പ്രായം, അതൊരു
കണക്കെടുപ്പാണ്.....,
കണ്ടതും കേട്ടതും പിന്നെ
പിന്നെ കാണാതെ പോയതും.
കളിക്കൂട്ടുകാരിയോടെന്നില്‍ നിന്നകന്നു
നില്‍ക്കാന്‍ പറഞ്ഞതമ്മയാണ്;
കാരണം അവള്‍ പോലുമറിയാതെ
അവള്‍:ക്ക് പ്രായമായത്രേ!
എനിക്ക് പ്രായമായെന്നോര്‍മ്മിപ്പിച്ചത്
ആ ഫോട്ടോയിലിരുന്ന് ചിരിച്ചവളാണ്.
അച്ഛനാകാനും ഒരു പ്രായമുണ്ടത്രേ,
അത് കൂട്ടുകാര്‍ പഠിപ്പിച്ചത്.
പ്രായത്തിന്‍റെ കളിയില്‍
കറുത്ത തലമുടി തോറ്റു,
തൊലിപ്പുറത്തെ ചുളിവുകള്‍
എന്തോ പറയാതെ പറയുന്നു.
പ്രായമായാല്‍ അടങ്ങിയിരിക്കണ-
മെന്നോര്‍മ്മിപ്പിച്ചത് മകനാണ്.
മരുമകളോ, കിടക്കയൊഴിയാത്ത
ഒരസ്ത്ഥികൂടത്തെ പറ്റിയും.
അവസാനശ്വാസത്തിനും
കണ്ണടച്ചീലോകമിരുട്ടാക്കാനും
പ്രായമുണ്ടെന്ന് തെളിയിച്ചതാ
കഴുത്തില്‍ ചുറ്റിയ കൈകളാണ്...
പ്രായം; അതൊരു
ഓര്‍മ്മപ്പെടുത്തലാണ്,
ചെറുപ്പത്തില്‍ നിന്നും
വാര്‍ദ്ധക്യത്തിലേക്കുള്ള
ജീവിത യാത്രയുടെ.
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?