിധ മംഗളാശംസകളും നേര്‍ന്നു കൊണ്ട് :
ഒരിക്കലും നീ സ്നേഹിച്ചിട്ടില്ലാത്ത നിന്‍റ്റെ ഒരു കൂട്ടുകാരന്‍;
ശ്രീഹരി.

hari,vivahasammanam vayichappol njanente kaumarakalathilekku onnu thirichupokan agrahichu..........pranaya nashtangalude kadha oru padundayittundenkilum ithu vyathyasthamayi thonni.........nannayittundu........ashamsakal......
ReplyDeleteപോയവര്‍ പോട്ടെ മാഷേ, നമുക്കും ഉണ്ടാവും ഒരാള്‍ എവിടെയെങ്കിലും.
ReplyDeleteനന്ദി യശോധരന്‍ മാഷേ... അങ്ങനെ അങ്ങയുടെ കുട്ടിക്കാലത്തെ ഇതു മൂലം എനിക്കോര്‍മ്മിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ എനിക്ക് സന്തോഷമായി.
ReplyDelete#എഴുത്തുകാരി...
എല്ലാവരും അവരവരുടെ വാരിയെല്ലിന്‍റ്റെ ബാക്കി നോക്കി നടക്കുവല്ലേ? അപ്പോള്‍ എവിടെയെങ്കിലും വച്ച് അത് കിട്ടാതിരിക്കില്ല. അല്ലേ?
നന്ദി.
"വിവാഹ സമ്മാനം" കൊള്ളാം , കഥ നന്നായിട്ടുണ്ട്, പക്ഷെ ഹരീ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ,
ReplyDeleteഹരീടെ കഥയില്‍ നമ്മുടെ അച്ചൂട്ടിയെ ന്യായീകരിക്കാന്‍ എന്തെങ്കിലും ഒരു പഴുതുണ്ടോ ??
അല്ലെങ്കില്‍ അച്ചുവിന്റെ ഭാഗത്ത് നിന്ന് നമുക്കൊന്ന് ചിന്തിച്ചു നോക്കിയാലോ
ഹരേ.. കഥ വായിച്ച് ... എന്റെ കുട്ടിക്കാലത്തെ കുറെ ഓര്മ്മകലിലേക്കു പോയി .. നന്ദി ..
ReplyDeleteഅശ്വതിക്കു ഇങ്ങനെ ഒരു വിവാഹ സമ്മാനമായി ഒരു കത്ത് എഴുതിയത് കൊണ്ട് എന്താ നേട്ടം .. മനസു കുത്തി മുരിവേല്പ്പിക്കം എന്നല്ലാതെ.. ആ കുട്ടിയോടുണ്ടായിരുന്ന സ്നേഹം വഴിമാറി ഒരു പകയുടെ രൂപത്തിലേക്ക് .. അല്ലേ..... അശ്വതിയുടെയും ഹരിയുടെയും മനസിലെ സ്നേഹം അതെനും ഒരു മുറിവായി തുടരും ശരി തെന്നെ .. ആ മുറിവിലേക്ക് ഒരു തീ കനല്‍ കൂടെ വച്ചാല്‍ എങ്ങനെ അതാവും ഈ കത്ത് ....? ഇനിയും സ്നേഹം മനസില്‍ ബാക്കിയുണ്ടെകില്‍ ഇങ്ങനെ ഒരു സമ്മനം കൊടുക്കില്ല ഹരേ..
പിന്നെ കഥയില്‍ . അവിടവിടെ ഇ വീണ്ടും വീണ്ടും ഓര്മ്മപ്പെടുത്തലുകള്‍ അത്.. കഥയുടെ ഒരു ഒഴുകു നഷ്റ്റപ്പെടുത്തിയ പോലെ.....
ഇനിയും ഒരുപാടെഴുതാന്‍ ആശമ്സകള്‍ ... സ്നേഹത്തോടെ കിച്ചു
ലോകം എപ്പോഴും ഒരു വശം മാത്രമേ ചിന്തിക്കാറുള്ളൂ. പെണ്ണീന്‍റ്റെ വേദന, അത് എല്ലാര്‍ക്കും പെട്ടെന്ന് മനസ്സിലാകും. പക്ഷേ ഒരിക്കലും ഒരു സമൂഹവും ആണിന്‍റ്റെ ഭാഗത്തു നിന്നും ചിന്തിച്ച ചരിത്രം ഇല്ല, ഇനിയൊട്ട് ഉണ്ടാകുകയും ഇല്ല.
