വാരാന്തയിലെ ചൂരല്‍ കസേര
അയാള്‍ക്ക് സ്വന്തമായിരിന്നു.
ചൂരലിന്‍റെ ബലം കുറഞ്ഞിരിക്കുന്നു,
ഇടയ്ക്ക് നാരുകള്‍ പൊട്ടിയിരിക്കുന്നു,
ഏതു നിമിഷവും പൊട്ടിപ്പോയേക്കാം,
സ്വന്തം ജീവിതം പോലെയാ ചൂരലും.
ഓര്‍മ്മകളില്‍ അവളുണ്ടിപ്പോഴും,
മായാതെ, നിറപ്പകിട്ടോടെ തന്നെ.
കൈപിടിച്ച് നടത്തിയതും,പിന്നെ
മനസ്സിലേറ്റി നടന്നതും.
ആ ചിരിയില്‍ അലിഞ്ഞതും,പിന്നെ
ജീവിതം തന്നെ മറന്നതും.
മറ്റൊരു കൈപിടിച്ചവള്‍ പോയതും
അവളെ മറക്കാന്‍ പോലും മറന്നതും.
ഇന്നും ഞാന്‍ കഴിയുന്നതവള്‍ തന്നയാ
ഏകാന്തതയിലാണ്,കൂട്ടിനാരുമില്ലാതെ.
കസേരയുടെ ചൂരലുകള്‍ പൊട്ടുന്നുണ്ട്,
അതിന്‍റെ സമയം അവസാനിക്കാറാകുന്നു.
ഇനി ഓര്‍മ്മകള്‍ക്ക് വിട നല്‍കാം,
പൊട്ടുന്ന ചൂരലുകളെ നോക്കിയിരിക്കാം.
കൊള്ളാം...
ReplyDeleteനീണ്ട ഇടവേളക്ക് ശേഷമാണല്ലോ കാണുന്നത് ഹരി...
നന്ദി മുരളിയേട്ടാ...
ReplyDeleteകുറേ നാളായിട്ട് നെറ്റ് ഉപയോഗിക്കാന്‍ കഴിയാത്ത ഒരവസ്ഥയായിരിന്നു. ഇപ്പോഴും അങ്ങനെ തന്നെ. എന്നാലും ഒന്ന് ഇടിച്ചു കയറിയതാ. ഇനി വല്ലപ്പോഴുമൊക്കെ ഒന്ന് ഇടിച്ചു കയറാന്‍ ശ്രമിക്കാം.
നന്ദി.
ഇനിയേലും നല്ല ബലമുള്ള ഒരു കസേര വാങ്ങൂ...പൊട്ടുന്ന ചൂരലും നോക്കിയിരിക്ക്യാത്രേ...ചൂരല് വെച്ചൊന്നു പൊട്ടിയ്ക്കാന്‍ ആളില്ല്യാഞ്ഞിട്ടാ...
ReplyDeleteഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്....
ReplyDelete