Saturday, June 21, 2008

എന്‍‌റ്റെ യാത്ര...

ഇത് എന്റ്റെ യാത്രയുടെ തുടക്കം,
അലക്‌ഷ്യമായൊരവസാന-
യാത്രയുടെ തുടക്കം.
ഓര്‍മ്മകളെ പിന്നിലാക്കി,
കാലചക്രങ്ങള്‍എന്നെയും-
കൊണ്ടുരുളുന്നു.

ഇത് മറ്റൊരു ലക്‌ഷ്യത്തിലേക്കുള്ള യാത്ര...
നിങ്ങള്‍ ചിരിക്കരുത്..
കാരണം ഇതെന്റ്റെ വിശ്വാസമാണ്.
വിശ്വാസം...
ആധുനിക ജനത കേട്ടു ചിരിക്കുന്ന വാക്ക്...
പുഛിച്ചു തള്ളുന്ന മറ്റൊരു വാക്ക്...

വിശ്വാസം ചതിക്കുമോ,
അറിയില്ല എങ്കിലും
വിശ്വാസിക്കുന്നേവരേയും,
വിശ്വാസത്തിന് ഫലം വഞ്ച്നയെങ്കിലും,
വിശ്വാസിക്കാനാണെനിക്കേറെയിഷ്ടം.

മനസ്സോടി പോകുന്നു
ആ ഓര്‍മ്മകളിലേക്കിപ്പോള്‍,
തടുക്കാന്‍ കഴിയാത്ത
ആ ഓര്‍മ്മകളിലേക്ക് .

മുറ്റത്തെ മാവിലേക്കോടിക്കയറുന്ന
ഒരണ്ണാരക്കണ്ണനും,
ആ പഴുത്തചക്കയെ കുത്തി
മുറിവേല്പ്പിക്കുന്ന കാക്കയും,
ആ നടവരമ്പും പിന്ന-
തിനരികിലൂടൊഴുകുന്നയാ
ചെറുപുഴയും,
ഓടി മറിഞ്ഞൊരാ
ചെമ്മണല്‍ പാതയും,
കൂടെ പഠിച്ചൊരാ
കളിക്കൂട്ടുകാരും,
എല്ലാമെല്ലാം ഇന്നെന്റ്റെ
ഓര്‍മ്മകള്‍ മാത്രം.

പക്ഷേ, ഞാനിന്നു പോകുന്നു
ഈ ഓര്‍മ്മകളുടേയും
വിശ്വാസങ്ങളുടേയും
അടുക്കല്‍ നിന്ന്..
മടുത്തു ഞാനീ ലോകമെന്നെ
മടുക്കും മുമ്പേ...

എനിക്കിനി എനിക്കിനി ജീവിക്കണം
നിന്റ്റെ മാത്രമായ്...
നിനക്കു മാത്രമായ്...
പരാതിയും പരിഭവങ്ങളുമില്ലാതെ,
കുറ്റങ്ങളും കുറവുകളുമില്ലാതെ,
നിന്റ്റെ ഓര്‍മ്മകളില്‍...
നിന്‍‌റ്റെ ഓര്‍മ്മകളില്‍ മാത്രമായ്......

കണ്ണുകള്‍ അടയുന്നു,
തണുപ്പ് ശരീരത്തിലേക്കരിച്ചിറങ്ങുന്നു... .
നല്ല സുഖമുള്ള തണുപ്പ്....
എല്ലാവരേയും കാണുന്നു ഞാന്‍-
ഒരു മഞ്ഞുമറക്കുള്ളില്‍ നിന്നെന്നപോലെ.

ഞാന്‍ ജനിച്ചപ്പോള്‍ ചിരിച്ച പലരും-
കണ്ണുനീരൊഴുക്കുന്നു ഈ നിമിഷത്തില്‍.
ഒന്നിനും ഒരു കണ്ണനീരിനും
തടയാകാനാകില്ല എന്‍‌റ്റെ ഈ
ശാന്തമാം യാത്ര.

യാത്ര ചോദിക്കുന്നില്ല ഞാന്‍ ആരോടും,
കൂട്ടാന്‍ കഴിയില്ലാരേയും...
ഈ യാത്രയില്‍ ഞാനേകനാണിന്ന്..
അന്നും ഇന്നും ഞാനേകനായിരുന്നല്ലോ....

ഇതെന്‍‌റ്റെ യാത്ര...എന്‍‌റ്റവസാന യാത്ര.

2 comments:

  1. ഈ കവിതകള്‍ ഇഷ്ടമായി.

    പ്രത്യേകിച്ചും മഴ.

    ഓരോ കവിതയും ഓരോ പോസ്റ്റാക്കിയിരുന്നെങ്കില്‍ നന്നായിരുന്നേനെ...

    ReplyDelete
  2. hi hari
    i have read all ur creations..i liked very much..good luck...write more..by another ordinary man

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?