ഇത് മുംബെയ് താജ്, ഭാരതത്തിന്‍റ്റഭിമാനം
ആ കറുത്ത ബുധനാഴ്ച ഇവിടെയുയര്‍ന്ന വെടിയൊച്ചകള്‍
തകര്‍ത്തെറിഞ്ഞതൊരായിരം സ്വപ്നങ്ങളെ,
തകര്‍ന്നു വീണതോ നമ്മുടെ ആത്മാഭിമാനവും.
അവര്‍ തീവ്രവാദികള്, മനുഷ്യത്വം
ചേര്ക്കാതെ ദൈവം സൃഷ്ടിച്ചവര്‍.
മൃഗീയതക്കപ്പുറം ക്രൂരരാം മൃഗങ്ങള്‍
ആര്‍ക്കോ വേണ്ടി ബലിയാടാകുന്നൊരു കൂട്ടര്‍.
അവരാല്‍ നശിപ്പിക്കപ്പെട്ടതാ താജ്മഹലല്ലാ,
ഒരു കൂട്ടം ജനതയുടെ വിശ്വാസങ്ങളെ.
പിടഞ്ഞു വീണതോ വെറും മനുഷ്യരല്ല,
ഈ ഗതികെട്ട ജനങ്ങള്‍ തന്‍ ആത്മാക്കളാകുന്നു.
അശോക് കാംണ്ടെയും വിജയ് സലാസ്ക്കറും
ഹേമന്ദ് കര്‍ക്കറെയും സന്ദീപ് ഉണ്ണികൃഷ്ണനും,
പിന്നെ പിടഞ്ഞു വീണോരോ ജീവനു മുന്നിലും
തലതാഴ്ത്തി നില്‍ക്കുന്നു ഭാരതാംബ.
ഒരിക്കല്‍ ഞാന്‍ വീണേക്കാം ഒരു വെടിയൊച്ചയില്‍,
ഒരു സ്ഫോടനത്തിലോ ഒരു കത്തി മുനയിലോ.
അവസാന ശ്വാസം വരെ പൊരുതി നിന്നീടും ഞാന്‍
എന്‍ അമ്മതന്‍ മാനത്തെ കാത്തു രക്ഷിക്കുവാന്‍.
ഓരോ മരണവും തന്‍റ്റെ വോട്ടു ബാങ്കായ്
മാറ്റാന്‍ ശ്രമിക്കുന്ന നെറികെട്ട നേതാക്കളെ,
വിലപറയരുതന്നന്‌റ്റെ ജീവന്, നാണം കെടുത്ത-
രുതെന്നെ ആ പുഷ്പചക്രത്താല്‍ പോലും.
"ഓരോ മരണവും തന്‍റ്റെ വോട്ടു ബാങ്കായ്
ReplyDeleteമാറ്റാന്‍ ശ്രമിക്കുന്ന നെറികെട്ട നേതാക്കളെ,
വിലപറയരുതന്നന്‌റ്റെ ജീവന്, നാണം കെടുത്ത-
രുതെന്നെ ആ പുഷ്പചക്രത്താല്‍ പോലും."
ഇതു പരമാര്‍ത്ഥം. വന്ദേമാതരം
നന്ദി മലയാളി.. ഇത് ആരെങ്കിലുമൊക്കെ മനസ്സിലാക്കിയെങ്കില്‍..
ReplyDeleteഅശാന്തിയുടെ വിഹ്വലമായ ചിറകടികള്‍....
ReplyDeleteകൊള്ളാം ഹരെ അവസരോചിതം ..... വിഷയത്തിന്റെ തീവ്രത കൊണ്ടാവും കവിതാമ്ശം കുറച്ചു കുറവാണെന്നു തോന്നി കവിതയില്‍ .... എന്നാലും നന്നായി ആശമ്സകള്‍ ..
ReplyDeleteകൊള്ളാം ഹരെ.....ആശമ്സകള്‍ ..
ReplyDelete" അവര് തീവ്രവാദികള് , മനുഷ്യത്വം ചേര്ക്കാതെ ദൈവം സ്രഷ്ട്ടിച്ചവര്”
ReplyDeleteഇല്ല ഹരി, ദൈവം ആരെയും മനുഷ്യത്വം ഇല്ലാതെ ജനിപ്പിക്കുന്നില്ല .
കൊച്ചുന്നാള് മുതല് അവന്റെ മനസ്സില് ആരൊക്കെയോ ചേര്ന്ന് വിഷം കുത്തിവയ്ക്കുന്നത് കൊണ്ടാകാം , മതത്തെ കുറിച്ചുള്ള അബദ്ധധാരണകള് ആരൊക്കെയോ ചേര്‍ന്ന് മനസ്സിലേക്ക് അടിച്ചേല്‍പ്പിക്കുന്നതു കൊണ്ടാകാം അവര് ഇങ്ങനെ ഒക്കെ ആയിത്തീരുന്നത്. അപ്പോള് ഇവരെപ്പോലുള്ള ചാവേറുകളെയാണോ , ഇവരെ അരങ്ങത്തേയ്ക്ക് വിട്ടിട്ടു , അണിയറയില് നല്ല പിള്ള ചമഞ്ഞു നില്‍ക്കുന്നവരെയാണോ, നമ്മള് യഥാര്ഥ "തീവ്രവാദികള്" എന്ന് വിളിക്കേണ്ടത്
ഇപ്പോള്‍ എല്ലാവരുടേയും ജീവിതം ഒരു റിമോട്ട് കണ്‍ട്രോള്‍ പോലെ ആയിരിക്കുന്നു. ആരുടെയൊക്കെയോ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന വെറും യന്ത്രങ്ങള്‍...
ReplyDeleteനന്ദി മീരാ, കൃഷ്ണ, ദേവൂ....
നവ ചാവേറുകള്‍ നഗരങ്ങള്‍ നരകങ്ങള്ലാക്കുന്നിതാ ;
ReplyDelete"നവമ്പറിന്‍ മൂംബെ "പോലെയാകരുതിയിനിയുമീയുലകം !
നവ യൌവ്വനങ്ങള്‍ക്കെന്തു പറ്റിയെന്‍ കൂട്ടരേ ? ഇനിമേല്‍
നവ രീതിയിലുള്ളയിത്തരം നരതാനന്‍ഡവന്ങള്‍ വേണ്ടാ !
Pranamangal...!!!
ReplyDelete