Sunday, September 27, 2009

നാളെയുടെ ചോദ്യങ്ങള്‍.

ചവറ്റു കൂനകള്‍ക്കരുകില്‍
പിടയ്ക്കുന്നു ജന്മങ്ങള്‍.
കാക്കക്കള്‍ കൊത്തി വലിക്കുന്നു
പിന്നെ പുഴുക്കളരിച്ചു നടക്കുന്നു.


ഇതാരുടെ കര്‍മ്മഫലം?
കാമാഗ്നി കെടുത്തുവാന്‍
കഴിയാതെ പോയൊരാ ജനത-
തന്‍ ബാക്കി പത്രങ്ങളാണിവര്‍.


പേരിനു വേണ്ടി പ്രശസ്തിക്കു
വേണ്ടി, ഉടുതുണിയില്ലാതെ
മേനി പ്രദര്‍ശനം ചെയ്യുന്നവര്‍.
കാശുകള്‍ കാറുകള്‍ കൂടി വന്നീടുന്നു;
ആ വഴിയോരങ്ങളില്‍ വീണ്ടൂം
പാഴ് ജീവനുകള്‍ തുടിയ്ക്കുന്നു.


ലക്ഷോപലക്ഷങ്ങള്‍ വാരിയെറിഞ്ഞിട്ടാ
ഉന്നതരെ കൊണ്ട് വിളിച്ച് പറയിച്ച്,
തന്നെ ജനിപ്പിച്ച മാതാപിതാക്കള്‍ക്കായ്
വൃദ്ധസദനങ്ങളൊരുക്കുന്ന മക്കള്‍.


"സ്നേഹം" പരസ്പ്പരം മനസ്സിലാക്കുന്നവര്‍
മറ്റൊരാധുനിക ശാകുന്തളം രചിക്കുന്നു.
നാളുകള്‍ നാളുകള്‍ കാത്തിരുന്നീടവേ
ആ ക്ലോസറ്റിന്‍ പൈപ്പിലൂടൊഴുകി പോകുന്നു
മറ്റൊരു പ്രണയത്തില്‍ പാപജന്മം.


ആ ചവറ്റുകൂനകള്‍ക്കാ വഴിയോരങ്ങള്‍ക്ക്
ജാതി മത വര്‍ണ്ണമില്ലാ കൊടിക്കൂറകളില്ല.
അവിടെ പൊലിയുന്ന ജന്മങ്ങളില്‍
രാമന്‍ യേശു മുഹമ്മദുണ്ട്.
അവരുടെയവകാശവാദങ്ങള്‍ക്കായ്
മതമേലാധിപന്‍‌മാര്‍ വരാത്തതെന്തേ?


ആ അനാഥ ജന്മങ്ങള്‍ ഇവിടെ
ഇപ്പോളമ്മത്തൊട്ടിലുകളായ് മാറുന്നു.
ആരുടെയൊക്കെയോ കാമാഗ്നിയില്‍
ഉയര്‍ത്തെഴുന്നേറ്റൊരാ പ്രാണനുകള്‍
ഇവിടെ ഈ തൊട്ടിലുകളിലാടുന്നു.


നാളെകള്‍ നമ്മിലേക്കീ ചോദ്യങ്ങളുയര്‍ത്തിടാം
എന്തിനു വേണ്ടിയീ വൃദ്ധസദനങ്ങള്‍?
എന്തുകൊണ്ടീ അമ്മത്തൊട്ടിലുകള്‍?
കരുതി വയ്ക്കാം ഇതിനുള്ളുത്തരങ്ങള്‍
നമ്മുടെ നാളെകള്‍ക്കുത്തരം നല്‍കുവാന്‍.

6 comments:

  1. അര്‍ത്ഥവത്തായ വരികള്‍.....
    ഇനി നാളെ എന്തായിരിക്കും എന്ന്ചിന്തിപ്പിക്കുന്നു ഈ വരികളും.
    ഗര്‍ഭപാത്രം പോലും വാടകയ്ക്കുകിട്ടുന്ന രീതിയില്‍ പുരോഗമനം കൈക്കൊണ്ട സംസ്കാരമല്ലേ ഇപ്പോള്‍.....

    ReplyDelete
  2. shari akuvaan und . sramikku nanayittu

    ReplyDelete
  3. നാളെകള്‍ നമ്മിലേക്കീ ചോദ്യങ്ങളുയര്‍ത്തിടാം
    എന്തിനു വേണ്ടിയീ വൃദ്ധസദനങ്ങള്‍?
    എന്തുകൊണ്ടീ അമ്മത്തൊട്ടിലുകള്‍?
    കരുതി വയ്ക്കാം ഇതിനുള്ളുത്തരങ്ങള്‍
    നമ്മുടെ നാളെകള്‍ക്കുത്തരം നല്‍കുവാന്‍

    നാളെ ഉത്തരം പറയേണ്ടി വരും എന്നുറപ്പായാല്‍ ഒരുപക്ഷേ ഇതെല്ലാം മാറാം

    ഇഷ്ട്ടപെട്ടു

    ReplyDelete
  4. സബിത,

    ജീവിതം പോലും വാടകയ്ക്കെടുക്കുന്ന രീതിയിലേക്ക് മനുഷ്യന്‍ തരംതാഴ്ന്നു പോകുന്ന ഈ കാലത്ത് നമുക്ക് എന്തും ഏതും നമുക്ക് പ്രതീക്ഷിക്കാം..

    രമണിക,

    നാളെയ്കള്‍ക്കുത്തരം നല്‍കണമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്‌ നമ്മളീല്‍ പലരും പലതും ചെയ്യുന്നത്, പക്ഷേ ഇതൊക്കെ മാറണമെങ്കില്‍ നാം തന്നെ വിചാരിക്കണം. അല്ലേ?

    അനോണിമസ്,

    നന്ദി, തീര്‍ച്ചയായും ശ്രമിക്കുന്നതാണ്‌. ഇനിയും അഭിപ്രായങ്ങള്‍ എഴുതുമല്ലോ?

    ReplyDelete
  5. ലോകതാരമിവൾ നഗ്നയായി വിലസുന്നു…

    ലോകമാന്യരോടൊത്തുരമിച്ചും ഉല്ലസിച്ചും,

    ലോകവാർത്തയായൊരു മാദകതിടമ്പിവൾ!

    ലോകനാഥയെന്നനാട്ടത്തിലാണവൾ;കഷ്ട്ടം

    ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ

    ReplyDelete
  6. ഉടുതുണിയഴിച്ചാലത് ഫാഷനായി
    ഈ കാലത്ത് ഒരു സംശയം മാത്രമെനിക്ക്....

    നിങ്ങളാരെങ്കിലും മനുഷ്യരെ കണ്ടിട്ടുണ്ടോ?
    ഒരെയാഥാര്‍ത്ഥ മനുഷ്യരെ കണ്ടിട്ടുണ്ടോ??


    നന്ദി......

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?