Sunday, November 23, 2008

ഇടയന്മാര്‍.

പരിപാവനമാം ആ അള്‍ത്താരയില്‍
ഉയര്‍ത്തിയ കൈകളുമായ്
ഇന്നാരെയോ ശപിച്ചു നില്‍ക്കുന്നു
ആ പാവം പരിശുദ്ധ കന്യാമറിയം.

മറ്റൊരള്‍ത്താരയില്‍ ആ മരക്കുരിശ്ശില്‍ കൈ -
കാലുകള്‍ ആണിയാല്‍ തളച്ചിട്ട് ലജ്ഞാ -
വഹനായ് ശിരസ്സുയര്‍ത്താന്‍ കഴിയാതെ
നില്‍ക്കുന്ന കര്‍ത്താവ് തമ്പുരാന്‍.

ഇവര്‍ക്കു മുന്നില്‍ ശരീരം ശുഭ്രവസ്ത്രത്താല്‍
മൂടൊപ്പൊതിഞ്ഞു നിന്ന് സ്തുതിഗീതം
പാടുന്ന വികാരിയച്ചന്മാര്‍, പിന്നെ ഒന്നുമറിയാതെ
അതേറ്റു പാടുന്ന കന്യാസ്ത്രീ വര്‍ഗ്ഗങ്ങള്‍.

കര്‍ത്താവിന്‍ ശരീരവും മനസ്സും വിതിച്ചു നല്‍കുന്നു
ഒരു ചുടുചുംബനം കൈയ്യിന്മേല്‍ കിട്ടാനായ്.
പരിശുദ്ധമായിരിക്കേണ്ട മനസ്സില്‍
ആ ചുംബനത്തിന്‍ ചൂട് മായാതെ നില്‍ക്കുന്നു.

ഇവരും വികാര വിചാരങ്ങള്‍ ഉള്ളവര്‍,
മജ്ജയും മാംസവും ചേര്‍ത്തു നിര്‍മ്മിച്ചവര്‍.
വികാര വിക്ഷോഭങ്ങളെല്ലാമുള്ളവര്‍,
പാവം ഇവരോ കര്‍ത്താവിന്‍ പരിചാരകരാകുന്നു.

പിന്നെ പലപ്പോഴും അവതരിച്ചീടുന്നു
പരിശുദ്ധ ഗര്‍ഭവുമായ് കന്യാമറിയമാര്‍.
നാട്ടാര്‍ പിടികൂടുമ്പോഴാ വികാരിയച്ചനോ
ചൊല്ലുന്നു, അയ്യോ ഇവളെന്‍‌റ്റെ ദത്തുപുത്രി.

തനിക്കു വഴങ്ങാത്ത കന്യാസ്ത്രീ പെണ്ണിനെ
കൊന്നു കൊലവിളിക്കുന്നു, പിന്നെ ആ
പൊട്ടക്കിണറ്റിലേക്കെടുത്തെറിഞ്ഞീടുന്നു
എന്നിട്ടാര്‍ത്തു ചിരിച്ചത് അതിനാറ് വര്‍ഷങ്ങള്‍.

ശുഭ്ര വസ്ത്രം ധരിച്ച ചെന്നാക്കളാമിവര്‍
കടിച്ചു കീറുന്നു കര്‍ത്താവിന്‍ മണവാട്ടിമാരേയും.
ഹേ ചെന്നാക്കളേ, വലിച്ചെറിയൂ നിന്‍‌റ്റെയീ ശുഭ്രവസ്ത്രം
പിന്നെ നിനക്ക് തുടരാം നിന്‍‌റ്റെയീ കാമകേളികള്‍.

8 comments:

  1. “ഹേ ചെന്നാക്കളേ, വലിച്ചെറിയൂ നിന്‍‌റ്റെയീ ശുഭ്രവസ്ത്രം
    പിന്നെ നിനക്ക് തുടരാം നിന്‍‌റ്റെയീ കാമകേളികള്‍“.
    തങ്ങളുടെ ദുഷ്ചെയ്തികള്‍ കൊണ്ട് മതത്തിന് മൊത്തം ചീത്തപ്പേര് വരുത്തിവെക്കുന്ന ചെന്നായ്ക്കള്‍ക്ക് ശുഭ്രവസ്ത്രം വലിച്ചെറിഞ്ഞിട്ട് പോരേ ഈ കാമമേളികള്‍. മനസ്സേ നന്നായി ഈ എഴുത്ത്.

    ReplyDelete
  2. ഒന്നോ രണ്ടോ പേര്‍ ചെയ്യുന്നതിന്‍‌റ്റെ ഫലം മുഴുവന്‍ സമൂഹത്തിനും കൂടിയാണെന്ന് ഇവരൊക്കെ തിരിച്ചറിഞ്ഞെങ്കില്‍.... നന്ദി കുഞ്ഞിക്ക...

    ReplyDelete
  3. ഉള്ളടക്കം നോക്കിക്കൊണ്ടിരിക്കുന്നു. എന്നെ എപ്പോഴും ആകര്‍ഷിക്കുക, ബ്ലൊഗിന്റെ ഭംഗിയാ.
    കാണാന്‍ അഴകുള്ള പേജുകള്‍.
    FOLLOW THIS BLOG എന്ന് പറഞ്ഞ് അവിടെ സന്ദര്‍ശകരുടെ ID with ICON വരുന്ന സൂത്രം എന്നെ പഠിപ്പിക്കാമോ?
    എന്റെ മറ്റൊരു ബ്ലോഗില്‍ അതുണ്ട്. പക്ഷെ എനിക്ക് തന്നെ ഓര്‍മയില്ല അതെങ്ങിനെ വന്നുവെന്നു.

    ReplyDelete
  4. continutation of the earlier comment:-
    എന്റെ മറ്റൊരു ബ്ലോഗില്‍ അതുണ്ട്. പക്ഷെ എനിക്ക് തന്നെ ഓര്‍മയില്ല അതെങ്ങിനെ വന്നുവെന്നു.

    ReplyDelete
  5. കാക്കിയും കാഷയവും തിരുവസ്ത്രവും എല്ലാം രക്തകറപുരണ്ടു .. കാമം തിളക്കുന്ന കഴുകന്‍ കണ്ണുകള്‍ ചുറ്റിലും .... .. ഒന്നും കണ്ടില കേട്ടില്ലന്നു നടിച്ച് .... പ്രതികരണ്ശേഷി പണയം വച്ച് .... .. എല്ലവ്റ്ക്കും സ്തുതി പാടുന്നവര്‍ ക്കു മാത്രം ജിവിക്കന്‍ കഴിയുന്നവ്രുടെ ഈ ലോകത്തില്‍ ..വലിച്ചെറിയാന്‍ എനിക്കി മനസുമാത്രം 

    ReplyDelete
  6. നല്ല ചിന്തകള്‍ കിച്ചൂ... ഇപ്പോള്‍ മനുഷ്യന്‌ നഷ്ടമാകുന്നതും ഇത്തരം ചിന്തകള്‍ തന്നല്ലേ??

    ReplyDelete
  7. Sheriyanu..Hareee..Vasthram veluthathayathukondu karyamilla..manassinanu .. veluppundakendathu....

    ReplyDelete
  8. അങ്ങനെ മനസ്സു വെളുത്ത ഒരു ലോകത്തിനായി നമുക്ക് കാത്തിരിക്കാം..... ഒരിക്കലും നടക്കില്ല എങ്കിലും....

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?