തണുത്ത പ്രഭാതങ്ങള്‍.....
മനുഷ്യന്‍റ്റെ വിലാപം പോലെ,
തോരാത്ത കണ്ണുനീര്‍ പോലെ
പെയ്തിറങ്ങുന്ന മഴ.
ക്രമേണ അതിന്‍റ്റെ ശക്തി കൂടുന്നു....
സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട
ഒരമ്മയുടെ അട്ടഹാസം പോലെ
ഇടയ്ക്കിടെ കടന്നു വരുന്ന പ്രകാശധോരണി,
അതിനോടൊപ്പം പ്രക്രതിയുടെ ഗര്‍ജ്ജനവും...
നഷ്ടപ്പെടലിന്‍റ്റെ വേദന,
അത് മറ്റെന്തിനേക്കാളും ഉപരിയാണ്.....
ഈ പ്രക്രതിപോലും കരയുന്നു
ആ വേദനയില്‍.
കണ്ണുനീര്‍ മറയ്ക്കാന്‍ മഴയില്‍
നടക്കുന്ന മനുഷ്യനെ പോലെ
പ്രക്രതിയും അതിന്‍റ്റെ
കണ്ണുനീര്‍ മറയ്ക്കുന്നു ഈ മഴയില്‍..
സുഹ്രത്തേ കഴിയുമോ ഈ മഴവെള്ള-
ത്തിലല്പ്പമെങ്കിലും ഉപ്പുരസം രുചിക്കുവാന്‍...
കഴിയില്ല,
കഴിയില്ലാര്‍ക്കും കഴിയില്ല, നമ്മുക്ക-
ന്യന്‍റ്റെ ദു:ഖം കാണാന്‍ കഴിയില്ല..
കണ്ണില്ല നമുക്കന്യന്‍റ്റെ ദു:ഖം കാണുവാന്‍..
ദൈവമേ, ഞാനൊരന്ധനായിരുന്നെങ്കില്‍,
കാണാതിരിക്കാന്‍ കഴിയുമായിരുന്നാ കണ്ണുനീര്‍.
ദൈവമേ, ഞാനൊരു ബധിരനായിരുന്നെങ്കില്‍
കേള്‍ക്കാതിരിക്കാന്‍ കഴിയുമായിരുന്നാ നിലവിളി.
ദൈവമേ, ഇപ്പോള്‍
നീ പോലും നാണിക്കുന്നുണ്ടാകണം,
ഈ പാപ ജന്മങ്ങളെ സ്രഷ്ടിച്ചതോര്‍ത്ത്,
ഈ പാപ ജന്മങ്ങളെ സ്രഷ്ടിച്ചതോര്‍ത്ത്.
ഈ 'മനസ്സ്' കൊള്ളാം..പക്ഷെ വിലപിക്കുന്നതെന്തിനു? ..ജീവിതം ഇങ്ങനെ ഒക്കെ തന്നെ അല്ലെ?
ReplyDeleteനല്ല വരികള്‍......
ReplyDelete