അവളെന്നിലേക്ക് വന്നത്
ഞാനറിയാതെയായിരിന്നു.
അവളകന്നു പോയതും
ഞാനറിയാതെയായിരിന്നു.
ആ ഒരിടവേളയില്‍
ഞാനവള്‍ക്ക് നല്‍കിയത്
സ്നേഹത്തിന്നൂഷ്മളതയായിരിന്നു,
അവളതറിയാതെ പോയെങ്കിലും.
പിന്നീടെപ്പോഴോ അവള് വഴിമാറി,
കാരണം എന്റെ ഒട്ടിയ പോക്കറ്റില്‍
അവള്‍ക്ക് വേണ്ടത്ര
സ്നേഹം സ്നേഹമില്ലത്രേ!!
പിന്നെ ഞാന്‍ ലോകം കണ്ടു,
ലോകത്തിന് പ്രണയം കണ്ടു,
ആ ആധുനിക പ്രണയത്തിലേക്ക്
ഒടുവില്‍ ഞാനും നടന്നു കയറി.
ഇന്നെനിക്കൊരു ലോകമുണ്ട്,
അരയില്‍ കൈചുറ്റാനാവളുണ്ട്;
ചുംബിക്കുവാനവളുണ്ട്;
കൂടെക്കിടക്കുവാനവളൂണ്ട്.
അവളൂടെ പേരെനിക്കറിയില്ല,
നാടെവിടെയെന്നറിയില്ല,
പക്ഷേ ഒന്നറിയാം,
ഇന്നവള്‍ എന്റേതാണ്,
ഇന്നത്തേയ്ക്കു മാത്രം.
പുതുപുത്തൻ പ്രണയലീലകൾ
ReplyDeleteകാള്‍ ഗേള്‍ അഥവാ ക്യാഷ് ഗേള്‍ കവിത ഇഷ്ടമായി
ReplyDeleteഎങ്ങോട്ടാ നമ്മുടെ പോക്ക്??? പ്രണയം ഇന്ന് മാംസത്തോടുള്ള, ശരീരത്തോടുള്ള അഭിനിവേശം മാത്രായി മാറുന്നു. ഇതിനെ പ്രണയം എന്ന് വിളിക്ക്യാമോ????
ReplyDelete