അന്നവള്‍ കുറച്ച് നിശബ്ദ ആയതു പോലെ. ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല. ഓ.. ഞാന്‍ അവളെ പരിചയപ്പെടുത്താന്‍ മറന്നു. ഇവള്‍ അഖില. എന്‍റ്റെ സുഹ്രത്താണ്. അല്ല, ഒരു സുഹ്രത്തിനേക്കാള്‍ അധികം സ്വാതന്ത്ര്യം ഉണ്ടായിരിന്നു ഞങ്ങള്‍ക്കിടയില്‍. ഞങ്ങളുടെ ഇടയില്‍ ഒരു രഹസ്യവും ഉണ്ടാകാറില്ല. അന്നൊരു അവധി ദിവസമായിരിന്നു. അതാണീ സമയത്ത് അവള്‍ എന്നെ കാണാന്‍ വന്നത്, അതും എന്‍റ്റെ മുറിയില്‍. അവള്‍ക്കെന്തോ സീരിയസായി സംസാരിക്കാനുണ്ട്, അതാണീ നിശബ്ദത. അവള്‍ എന്‍റ്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കുകയായിരിന്നു. പെട്ടെന്ന് അവള്‍ ചോദിച്ചു, ഹരീ, നിനക്ക് പ്രണയത്തെ പറ്റി എന്താണഭിപ്രായം. ഞാനൊന്നമ്പരന്നു. കാരണം ഞങ്ങളുടെ നീണ്ട കാലത്തെ ഈ സുഹ്രദ് ബന്ധത്തിനിടയില്‍ ഒരിക്കല്‍ പോലും പ്രണയം എന്നത് ഒരു ചര്‍ച്ചാ വിഷയമായിട്ടില്ല. പക്ഷേ ഇപ്പോള്‍... നിനക്കിതെന്തു പറ്റി അഖില. വാട്ട് ഹപ്പന്‍ഡ് റ്റു യു. അതു കേള്‍ക്കാത്ത പോലെ അവളുടെ അടുത്ത ചോദ്യം വന്നു; ഹരീ, നീ എപ്പോഴെങ്കിലും ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? സത്യം പറയണം. ഞാനതിനൊരു തമാശ പോലെയാണ് മറുപടി പറഞ്ഞത്. അതേല്ലോ.. ഞാന്‍ ഒരുപാടു പേരേ സ്നേഹിക്കുന്നുണ്ട്. എന്‍റ്റെ അച്ഛനെ, അമ്മയെ, ചങ്ങാതിമാരേ പിന്നെ മഴയെ അങ്ങനെ....അങ്ങനെ.... ഒരുപാടു പേരേ.. പക്ഷേ അവള്‍ക്കത് തമാശയായി തോന്നിയില്ല. അവള്‍ തുടര്‍ന്നു. എനിക്കറിയാം നിന്നെ, നിന്‍റ്റെ മനസ്സില്‍ ആരുമില്ലാ എന്നെനിക്കറിയാം. പക്ഷേ ഒരുപാട് നാളായി ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചു നടന്ന ഒരു ചോദ്യമാണിത് ഹരീ. നീ ഇതെപ്പോഴെങ്കിലും എന്നോടീ ചോദ്യം ചോദിക്കുമെന്ന് പ്രതീക്ഷിച്ചിരിന്നു ഞാന്‍. പക്ഷേ നീ അതൊരിക്കലും ചോദിച്ചില്ല. ഹരീ, എനിക്കൊരാളെ ഇഷ്ടമാണ്, അത് നിനക്കറിയാം എന്നെനിക്കറിയാം. പക്ഷേ നീ ഒരിക്കല്‍ പോലും അതിനെ കുറിച്ചെന്നോട് ചോദിച്ചിട്ടില്ല. നീ എന്തിനെന്നെ ഇങ്ങനെ അവോയിഡ് ചെയ്യുന്നെഡാ.. ഞാനൊന്നു ഞെട്ടി. പാടില്ല. ഇതു തെറ്റാണ്. അവള്‍ സമ്പന്നതയില്‍ വളരുന്നവളാണ്, അവളെ എന്‍റ്റെ ദു:ഖങ്ങളിലേക്ക് ഒരിക്കലും കൊണ്ടു വരരുത്. അത് ഞാന്‍ അവളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും. ഒരു