ReplyDeleteനന്ദി കൃപാ....
Nannayirikkunnu. Best wishes.
ReplyDeleteതിരിച്ചു കിട്ടാത്ത സ്നേഹം നോവ് തന്നെ ആണ്...സ്നേഹം അതിന്റെ ആഴം കൂടുമ്പോള്‍ വേദനിപ്പിക്കാതെ അകന്നു നില്ക്കാന്‍ പഠിക്കും...പകയും ദേഷ്യവും അടങ്ങുമ്പോള്‍ ...അശ്വതി കുട്ടി സന്തോഷയിരിക്കട്ടെ എന്ന് ചിന്തിച്ചു തുടങ്ങും..സ്നേഹമെന്നാല്‍ വിട്ടു കൊടുക്കല്‍ എന്നൊരര്‍ത്ഥം കൂടെ ഉണ്ടെന്നു ജീവിതം നമ്മളെ പഠിപ്പിക്കും..
ReplyDeleteകഥയുടെ ഒഴുക്കില്‍ ഇടക്ക്ക് ചില തട്ടും തടവും ഉണ്ടായിരുന്നു...ഇനിയും എഴുതു
നന്ദി ശ്രീ.....
ReplyDeleteസ്നേഹം എന്നത് സ്വന്തമാക്കുക എന്ന് മാത്രമല്ല എന്നും അതിന് വിട്ടു കൊടുക്കല്‍ എന്നൊരര്‍ത്ഥം കൂടിയുണ്ടെന്നും ശ്രീഹരിയും മനസ്സിലാക്കിയിട്ടുണ്ടാകും. അതായിരിക്കാം ഒരു പക്ഷേ ശ്രീഹരിയുടെ ആ പാലായനത്തിന്‍റ്റെര്‍ത്ഥവും...
.
.
.
നന്ദി സുരേഷ് കുമാര്‍.....
തുടര്‍ന്നും പ്രോത്സാഹനങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.
kollam mazhe nannayittundu..
ReplyDeletevittu kodutha sneham ...athinu moolyam koodum
നന്ദി ശലഭമേ..... സ്നേഹമെന്നത് നേടുക എന്നത് മാത്രമല്ലല്ലോ അല്ലേ??
ReplyDeleteപ്രിയ ഹരി....................
ReplyDeleteഇതു വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഞാനിവിടെ കുറിക്കുന്നു
ആ പളുങ്ക് മിഴിയുള്ള കൂട്ടുകാരിയില്‍ നിന്നും എനിക്ക് കിട്ടിയ സ്നേഹം
അത് എനിക്ക് വീണ്ടും അല്ല ആ പഴയ കാലത്തിലേക്ക് തിരിച്ചു പോകാന്‍
ഒരു ആഗ്രഹം ഉണ്ടാക്കി...............................
വീണ്ടും എഴുതുക ..................... സ്നേഹത്തോടെ അച്ചു
മണമില്ലായൊരു പനിന്നീര്‍ പൂവുപോലുള്ളീ
ReplyDeleteപ്രണയനൊമ്പരങ്ങള്‍ ,
കണ്ണീര്‍ പോലും വറ്റിവരണ്ടുണനങ്ങിയ
എനിക്കെന്തിനു നല്കിടുന്നൂ ?
നിണമണിഞ്ഞൊരു രുധിരക്കളത്തെ
പോലുള്ള നിന്‍ മനസിനുള്ളില്‍ ,
കണികാണാനില്ല -സാന്ത്വനം ;
തൊട്ടുതലോടലുകള്‍ ,പിന്നെ പ്രേമവും !
പ്രേമം മരിക്കുന്നു എന്ന് അലമുറയിടുന്ന ആധുനിക ലോകത്ത് പരസ്പ്പരം സ്നേഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? ഉണ്ടാകാനിടയില്ല..... കരഞ്ഞ് കണ്ണുനീര്‍ വറ്റിയ എന്‍റ്റെ കണ്ണുകളിലും എപ്പോഴോ അവള്‍ കടന്നു വന്നു.....
ReplyDeleteഅവള്‍ ആര്?? ഇപ്പോഴും അറിയില്ല..... എങ്കിലും എന്‍റ്റെ കണ്ണുകള്‍ ഇപ്പോഴും അവളെ തിരയുന്നുവോ?? അതു അറിയില്ല.....
നന്ദി മുരളീ........ നന്ദി....
hmmm.....
