Wednesday, September 03, 2008

മനുഷ്യര്‍.

താരാട്ടു പാടി ഉറക്കിയ മകളുടെ
മടിക്കുത്തില്‍ കടന്നു പിടിക്കുന്നൊരച്ഛന്‍.
പൊന്നുമ്മ നല്‍കി ഉറക്കമുണര്‍ത്തിയ
മകളുടെ കവിളുകളിലാഞ്ഞടിക്കുന്നൊരച്ഛന്‍.
താന്‍ തന്നെ നട്ടു വളെര്‍ത്തിയൊരാ മാവിന്‍‌റ്റെ
കൊമ്പുകള്‍ ഒന്നൊന്നായ് വെട്ടിയുടിക്കുന്നൊരച്ഛന്‍.

പുത്ര വധുവിനെ സ്ത്രീധന ബാക്കിക്കായ്
ഓടിച്ചു തല്ലുന്ന അമ്മായി അമ്മമാര്‍.
ഒരു ദിവസം ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുന്നു,
പാവം പുത്ര വധുവോ മരണത്തെ പുണരുന്നു.
ഞാനുമൊരു പെണ്ണാണ്‌, അമ്മയാണെന്നോര്‍-
ക്കുന്നുണ്ടാകുമോ ഈ അമ്മായി അമ്മമാര്‍.

അധ:പതനത്തിന്‍‌റ്റെ വാരിക്കുഴിയിലേക്കാ -
ര്‍ത്ത നാദത്തോടെ വീഴുന്ന മനുഷ്യരേ.....
കൊല്ലയും കൊല്ലപ്പെടുകയും മാത്രമല്ലീ,
ജീവിത ലക്‌ഷ്യമെന്നോര്‍ക്കുക നീ.
പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കൂ,
ഹൃദയത്തിന്‍ സ്നേഹം വീതിച്ചു നല്‍കുവിന്‍.

4 comments:

  1. അല്ല ഹരേ ഇതു മനുഷ്യരല്ല മനുഷരുടെ രൂപമെടുത്ത കിരാതന്മാരണിത് .... ഇവര്‍ ക്കു ബന്ധങ്ങളില്ല സ്വന്തങ്ങളില്ല .. മനുഷത്വം ഇല്ല. ... ഇന്നു അമ്മയും അച്ഛന്റെയും ഒക്കെ മനസു മാറികഴിഞെന്നു തോന്നുനു . നൊന്തുപ്രസവിച്ച കുഞ്ഞിനെ തെരുവില്‍ വലിച്ചെറിയാന്‍ മടിക്കാത്ത അമ്മമരും .. സ്വന്തം  കുഞ്ഞിനെ പിച്ചി ചീന്തി നിര്‍ വൃതികൊള്ളുന്ന അച്ഛന്‍ .. അവനവന്റെ നേട്ടം അതുമാത്രം പ്രധാനം ... ഇനി ഈ നാടു നന്നക്കന്‍ സക്ഷാല്‍ ദൈവം വിചാരിച്ചാലും പ്രയാസമാണ്‍ ... ഇപ്പൊ ദൈവം പോലും ദുഖിക്കുന്നുണ്ടാവും ഈ മനുഷജന്മങ്ങളെ സ്രിഷ്ടിച്ചതോര്‍ ത്ത് ... കവിതയിലെ .ആശയം നന്നായിട്ടൂണ്ട്.. മനസില്‍ തട്ടുനുണ്ട് വരികളില്‍ ഒരു ഒഴുക്ക് ഇല്ല

    ReplyDelete
  2. theme kollam hari

    but vimarshanam athrayku match avunilla

    katha ithihasathine

    3rd ghadhyam onu kudi sradikuuu

    ReplyDelete
  3. സമകാലീനപ്രശനങ്ങളെ ചിത്രീകരിക്കാൻ കഴിഞ്ഞതിൽ വിജയിച്ചിരിക്കുന്നു. ആശംസകൾ...

    ReplyDelete
  4. അങ്ങിനെയൊക്കെ ആയിത്തീര്‍ന്നു, ഈ ലോകം!

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?