ധാര്‍ഷ്ട്യം എന്‍റ്റെ വാക്കുകളീല്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ അവിടെ പരാജയപ്പെട്ടു. അഖിലാ, നീ ക്ഷമിക്കണം. മറ്റൊന്നും എന്നോട് ചോദിക്കരുത്, എന്‍റ്റെ മനസ്സില്‍ മറ്റൊരു പെണ്‍കുട്ടിയുണ്ട്. അവളുടെ മുഖത്തേക്കൊന്നു നോക്കണമെന്നുണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം എനിക്കില്ലായിരിന്നു. ജീവിതത്തിലാദ്യമായി അവളോട് ഞാന്‍ ഒരു കള്ളം, അതും ഇത്രയും വലിയ ഒരു കള്ളം പറഞ്ഞിരിക്കുന്നു. കുറച്ചു നേരത്തേക്ക് അവളില്‍ നിന്നും യാതൊരു അനക്കവും ഉണ്ടായില്ല. പിന്നെ അവളില്‍ നിന്നുള്ള പൊട്ടിക്കരച്ചിലിന്‍റ്റെ ഒരു ചീള് എന്‍റ്റെ മനസ്സില്‍ വീണു. അവളെ എങ്ങനെ നേരിടണം എന്നെനിക്കറിയില്ലായിരിന്നു. അവള്‍ എപ്പോള്‍ ആ മുറി വിട്ടു പോയെന്ന് ഞാനറിഞ്ഞിരുന്നില്ല. അപ്പോഴും എന്‍റ്റെ മനസില്‍ ആ ചീള് കിടന്ന് ആളി കത്തുകയായിരിന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവളെ ഇപ്പോള്‍ ഇവിടെ വച്ച് കണ്ടുമുട്ടുമെന്ന് ഒരിക്കലും കരുതിയതല്ല. ഇതിനു മുന്‍പു രണ്ടു തവണ അവളെ കണ്ടിരിന്നു അന്നത്തെ ആ സംഭവത്തിന് ശേഷം. ഒന്ന് അവളുടെ വിവാഹക്ഷണ കത്തുമായി അവള്‍ വന്നിരിന്നു. അന്നും ഒന്നും മിണ്ടാതെ കുറച്ചു നേരം അവള്‍ എന്തോ പ്രതീക്ഷിച്ചെന്ന പോലെ എന്‍റ്റെ മുഖത്തേക്ക് നോക്കിയിരുന്നു. കണ്ണുനീര്‍ പാടകള്‍ അവളുടെ കാഴ്ച മറച്ചിരിന്നു അപ്പോള്‍. കല്യാണത്തിന് വരണമെന്നോ വരരുതെന്നോ ഒന്നും അവള്‍ പറഞ്ഞില്ല. ഞാന്‍ വീണ്ടും വീണ്ടും ആ പേരുകള്‍ വായിച്ചു കൊണ്ടിരിന്നു. അഖില വെഡ്സ് ആനന്ദ്. പിന്നെ രണ്ടാമത് കാണൂന്നത് അവളുടെ വിവാഹത്തിന്‍റ്റെ അന്ന് ആ അലങ്കരിച്ച കാറില്‍ അയാളോടൊപ്പം പോകുന്നതാണ്. അതിന് ശേഷം ഇപ്പോള്‍, ഈ തിരക്കു പിടിച്ച നഗരത്തില്‍. അവളുടെ കയ്യില്‍ തൂങ്ങി നാലോ അഞ്ചോ വയസ്സ് പ്രായം തോനിക്കുന്ന ഒരു ചുണക്കുട്ടന്‍. ഞാനവനെ സുക്ഷിച്ചു നോക്കുന്നത് കണ്ടാകണം അവള്‍ പറഞ്ഞു, എന്‍റ്റെ മകനാണ്. എന്താ മോന്‍റ്റെ പേര്? ഞാനാ ചുണക്കുട്ടനോട് ചോദിച്ചു. അവന്‍ അമ്മയെ നോക്കി. മോന്‍റ്റെ പേര് അങ്കിളിനോട് പറഞ്ഞേ, അമ്മയോടെ തങ്ക കുട്ടനല്ലേ? എന്നിട്ടാ പല്ലടര്‍ന്ന മോണകാട്ടി ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു.. മൈ നയിം ഈസ് ഹരി. ഹരി