Tuesday, April 20, 2010

അവളെനിക്കാരായിരിന്നു?

രാധ....
അവളെന്‍റെ ആരായിരിന്നു?
സുഹൃത്തോ കാമുകിയോ
അതോ എന്‍റെ പ്രീയ പത്നിയോ?


നിനക്കറിയുമോ
അവളെനിക്കാരായിരുന്നെന്ന്?


അവളെനിക്ക് കൂട്ടുണ്ടായിരിന്നാ
മണ്ണപ്പം ചുട്ടു കളിക്കുവാന്‍,
ഒരു കുടക്കീഴിലാ
മഴയെ തലോടുവാന്‍.


ഒരു ബഞ്ചിലിരുന്നാ
കുസൃതി കാട്ടുവാന്‍.
എന്നിട്ടും ഞാനറിഞ്ഞില്ല
അവളെനിക്കാരായിരിന്നു?


നിങ്ങളവളേയെന്‍റെ പത്നിയാക്കി
പതിനായിരത്തെട്ടിലൊരുവളാക്കി.
എന്നിട്ടും ഞാനെതിര്‍ത്തില്ല,
കരഞ്ഞില്ല; കാരണം...
അവളെയെനിക്കിഷ്ടമായിരിന്നു.


പക്ഷേ എനിക്കിന്നുമറിയില്ല,
അവളെനിക്കാരായിരിന്നു.


ഇന്ന് ഞാനവളോട് ചോദിക്കുന്നു;
രാധേ പറയുക,
നീ എനിക്കാരായിരിന്നു.

2 comments:

  1. मुमुक्षु प्राणAugust 6, 2011 at 6:48 PM

    അതാരാന്നു പറയാം..അതിനു മുന്‍പ് ഇതാരെന്നു പറയൂ....
    (ന്റെ ഭഗവാനെ....എന്തൊക്ക്യാ കാണുന്നതും
    കേള്‍ക്കുന്നതും.....)

    ReplyDelete
  2. അതൊക്കെയുണ്ട്..... പറയൂല്ല..

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?