ഉള്ളിലാര്‍ത്തു ചിരിച്ചു കരഞ്ഞു ഞാന്‍.
എന്തിനെന്നാര്‍ക്കും സംശയം വേണ്ടാ
ഹാ കഷ്ടം എന്നല്ലാതെന്തു ചൊല്ലുവാന്‍.
നാലു ചുറ്റും കരയുന്ന ബന്ധുക്കള്‍, അതി -
നിടയില്‍ കുമിഞ്ഞു കത്തും വിളക്കുകള്‍.
ഈ കരയുന്നോരെല്ലാം എന്‍റ്റെ ബന്ധുക്കളോ,
അത്ഭുതത്തോടെ നോക്കി കിടന്നു ഞാന്‍.
സ്നേഹിച്ച പെണ്ണിനെ കെട്ടിയ പേരില്‍
സ്നേഹ ബന്ധങ്ങള്‍ കാട്ടിലെറിഞ്ഞവര്‍.
ഇപ്പോള്‍ ഭാര്യ മരിച്ചിട്ട് വര്‍ഷങ്ങളാറായി
ഉള്ള മക്കളോ സ്വ സുഖം തേടുന്നു.
ഇല്ല, കാണാനില്ലാ മുഖങ്ങള്‍ ഇവര്‍ക്കിടെ
വന്നു കാണില്ലവരുടെ അച്ഛനെ കാണുവാന്‍.
സ്വത്തും സമ്പത്തും വീതിച്ചു നല്‍കി ഞാന്‍
പിന്നവര്‍ക്കച്ഛനെ കാണാനവധി കിട്ടില്ലല്ലോ.
ഈ അന്ത്യയാത്രയില്‍ ചന്ദന ഗന്ധവും പേറി-
ഞാനാ ചിതയിലേക്ക് നടന്നു നീങ്ങീടവേ.
കണ്ടു ഞാനാ കരഞ്ഞ ബന്ധുക്കളെ, പിന്ന -
വര്‍ എന്‍റ്റെ കോടിപ്പണം പിരിച്ചെടുക്കുന്നതും.
ഹാ കഷ്ടം, ഞാന്‍ ജനിക്കാതിരുന്നെങ്കില്‍,
ഈ ഭൂലോകമെന്നെ വളര്‍ത്താതിരുന്നെങ്കില്‍.
വളര്‍ന്നു വളര്‍ന്നു ഞാന്‍ വാനോളം വളര്‍ന്നെങ്കിലും,
ഒരിറ്റു സ്നേഹം കിട്ടിയിട്ടീ യാത്ര തുടരാന്‍ കഴിഞ്ഞെങ്കില്‍.
ഈ കവിത "പാഥേയം" ഓണ്‍ലൈന്‍ മാഗസീനില്‍...
http://www.paadheyam.com/Portal/Article.aspx?mid=8&lid=march2009