Monday, March 15, 2010

വില.

മരണത്തിനൊരുതരം
ഉന്മാദ ഗന്ധമുണ്ട്.
കത്തുന്ന സാമ്പ്രാണിയുടേതാണൊ,
അതോ തേങ്ങാമുറിയ്ക്ക്
തീപിടിക്കുന്നതിന്‍റേയോ. .


ഇന്നലത്തെ ഡണ്‍ലപ്പിനു പകരം
ഇന്ന് കിടക്കുന്നത് വാഴയിലയിലാണ്‌.
കാശ്മീരീ കമ്പിളിയ്ക്ക് പകരം
ഇന്നുള്ളത് ചുവന്ന പട്ടാണ്‌.


അവസാനം പേനയെടുത്തതാ
വില്പ്പത്രത്തിലൊപ്പിടാനായിരിന്നു.
അന്ന് ഞാനറിഞ്ഞു എന്നേക്കാള്‍
എന്‍റൊപ്പിനായിരിന്നു വിലകൂടുതല്ലെന്ന്.


ഇപ്പോഴും കരയുന്നുണ്ടവര്‍;
എന്‍റെ മക്കള്‍; കൂടെ ഭാര്യയും.
കണ്ണീര്‍ വരാത്തതിനാല്‍ അവര്‍
ഗ്ലിസ്സറിന്‍ കണ്ണിലൊപ്പുകയായിരിന്നു.

6 comments:

  1. ജീവിത യാഥാർത്ഥ്യങ്ങളുടെ...വില!

    ReplyDelete
  2. മുരളിയേട്ടാ....

    നന്ദി.....

    ReplyDelete
  3. मुमुक्षु प्राणAugust 6, 2011 at 6:54 PM

    അത്രേള്ളൂ..വില...എന്നാല്‍ ആരേലും അത് തിരിച്ചറിയുന്നുണ്ടോ??

    ReplyDelete
  4. मुमुक्षु प्राणAugust 6, 2011 at 6:58 PM

    മരണ വീടുകളില്‍ പോകാന്‍ എനിയ്ക്ക് ഇഷ്ടമല്ല. കാരണം പതം പറഞ്ഞു, എണ്ണിപ്പെറുക്കി, ആര്‍ത്തു കരയുന്നത്...അഭിനയിക്കുന്നത് കാണാനുള്ള മടി.

    ReplyDelete
  5. ഞാനും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്......

    ReplyDelete
  6. ചില നഗ്ന സത്യങ്ങള്‍ വിളിച്ചോതുന്നു....നന്നായ്ട്ടുണ്ട് ഹരി...

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?