Thursday, June 26, 2008

ഒരു പാഴ്കിനാവ്.

ഇഷ്ടം... അതൊരു പാഴ്കിനാവോ...
ഇപ്പോള്‍ എനിക്കങ്ങനെ തോന്നുന്നു.
മനസ്സിലുള്ളിഷ്ടം തുറന്നു പറഞ്ഞാല്‍
മറ്റൊരു നഷ്ടം താങ്ങേണ്ടി വരുമോ?

അറിയില്ല, എങ്കിലും തുറന്നു പറഞ്ഞു ഞാന്‍,
മനസ്സിലുള്ളിഷ്ടം തുറന്നു പറഞ്ഞു ഞാന്‍.
അങ്ങനെയെന്‍‌ മനസ്സിന്‍‌ ഭാരമകറ്റി ഞാന്‍,
പക്ഷേ എങ്ങനകറ്റേണം മനസ്സിന്‌റ്റെ വേദന.

എന്‍‌റ്റെ നഷ്ടത്തിന്‍ കൂട്ടത്തില്‍ മറ്റൊരു നഷ്ടമോ,
ഇല്ല, കഴിയില്ലെനിക്കതു താങ്ങുവാന്‍.
നിനക്കിഷ്ടമില്ലാത്തൊരാ സ്നേഹം പിന്‍വലിക്കുന്നു ഞാന്‍,
എന്നാലെങ്കിലും എന്നില്‍നിന്നകലാതിരുന്നൂടെ...

എന്നാലെങ്കിലും....എന്നില്‍നിന്നകലാതിരുന്നൂടെ.........................

4 comments:

  1. നോ പ്രോബ്ലം.. .പോയത് പോട്ടെയെന്ന് വച്ച് വേറെ ഒന്ന്.....?

    ReplyDelete
  2. ഉള്ളിലുള്ളത് മനസില്‍ വച്ചു നീറി പുകയുന്നതിലും നല്ലതാണ്‍ ഹരെ.. തുറന്നു പറയുന്നത്.... അവിടെ നമ്മുടെ വേദനയൊ നഷ്റ്റമൊ .. അതു പോകട്ടെ.. പക്ഷെ നാം കരുതിയിയ സ്നേഹത്തിനു എന്തെങ്കിലും അര്‍ ത്ഥമുണ്ടൊ എന്നെങ്കിലും അറിയാന്‍ അതുപകരിക്കും .. കുറഞ്ഞ പക്ഷം മനസിന്റെ ഭാരം ഒന്നു കുറയ്ക്കാനെങ്കിലും ഉപകരിക്കും ..... തുറന്നു പറഞ്ഞത് നന്നായി..!

    ReplyDelete
  3. Hareeeee
    Ullilulla..eshttam..thurannu..paranjathukondu..mathram...akannu..pokunnavaranekil...avarkku..thirichu..nammodu...snehathinte ..oru..kanika..polumillennu..manasilakkumallooo...thurannu..parangathukondu..manassinte..bhranamenkil..ozhivayikittiyillee....

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?