രാധ....
അവളെന്‍റെ ആരായിരിന്നു?
സുഹൃത്തോ കാമുകിയോ
അതോ എന്‍റെ പ്രീയ പത്നിയോ?
നിനക്കറിയുമോ
അവളെനിക്കാരായിരുന്നെന്ന്?
അവളെനിക്ക് കൂട്ടുണ്ടായിരിന്നാ
മണ്ണപ്പം ചുട്ടു കളിക്കുവാന്‍,
ഒരു കുടക്കീഴിലാ
മഴയെ തലോടുവാന്‍.
ഒരു ബഞ്ചിലിരുന്നാ
കുസൃതി കാട്ടുവാന്‍.
എന്നിട്ടും ഞാനറിഞ്ഞില്ല
അവളെനിക്കാരായിരിന്നു?
നിങ്ങളവളേയെന്‍റെ പത്നിയാക്കി
പതിനായിരത്തെട്ടിലൊരുവളാക്കി.
എന്നിട്ടും ഞാനെതിര്‍ത്തില്ല,
കരഞ്ഞില്ല; കാരണം...
അവളെയെനിക്കിഷ്ടമായിരിന്നു.
പക്ഷേ എനിക്കിന്നുമറിയില്ല,
അവളെനിക്കാരായിരിന്നു.
ഇന്ന് ഞാനവളോട് ചോദിക്കുന്നു;
രാധേ പറയുക,
നീ എനിക്കാരായിരിന്നു.
Tuesday, April 20, 2010
Sunday, April 18, 2010
അച്ഛന്‍.
നേരമിരുട്ടുമ്പോള്‍ കേള്‍ക്കാം
അച്ഛന്‍റെ അട്ടഹാസങ്ങള്‍.
പിന്നെ ഞാന്‍ അമ്മയുടെ
മാറില്‍ ചേര്‍ന്നു നില്‍ക്കും;
ഇരു കൈയ്യാല്‍
ചേര്‍ത്തു പിടിയ്ക്കും,
അറിയില്ല, എന്‍റെയമ്മ
ഒറ്റയ്ക്കു പോയാലോ?
കൈയ്യിലൊരു കടലാസ്
പൊതിയുമായച്ഛന്‍ വരും,
അതെനിക്കുള്ളത്,
അച്ഛന്‍റെ സമ്മാനം.
കഴിക്കാനെടുക്കുമ്പോള്‍
അകത്ത് അമ്മയുടെ
നിലവിളി കേള്‍ക്കാം;
അച്ഛന്‍റെ ആക്രോശവും;
പറയെടീ, ആരാണവന്‍?
കഴിക്കാനെടുത്തത്
തൊണ്ടയില്‍ തടയുന്നു,
അകത്തമ്മയുടെ ശബ്ദം
നേര്‍ത്തു നേര്‍ത്തില്ലാതാകുന്നു.
അച്ഛന്‍റെ അട്ടഹാസങ്ങള്‍.
പിന്നെ ഞാന്‍ അമ്മയുടെ
മാറില്‍ ചേര്‍ന്നു നില്‍ക്കും;
ഇരു കൈയ്യാല്‍
ചേര്‍ത്തു പിടിയ്ക്കും,
അറിയില്ല, എന്‍റെയമ്മ
ഒറ്റയ്ക്കു പോയാലോ?
കൈയ്യിലൊരു കടലാസ്
പൊതിയുമായച്ഛന്‍ വരും,
അതെനിക്കുള്ളത്,
അച്ഛന്‍റെ സമ്മാനം.
കഴിക്കാനെടുക്കുമ്പോള്‍
അകത്ത് അമ്മയുടെ
നിലവിളി കേള്‍ക്കാം;
അച്ഛന്‍റെ ആക്രോശവും;
പറയെടീ, ആരാണവന്‍?
കഴിക്കാനെടുത്തത്
തൊണ്ടയില്‍ തടയുന്നു,
അകത്തമ്മയുടെ ശബ്ദം
നേര്‍ത്തു നേര്‍ത്തില്ലാതാകുന്നു.
Subscribe to:
Posts (Atom)