ഇവന്‍,
സ്നേഹിച്ചവരാല്‍ ഹൃദയം മുറിപ്പെട്ടവന്‍,
നിണമൊഴുകും ഹൃത്തിനെ മറച്ചു പിടിച്ചവന്‍.
ദു:ഖത്തിന്നിടയിലും പുഞ്ചിരിക്കുന്നവന്‍,
സ്വന്തം ദു:ഖം സ്വന്തമായ് വച്ചവന്‍.
സ്നേഹത്തിനു പകരമായ് ദു:ഖം ലഭിച്ചവന്‍,
ഖേദത്താല്‍ ജീവിതം തള്ളിനീക്കുന്നവന്‍.
തന്നേക്കാളധികമായ് സ്നേഹിച്ചവരൊക്കെയും,
ഒറ്റപ്പെടുത്തുന്നത് കണ്ടോണ്ട് നിന്നവന്‍.
സൗഹൃദങ്ങള്‍ സ്വന്തം ജീവനായ് കണ്ടവന്‍,
സ്നേഹിതരോടൊപ്പം ആര്‍മ്മാദിച്ചാടിയവന്‍.
അന്യരുടെ ദു:ഖങ്ങള്‍ ഏറ്റു പിടിച്ചവന്‍,
സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ മറന്നവന്‍.
ചെറു ചെറു വഴക്കുകള്‍ കൂടാന്‍ കൊതിച്ചവന്‍,
അതിലേറെ സ്നേഹം കിട്ടാന്‍ കൊതിച്ചവന്‍.
ജനനത്തോടൊറ്റപ്പെട്ടവനായ് പോയവന്‍,
ജീവിതത്തില്‍ കൂട്ടു കൂടാന്‍ കൊതിച്ചവന്‍.
കൂട്ടുകാരേയൊക്കെയും ജീവനു തുല്യമായ്,
സ്നേഹിക്കാന്‍ മാത്രം പഠിച്ചു വളര്‍ന്നവന്‍.
സ്നേഹിച്ച പെണ്ണിന്‍റ്റെ സ്നേഹം കിട്ടാത്തവന്‍,
സ്നേഹിച്ച പെണ്ണിനോട് സ്നേഹം കാട്ടാത്തവന്‍.
ഒറ്റപ്പെടലിനെ ഏറെ ഭയക്കുന്നവന്‍,
ഇരുട്ടിനേക്കാളേറെ വെളിച്ചത്തെ പേടിക്കുന്നവന്‍.
ഒറ്റക്കിരിക്കുമ്പോള്‍ മനസ്സാല്‍ കാടു കയറുന്നവന്‍,
ഇവനൊരു ഭ്രാന്തനാണിവനൊരു ഭ്രാന്തന്‍.
ഹരേ..........
ReplyDeleteഭ്രാന്ത് ... അതൊരു അനുഗ്രഹമാണ്‍ ചിലപ്പോഴെങ്കിലും ....
പിന്നെ ഭ്രാന്തന്മാര്‍ രണ്ടുതരത്തില്‍ ഉണ്ട്.... സ്വന്തം ഭ്രാന്ത് തിരിച്ചറിയാന്‍ കഴിയാത്തവര്‍ ... സ്വന്തം മനസ് മറ്റാരേക്കാളും മനസിലാക്കുന്നവര്‍ ... രണ്ടാമതു പറഞ്ഞ കൂട്ടരെ ചികില്സിച്ചുഭേദമാക്കാന്‍ ബുധിമുട്ടാണ്.... എന്റെ അഭിപ്രായതില്‍ നീ രണ്ടാമത്തെ ഗണത്തില്‍ പെടും ....
പിന്നെ ഇരുട്ടിനെ ഞാനും സ്നേഹിക്കുന്നു... രാത്രിയില്‍ ഇരുട്ടില്‍ കണ്ണു തുറന്ന് കിടക്കുന്നത് എനിക്കിഷ്ടമാണ്.....പിന്നെ ജീവിതത്തില്‍ എല്ലാവരും ഒറ്റപ്പെട്ടവരാണ്‍ ആരെങ്കിലും കൂടെയുണ്ടെന്നു തോന്നിയാല്‍ അതി വെറും വിശ്വാസം മാത്രമാണ്....നിണമൊഴുകുന്ന ഹൃദയത്തെ എത്ര മറച്ചുപിടിച്ചാലും അതു പുറത്തുവരും ...ഒറ്റക്കിരിക്കുബോള്‍ മനസു കാട് കയറുന്നത് .. അതും ഭ്രാന്താണ്‍ അല്ലെ..... ചുരുക്കത്തില്‍ എനികും ഭ്രാന്താണെന്ന് മനസിലായി......
കവിത കൊള്ളാം കേട്ടോ...?
ഇതൊന്നും ഭ്രാന്തല്ല...നല്ല മനസ്സിന്റെ ലക്ഷണങ്ങളാ...
ReplyDeleteഅവന്റെ നല്ലമനസാണു കാണുന്നതെങ്കിലും ഇന്നത്തെകാലത്തു അവന്‍ ഭ്രാന്തന്‍ തന്നെയാണു ..
ReplyDelete