അന്ന്.
ആദത്തിന്‍ വാരിയെല്ലെടുത്ത്
ദൈവം സൃഷ്ടിച്ച തമാശ.
അവന് കൂട്ടായി ഹവ്വയെ നല്‍കി
അവനെ വഴി തെറ്റിച്ചവന്‍ ദൈവം.
വിലക്കപ്പെട്ട കനി കഴിക്കരുതെന്നാജ്‌ഞാ-
പിച്ച ദൈവത്തെ തോല്പ്പിച്ച ഹവ്വ.
കഴിച്ചു കഴിഞ്ഞപ്പോള്‍ വികാര-വിചാരങ്ങള്‍ വന്നവള്‍;
അങ്ങനെ ആദത്തെ തോല്പ്പിച്ച ഹവ്വ.
ഇന്നലെ.
മാറു മറച്ച് നടന്നവള്‍,
പൂമുഖത്തേക്കെത്തി നോക്കാതിരുന്നവള്‍.
അകത്തളത്തമ്മയായ് ഇരുത്തിയിട്ടും
അവനെ സ്വന്തം കൈയ്യ് -
പിടിയില്‍ ഒതുക്കി നടന്നവള്‍.
അമ്മയായ്, അമ്മൂമ്മയായ്
മാറാന്‍ കൊതിച്ചവള്‍.
ഇവള്‍ ഇന്നലെയുടെ സ്ത്രീ.
ഇന്ന്.
സമത്വത്തിന്‍റ്റെ ലഹരിയില്‍
സ്വയം മറന്നവള്‍.
ലോകം തന്‍റ്റെ കൈവെള്ളയിലിട്ട -
മ്മാനമാടാന്‍ ശ്രമിക്കുന്നവള്‍.
സ്വന്തം കുഞ്ഞിനെ
മുലയൂട്ടാന്‍ മടിക്കുന്നവള്‍.
മമ്മി, ഗ്രാന്‍ഡ്മാ വിളി
കേള്‍ക്കാന്‍ കൊതിക്കുന്നവള്‍.
ഒരു മുഴം തുണിയാല്‍ തന്‍റ്റെ
ശരീരമാകെ മറയ്ക്കുന്നവള്‍.
ഇവള്‍ ഇന്നത്തെ സ്ത്രീ.
നാളെ.
സ്ത്രീ മേധാവിത്വ ലോകത്തിലെ
ആധുനിക സ്ത്രീ.
ഉടുതുണിയില്ലാതിരുന്നാല്‍
അതും ഫാഷനാകുന്ന കാലം.
നഗ്നയാം ശരീരത്താല്‍ ലോകം തന്‍റ്റെ
കൈപ്പിടിയില്‍ ഒതുക്കിയവള്‍.
മമ്മിയുമില്ല, ഗ്രാന്‍ഡ്മയുമില്ലിപ്പോള്‍
പ്രസവിച്ചാല്‍ സൗന്ദര്യം പോകുമത്രേ.
ഇവള്‍ ആധുനിക ഹവ്വ;
വികാര വിചാരങ്ങള്‍ നഷ്ടമായവള്‍.
ഇത് സ്ത്രീയുടെ മുഖങ്ങള്‍,
പല പല കാലങ്ങളില്‍
പല പല മുഖങ്ങള്‍..
ആരും കാണാത്ത പല മുഖങ്ങള്‍.
ഏത് പെണ്ണാണ് അണ്ണനെ ചതിച്ചത്?
ReplyDeleteഹരേ... എത്ര ആധുനീകലോകത്തിലായാലും .. എത്ര പുരോഗമന വാദികളായാലും സ്തീ എന്നു അമ്മയായും .. കാമുകിയായും സഹോദരിയായും ഒക്കെ തന്ന്നെ കഴിയാനാണിഷ്ടപ്പെടുന്നത്... പിന്നെ ഉള്ളതൊകെ വെറും വേഷം കെട്ടലുകള്‍ മാത്രം .. നിലനില്പ്പിനുവേണ്ടി ഉള്ള ഒരു പോരാട്ടം /.. ഞാന്‍ ഒരു ഫെമിനിസ്റ്റ് ഒന്നും അല്ലട്ടോ..? ബേസിക്കലി സ്ത്രീയുടെ ഒരു മാന്സീക കാഴ്ച്ചപ്പട് പറഞ്ഞു എന്നു മാത്രം ..
ReplyDeletemashe sthreeye engane onnum paryandato ennum nalla oru ammyayum sahodariyayum wife ayum ok kaziyan thanne anuto ettu nalium agrahikunne. nan ente abiprayam paranju enneulluto
ReplyDelete