ആനന്ദ്. എന്തോ വന്ന് ശക്തിയായി എന്‍റ്റെ തലക്കടിച്ച പോലെ. എന്‍റ്റെ കണ്ണുകള്‍ അറിയാതെ അവളുടെ മുഖത്തേക്ക് നീങ്ങി. അപ്പോള്‍ അവിടെ ഒരു പുഞ്ചിരി ഉണ്ടായിരിന്നുവോ, ഒരു പ്രതികാരം പോലെ... ഇപ്പോള്‍ കണ്ണുനീര്‍ പാടകള്‍ മറച്ചത് എന്‍റ്റെ കാഴ്ചയായിരിന്നു. ഒന്നും വ്യക്തമാകുന്നില്ല. എതിരെ വന്നവരെയൊക്കെ അറിയാതെ തട്ടി. അവരൊക്കെ എന്തൊക്കെയോ പിറിപിറുത്തു കൊണ്ട് കടന്നു പോകുന്നു. എവിടെയങ്കിലും ഒന്നിരിക്കണം. ശരീരമാകെ തളരുന്ന പോലെ... ഏതോ ഒരു ബസിന്‍റ്റെ ബ്രേക്കുകളുടെ അലറി കരച്ചില്‍. ഞാന്‍ എവിടെയോ തട്ടി നില്‍ക്കുകയാണല്ലോ? വീടെത്തിയോ? കണ്ണുകള്‍ വലിച്ചു തുറന്നു. അല്ല. വീടല്ല. ചുറ്റും ആരൊക്കെയോ എന്തൊക്കെയോ പറയുനുണ്ട്. ഞാനപ്പോഴും ആ ബസില്‍ ചാരി നില്‍ക്കുകയായിരിന്നു. അപ്പോഴും ഒരത്താണിക്കായി ഞാന്‍ പരതുകയായിരിന്നു.
istapettu hari ...
ReplyDeletesharikum istayii....
but oru doubt real anoodai...
enthayalum athu polonu feel cheyyunundee machuu
enthayalum beautiful art
but kathayude thudakam muthale climazx feel cheyyununde
വെറുതെയെങ്കിലും ആ വലിയ കള്ളം പറഞ്ഞതുകൊണ്ട് എന്ത് നേടി .. ഒരു ജന്മം മുഴുവന്‍ ഓര്ക്കന്‍ ഒരു ഓര്മ്മ മാത്രം നേടി അല്ലെ? സ്നേഹത്തിന്റെ ആഴം പലപ്പൊഴും നാം തിരിച്ചറിയുന്നത് അതു നമ്മില്നിന്നു അകലുബോഴണല്ലൊ ? സ്നേഹം ഒരിക്കലും ഹൃദയത്തില്‍ നിന്ന് അകലുന്നില്ല എന്നതു മറ്റൊരു സത്യം ..അകലും തോറും അടുത്തു എന്നു ബോധ്യമാകുന്ന എന്തോ ഒന്നാണ്‍ സ്നേഹം
ReplyDeleteഎന്നാലും അയാളെ അങ്ങനെ ഒഴിവാക്കരുതായിരുന്നു....
ReplyDeleteഹരീ അത്താണി വളരെ നന്നായിരിക്കുന്നു...അനുഭവത്തിന്‍റെ ചൂട് ...വളരെ സ്വാഭാവികമായ എഴുത്ത് ... ഒരു പാട് ഇഷ്ടമായി ..ഇനിയും എഴുതൂ..ഒരു പാടൊരു പാട്..എല്ലാം നഷ്ടപ്പെടുത്താന്‍ വളരെ എളുപ്പമാണ്..കാലത്തിനു മാത്രമേ പലതിന്റെയും വില മനസ്സിലാക്കി തരാന്‍ കഴിയുള്ളൂ
ReplyDeleteഇതില്‍ ആത്മകഥാംശം ഉണ്ടായിരുന്നല്ലേ?നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteippol mansilakunnille sneham nashtapeduthan eluppamnau . Sneham nashatpettu kazhiyumbol athu manasil neerunnuvenkil..aa..kallam..parachil..ozhivakkamayirunnu..hareee
ReplyDelete