ഓരോരോ കാലത്തായിട്ടെ-
നിക്കോരോരോ പേരുകള്‍.
എല്ലാം ആരാലോ നല്‍കപ്പെട്ടവ,
അടിച്ചേല്പ്പിക്കപ്പെട്ടവ.
എന്‍റെ അമ്മയിലേക്കാഴ്ന്നിറങ്ങി,
എന്നെ ജനിപ്പിച്ചവനാണച്ഛനെങ്കില്‍
എനിക്കുമുണ്ടെന്നെ വേണ്ടാത്തൊരച്ഛന്‍,
എന്നിട്ടുമെനിക്കു പേര്‍
തന്തയില്ലാത്തവനെന്ന്.
സ്കൂളിലെ ഗണിതശാസ്ത്രക്ലാസ്സില്‍
ഗുണിത-ഹരണങ്ങളോട് മല്ലിടുമ്പോള്‍,
ജീവതന്ത്രത്തില്‍ പരാഗവും
പരാഗരേണുക്കളും പഠിക്കുമ്പോള്‍
എനിക്കു സംശയങ്ങളായിരിന്നു.
സംശയങ്ങള്‍ ചോദിക്കുന്നവനന്നുമിന്നും
അഹങ്കാരികള്‍ തന്നെ.
തെമ്മാടി ആഭാസന്‍ ശുംഭന്‍ കുലംകുത്തി
കൊഞ്ഞണം കാട്ടുന്ന പേരികളിന്നേറെ.
പഴയ സ്കൂള്‍ സര്‍ട്ടിഫിക്കറ്റൊന്ന് തപ്പട്ടെ,
സ്വന്തം പേര് മറന്നവനാണ് ഞാന്‍.............1.........
നിക്കോരോരോ പേരുകള്‍.
എല്ലാം ആരാലോ നല്‍കപ്പെട്ടവ,
അടിച്ചേല്പ്പിക്കപ്പെട്ടവ.
എന്‍റെ അമ്മയിലേക്കാഴ്ന്നിറങ്ങി,
എന്നെ ജനിപ്പിച്ചവനാണച്ഛനെങ്കില്‍
എനിക്കുമുണ്ടെന്നെ വേണ്ടാത്തൊരച്ഛന്‍,
എന്നിട്ടുമെനിക്കു പേര്‍
തന്തയില്ലാത്തവനെന്ന്.
സ്കൂളിലെ ഗണിതശാസ്ത്രക്ലാസ്സില്‍
ഗുണിത-ഹരണങ്ങളോട് മല്ലിടുമ്പോള്‍,
ജീവതന്ത്രത്തില്‍ പരാഗവും
പരാഗരേണുക്കളും പഠിക്കുമ്പോള്‍
എനിക്കു സംശയങ്ങളായിരിന്നു.
സംശയങ്ങള്‍ ചോദിക്കുന്നവനന്നുമിന്നും
അഹങ്കാരികള്‍ തന്നെ.
തെമ്മാടി ആഭാസന്‍ ശുംഭന്‍ കുലംകുത്തി
കൊഞ്ഞണം കാട്ടുന്ന പേരികളിന്നേറെ.
പഴയ സ്കൂള്‍ സര്‍ട്ടിഫിക്കറ്റൊന്ന് തപ്പട്ടെ,
സ്വന്തം പേര് മറന്നവനാണ് ഞാന്‍.............1.........
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?