ഉള്ളിലാര്‍ത്തു ചിരിച്ചു കരഞ്ഞു ഞാന്‍.
എന്തിനെന്നാര്‍ക്കും സംശയം വേണ്ടാ
ഹാ കഷ്ടം എന്നല്ലാതെന്തു ചൊല്ലുവാന്‍.
നാലു ചുറ്റും കരയുന്ന ബന്ധുക്കള്‍, അതി -
നിടയില്‍ കുമിഞ്ഞു കത്തും വിളക്കുകള്‍.
ഈ കരയുന്നോരെല്ലാം എന്‍റ്റെ ബന്ധുക്കളോ,
അത്ഭുതത്തോടെ നോക്കി കിടന്നു ഞാന്‍.
സ്നേഹിച്ച പെണ്ണിനെ കെട്ടിയ പേരില്‍
സ്നേഹ ബന്ധങ്ങള്‍ കാട്ടിലെറിഞ്ഞവര്‍.
ഇപ്പോള്‍ ഭാര്യ മരിച്ചിട്ട് വര്‍ഷങ്ങളാറായി
ഉള്ള മക്കളോ സ്വ സുഖം തേടുന്നു.
ഇല്ല, കാണാനില്ലാ മുഖങ്ങള്‍ ഇവര്‍ക്കിടെ
വന്നു കാണില്ലവരുടെ അച്ഛനെ കാണുവാന്‍.
സ്വത്തും സമ്പത്തും വീതിച്ചു നല്‍കി ഞാന്‍
പിന്നവര്‍ക്കച്ഛനെ കാണാനവധി കിട്ടില്ലല്ലോ.
ഈ അന്ത്യയാത്രയില്‍ ചന്ദന ഗന്ധവും പേറി-
ഞാനാ ചിതയിലേക്ക് നടന്നു നീങ്ങീടവേ.
കണ്ടു ഞാനാ കരഞ്ഞ ബന്ധുക്കളെ, പിന്ന -
വര്‍ എന്‍റ്റെ കോടിപ്പണം പിരിച്ചെടുക്കുന്നതും.
ഹാ കഷ്ടം, ഞാന്‍ ജനിക്കാതിരുന്നെങ്കില്‍,
ഈ ഭൂലോകമെന്നെ വളര്‍ത്താതിരുന്നെങ്കില്‍.
വളര്‍ന്നു വളര്‍ന്നു ഞാന്‍ വാനോളം വളര്‍ന്നെങ്കിലും,
ഒരിറ്റു സ്നേഹം കിട്ടിയിട്ടീ യാത്ര തുടരാന്‍ കഴിഞ്ഞെങ്കില്‍.
ഈ കവിത "പാഥേയം" ഓണ്‍ലൈന്‍ മാഗസീനില്‍...
http://www.paadheyam.com/Portal/Article.aspx?mid=8&lid=march2009
ഈ ജന്മമില്ലായിരുന്നെങ്കില്‍ അത്രമേല്‍ സുഖം .......മരണം ഒരു രക്ഷപെടല്‍ എന്നു ചിന്തിച്ച ഞാന്‍ മാത്രം വിഡ്ഢി.... അതും വിറ്റു കാശക്കുനവരുടെ ഇടയില്‍ ജനിക്കതിരിക്കലായിരുന്നു ഭാഗ്യം
ReplyDeleteജനിക്കാതിരുന്നെങ്കില്‍ പിന്നെ എങ്ങനെ എനിക്കീ ലോകം മനസ്സിലാക്കാന്‍ കഴിയുമായിരിന്നു കൃപാ....
ReplyDeletethm kollam,
ReplyDeleteaathmaavinte chinthakal inganeyellam pokumalle
good
ഹാ കഷ്ടം, ഞാന്‍ ജനിക്കാതിരുന്നെങ്കില്‍,
ഈ ഭൂലോകമെന്നെ വളര്‍ത്താതിരുന്നെങ്കില്‍.
