പീഢിപ്പിക്കുന്നവന്‍റാക്രോശവും
പീഢിതര്‍ തന്‍ ഞരക്കങ്ങളും
കൂട്ടിക്കൊടുപ്പിന്‍റെ കഥയും കേട്ടത്രേ
ദൈവങ്ങളിന്നുറക്കമുണരുന്നത്.
കര്‍ത്താവിനെയിന്നു ക്രൂശിച്ചിരുന്നെങ്കില്‍
കുരിശില്‍ കിടന്നു പൊട്ടിച്ചിരിച്ചേനേ.
കൃഷ്ണനിന്നാ അമ്പേറ്റിരുന്നെങ്കില്‍
വേടനോടൊരു നന്ദി പറഞ്ഞേനേ.
കല്ലെറിഞ്ഞോടിച്ചിരുന്നെങ്കിലള് ള,
സ്നേഹമോടാകല്ലിനെ പുണര്‍ന്നേനേ.
അധ:പതനത്തിന്‍റെ വാരിക്കുഴിയില്‍
ഉയരുന്നു കൊച്ചുകുഞ്ഞിന്‍റെ രോദനം.
പ്രതിവിധിയോതുവാനാര്ക്കുമാകില് ല;
കാമത്താലന്ധനായവനാണിവന്‍..
ഞാനൊന്നു പറയട്ടെ തള്ളാനും കൊള്ളാനും;
വേശ്യാത്തെരുവുകളുയരട്ടെ നാട്ടില്‍.,.
തീര്‍ക്കട്ടെ കാമത്തിന്‍ പൂരണമവിടെ;
കുട്ടികളോടിക്കളിക്കട്ടെ പൂമ്പാറ്റയായ്.
പീഢിതര്‍ തന്‍ ഞരക്കങ്ങളും
കൂട്ടിക്കൊടുപ്പിന്‍റെ കഥയും കേട്ടത്രേ
ദൈവങ്ങളിന്നുറക്കമുണരുന്നത്.
കര്‍ത്താവിനെയിന്നു ക്രൂശിച്ചിരുന്നെങ്കില്‍
കുരിശില്‍ കിടന്നു പൊട്ടിച്ചിരിച്ചേനേ.
കൃഷ്ണനിന്നാ അമ്പേറ്റിരുന്നെങ്കില്‍
വേടനോടൊരു നന്ദി പറഞ്ഞേനേ.
കല്ലെറിഞ്ഞോടിച്ചിരുന്നെങ്കിലള്
സ്നേഹമോടാകല്ലിനെ പുണര്‍ന്നേനേ.
അധ:പതനത്തിന്‍റെ വാരിക്കുഴിയില്‍
ഉയരുന്നു കൊച്ചുകുഞ്ഞിന്‍റെ രോദനം.
പ്രതിവിധിയോതുവാനാര്ക്കുമാകില്
കാമത്താലന്ധനായവനാണിവന്‍..
ഞാനൊന്നു പറയട്ടെ തള്ളാനും കൊള്ളാനും;
വേശ്യാത്തെരുവുകളുയരട്ടെ നാട്ടില്‍.,.
തീര്‍ക്കട്ടെ കാമത്തിന്‍ പൂരണമവിടെ;
കുട്ടികളോടിക്കളിക്കട്ടെ പൂമ്പാറ്റയായ്.
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?