മറവി......
അത് മരണമാണെനാരോ,
അല്ല,
പുനര്‍ ജനനമാണെന്നാരോ,
ഇല്ലെനിക്കു പറയുവാന്‍
ആ മറവിയെപറ്റി.
എന്‍ മരണവുമല്ലാ മറവി,
എന്‍ ജനനവുമല്ലാ മറവി.
കാരണം ഞാനെന്നെ മറന്നപ്പോ-
ഴെനിക്കായ് ചിതയൊരുങ്ങിയില്ല,
ഞാന്‍ ജനിച്ചപ്പോഴാകട്ടെയാ കത്തിയ
ചിതകള്‍ കെട്ടടങ്ങിയില്ല.
പിന്നെ നിന്നെ മറന്നുവെന്ന്...
ഹാ. നിന്നെയും മറന്നില്ല, മറക്കുകില്ല
കാരണം നിന്നെ മറക്കുവാന്‍
പോലും മറന്നുപോകുന്നു ഞാന്‍.
കൊള്ളാം ഒർമ്മതൻ ഒരു മറവി
ReplyDeleteഹരി,മറവിയല്ല രോഗമല്ല മറിച്ച്,ഓര്‍മ്മകളാണ് രോഗം!കവിത നന്നായിരിക്കുന്നു.പിന്നെ
ReplyDeleteപാഥേയം ബ്ലോഗ് വായിച്ചില്ലേ?ഫോളോവര്‍ ആകൂ ഒപ്പം മറ്റുള്ളവരോടുകൂടി പറയുക നമ്മുടെ ഈ ബ്ലോഗിനെ കുറിച്ച്