വളര്‍ന്നു വളര്‍ന്നു ഞാന്‍ വാനോളം വളര്‍ന്നെങ്കിലും,
ഒരിറ്റു സ്നേഹം കിട്ടിയിട്ടീ യാത്ര തുടരാന്‍ കഴിഞ്ഞെങ്കില്‍
ee varikalodu njan yojikkunnilla,
"ഒരിറ്റു സ്നേഹം കിട്ടിയിട്ടീ യാത്ര തുടരാന്‍ കഴിഞ്ഞെങ്കില്‍"
"സ്നേഹിച്ച പെണ്ണിനെ കെട്ടിയ പേരില്‍"
ithu randum thammil oru poruthakkedundallo hari
ഞാന്‍ പറയാം.
ReplyDeleteഅയാള്‍ സ്നേഹിച്ച പെണ്ണിനെ കെട്ടിയ പേരില്‍ അയാള്‍ക്ക് നഷ്ടമായത് മാതാപിതാക്കളുടേയും ബന്ധുക്കാരുടേയും സ്നേഹമാണ്. പിന്നെ തിരിച്ചും സ്നേഹം കിട്ടുമെന്ന് കരുതിയ അയാള്‍ക്ക് സ്വന്തം ഭാര്യയില്‍ നിന്നു പോലും ഒരു പക്ഷേ അത് കിട്ടിക്കാണില്ല.
പിന്നെ "ഒരിറ്റു സ്നേഹം കിട്ടിയിട്ടീ യാത്ര തുടരാന്‍ കഴിഞ്ഞെങ്കില്‍" എന്നു വിലപിക്കുന്നത് കപടമായ, സ്വന്തം ഗുണത്തിനു വേണ്ടി മാത്രം മറ്റുള്ളവരെ സ്നേഹിക്കുന്ന, ഈ കപട ലോകത്തിലെ ഒരാളില്‍ നിന്നെങ്കിലും, ഒരിക്കലെങ്കിലും ഒരിറ്റു ആത്മാര്‍ഥമായ സ്നേഹം കിട്ടിയിട്ട് എനിക്ക് മരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന പ്രാര്‍ഥനയാണ് ആ അവസാന യാത്രയിലും അയാളുടെ മനസ്സില്‍ ഉള്ളത്.
ഓഹോ, അങ്ങനെയാണോ,
ReplyDeleteവരികള്‍ക്കുള്ളിലെ അര്‍ഥം മനസിലാക്കാന്‍ കഴിയാത്ത ഞാനാണോ, വിമര്‍ശിക്കാന്‍ പോകുന്നത് അല്ലെ
ഹ ഹ ഹ .....
അങ്ങനെയല്ല ദേവൂ,,.. പലപ്പോഴും എനിക്കു തന്നെ ഞാന്‍ എഴുതുന്നതിന്‍റ്റെ അര്‍ത്ഥം മനസ്സിലാകാറില്ല.... ഹ.ഹ.ഹ,..
ReplyDeleteഅതുകൊണ്ട് ധൈര്യമായി എന്നെ വിമര്‍ശിക്കാം....
hareeeeeeeeeeemarichavarum..kavithayooo..kiki
ReplyDeleteആളൊരു പുലിയാണല്ലോ...ഇനി വായിക്കാം.
ReplyDeleteഞാന്‍ പറഞ്ഞിട്ടുണ്ടേ എന്നെ വെറുതേ പുലിയൊന്നും ആക്കല്ലേന്ന്.. പിന്നെ വേണേല്‍ ഒരു സിംഗം!!!{സിംഹം അല്ല} ആക്കിക്കൊ???ഹീ...
ReplyDeleteഒരിറ്റു സ്നേഹം കിട്ടിയിട്ടീ യാത്ര തുടരാന്‍ കഴിഞ്ഞെങ്കില്‍
ReplyDeleteഎല്ലാവരും ആഗ്രഹിക്കുന്നത് അത് മാത്രമാണ്...പക്ഷെ അത് മാത്രം ലഭിക്കുന്നുമില്ല..
ഇനിയുമെഴുതു ഹരീ
അതൊരു ആഗ്രഹം മാത്രമായി മാറുമോ... എങ്കിലും കഴിയില്ല ആ സ്നേഹത്തിനായി കാത്തിരിക്കാതിരിക്കാന്‍.... നന്ദി ശ്രീ..
ReplyDeleteകൊള്ളാം..നന്നായിട്ടുണ്ട്........
ReplyDeleteകൊള്ളാം...നന്നായിട്ടുണ്ട്.......
ReplyDelete