Friday, August 08, 2008

അവളും ഞാനും.


എന്‍‌റ്റെ കണ്ണുനീരിനുപ്പു രസമാനെന്നു -
പറഞ്ഞതവളായിരിന്നു,
എന്‍‌റ്റെ ഹ്രദയം നിറയെ സ്നേഹ -
മാണെന്നുപറഞ്ഞതുമവളായിരിന്നു.
ജീവിതകാലം മുഴുവന്‍ കൂടെക്കാണു -
മെന്നു പറഞ്ഞതുമവളായിരിന്നു.
എന്‍‌റ്റെ ഹ്രദയത്തിലാദ്യമായ്
ചേക്കേറിയതുമവളായിരിന്നു.

അവസാനം എന്‍‌റ്റെ കണ്ണുനീര്‍ രുചി -
ച്ചതു ഞാന്‍ മാത്രമായിരിന്നു,
ഹ്രദയം നിറയെ ദു:ഖമാണെന്ന -
റിഞ്ഞതും ഞാന്‍ മാത്രമായിരിന്നു.
കാലം കഴിഞ്ഞപ്പോളേക -
നായതുംഞാന്‍ മാത്രമായിരിന്നു,
ആ ചവിട്ടി മെതിച്ച ഹ്രദയം
എന്‍‌റ്റേതുമാത്രമായിരിന്നു.

12 comments:

  1. ഈ നല്ല വരികള്‍ ഇഷ്ടത്തോടെ വായിച്ചു.

    (എല്ലായിടത്തും പ്രണയം തന്നെ, പിന്നെ മരണവും... ഇവരു തമ്മിലെന്താ ബന്ധം ? )

    ReplyDelete
  2. Really Nice.... Also suitable picture. Good work.

    ReplyDelete
  3. സാരമില്ല...വേറെ "അവള്‍" വരും...അപ്പോള്‍,ചവിട്ടി മെതിച്ച ആ ഹൃദയം പൂര്‍വ സ്ഥിതിയില്‍ ആയിക്കോളും.

    ReplyDelete
  4. അതേ ഹരേ . മന്സിന്റെ കോണില്‍ നമ്മള്‍ എന്നും ഒറ്റക്കാണ്.... അവിടെ പിടയുന്ന ഹ്രിദയം കാണാന്‍ ആരും ഉണ്ടാവില്ല....... ആദ്യമായ് ആ ഹ്രിദയം കവര്‍ ന്നവരും ആ ഹ്രിദയ...രകതം കുടിച്ചവരും ആരുമാരും ഉണ്ടാവില്ല

    ReplyDelete
  5. ജീവനുള്ളിടത്തോളം കാലം
    പ്രണയവും....


    നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    ReplyDelete
  6. പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു?
    ഏത് പൂവ് ?
    രക്തനക്ഷത്രം പോലെ
    കടും ചെമപ്പ് നിറമാര്‍ന്ന ആ പൂവ്...
    അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?
    ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാനാ.
    കളഞ്ഞെങ്ങിലെന്ത് ?
    ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്...ബഷീര്‍

    ReplyDelete
  7. പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു?
    ഏത് പൂവ് ?
    രക്തനക്ഷത്രം പോലെ
    കടും ചെമപ്പ് നിറമാര്‍ന്ന ആ പൂവ്...
    അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?
    ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാനാ.
    കളഞ്ഞെങ്ങിലെന്ത് ?
    ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്...ബഷീര്‍
    എനിക്കിഷ്ടമായിട്ടൊ ഹരീ

    ReplyDelete
  8. ഹരി എല്ലാവരും തനിച്ചു തന്നെയാണ്..ബാക്കി ഉള്ളതൊക്കെ പലവിധമായ അഭിനയങ്ങള്‍ എന്നെ തോന്നിയിട്ടുള്ളൂ..ആത്മര്തമായ പ്രണയമൊക്കെ കഥകളിലും കവിതകളിലും മാത്രമേ കാണാന്‍ ഉള്ളൂ..അപൂര്‍വമായി ചില മനസ്സുകളിലും..നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete
  9. Hrudayathill.Daivathinte..Kaiyoppullavarkku..mathramee...Pranayikkanum..aaaa..Pranayam..ettuvanganum..kazhiuuu..Hareeeeee

    ReplyDelete
  10. Hareeeeeeeeeeeeeeeee..."Hrudayathil..Daivathinte...Kaiyooppullavarkku..mathrameee...Pranayikkanum...aaaa..Pranayam..ettuvanganum..kazhiyuuu....

    ReplyDelete
  11. using only blood and tears to describe your love is not acceptable. any way the picture you hav selected is fantastic. is it yours work?

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?