ReplyDeletelokaththe kamukimaar ethra panakkaarayalum daridrarayirikkum....
lokaththe kamukanmar ennum daridrarayalum panakkarayirikkuayum cheyyum...
hrudaya visaalatha kondu.....
innum annan aa pennine snehikkunnu...oru pakshe munpaththekalere....mattullavarkku athu pakayayi thonnam..pakshe annante sneham....athu mattullavarkku mansilakumoyennareellaa...
ആരും ആരുടേയും മനസ്സ് മനസ്സിലാക്കാറില്ല ദയ അണ്ണാ.... എല്ലാം ഒരുതരം കച്ചവട മനോഭാവമായി മാറിയിരിക്കുന്നു.....
ReplyDeleteനന്ദി.....
കൊള്ളാം. വീണ്ടും എഴുതുക. ആശംസകള്‍..
ReplyDeleteനന്ദി പ്രശാന്ത്......
ReplyDeleteഎങ്കിലും എനിക്ക് നിന്നോടവസാനമായി ഒരപേക്ഷയുണ്ട്. കഴിയുമെങ്കില്‍ ആ പഴയ തോടിന്‍റ്റെ കരയിലൂടെ, ആ വയല്‍ വരമ്പുകളിക് കൂടി, ആ ചെമ്മണ്ണ് നിറഞ്ഞ റോഡില്‍ കൂടി നീ ഒരിക്കലും പോകാതാരിക്കുക. അല്ലെങ്കില്‍ ഒരുപക്ഷേ അവ നിന്നോട് ചോദിച്ചേക്കാം "ഇന്നലെ വരെ നിന്‍റ്റെ ഈ കാലടികളോടൊപ്പം പതിഞ്ഞത് മറ്റൊരു കാലടികളായിരുന്നല്ലോ എന്ന്";
ReplyDeleteഅണ്ണാ ...എനിക്ക് അണ്ണനോട് ഉം ഒരു അപേക്ഷ ഉണ്ട് .ഇങ്ങനെ ഒന്നും എഴുതരുത് . അന്യ്യായമായ് കൊളുത്തി പിടിക്കും അണ്ണാ മനസ്സില്‍ (ചിലരുടെ ) .മാക് ടോവേല്‍ ഫുള്‍ തരാത്ത കിക്ക് അണ്ണന്റെ വാക്കുകള്‍ തരുന്നു ... വളരെ നന്നായിട്ടുണ്ട് .ഹൃദയങ്ങളെ തൊട്ടറിയുന്നത് ഒരു കല ആണെന്കില്‍ അണ്ണന്‍ തീര്‍ച്ചയായും ഒരു കലാകാരന്‍ തന്നെ ആണ് .
നന്ദി കൊള്ളിയാന്‍.....
ReplyDeleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.....
കൂട്ടുകാര്‍ ഒക്കെ ചേര്‍ന്ന്
ReplyDelete"ഒരു കുട്ട പൊന്നും തരാം,
പൊന്നിട്ട പെട്ടകം പൂട്ടിം തരാം,
പൂട്ടാന്‍ താക്കാല്‍ ഒളിച്ചും തരാം,
പെണ്ണിനെ തരുമോടി നാത്തൂനേ" എന്ന് എന്‍റ്റെ ഗ്രൂപ്പും
അതിനുള്ള മറുപടിയായി
"ഒരു കുട്ട പൊന്നും വേണ്ടാ,
പൊന്നിട്ട പെട്ടകം പൂട്ടിം വേണ്ടാ,
പൂട്ടാന്‍ താക്കാല്‍ ഒളിച്ചും വേണ്ടാ,
പെണ്ണിനെ തരില്ലെടീ നാത്തൂനേ"എന്ന് നിന്‍റ്റെ ഗ്രൂപ്പും വഴിനീളെ മത്സരിച്ചു പാടി അവസാനം ബലപരീക്ഷണത്തില്‍ എത്രയോ തവണ നിന്നെ ഞാന്‍ സ്വന്തമാക്കുകയും ചെയ്തു. അതെല്ലാം ഒരു പഴയ കഥ.......................
അനുഭവങ്ങള്‍ പഴയ കഥകളാക്കി ജീവിതം മുന്നേറുന്നു ...........കയ്പ്പോ , മധുരമോ, ചവര്‍പ്പോ. എരിവോ .........എന്താണ് ഹരി ??????????? ........
ഒരു നിമിഷം ഞാന്‍ എന്‍റെ ചെറുപ്പകാലം ഓര്‍ത്തുവോ ???..............നന്ദി ഹരി..........നന്ദി...............