Sunday, November 16, 2008

നമുക്കീ യാത്ര തുടരാം.

പരിലാളിച്ച കൈകൊണ്ടാ പൂവിനെ
ഞെരിച്ചു കൊന്നിടാം.
പനിനീര്‍ ഗന്ധമുണ്ടായിരുന്നാ വഴികള്‍ പോലു-
മിന്നൊരു രക്ത ഗന്ധം പേറിടുന്നു.

സ്നേഹമെന്ന പദത്തിന്‍‌റ്റര്‍ഥം
പോലും മാറിമറയുന്ന, മറക്കുന്ന കാലം.
ഇപ്പോള്‍ സനേഹമെന്നാല്‍ വെറും
കൊടുക്കല്‍ വാങ്ങലുകളാകുന്നു.

ആരോ ചെയ്ത കര്‍മ്മത്തിന്‍ ഫലമാണീ
കര്‍മ്മ കാണ്ഠത്തിലനുഭവിക്കുന്നതും.
അനുഭവിക്ക, മറ്റ് വഴിയില്ല ചങ്ങാതീ
ഇത് മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന കാലം.

തിരിച്ചു നടക്കാം നമുക്കിനി....
കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ,
രക്ത നിബിഢമായ വഴിയിലൂടെ,
നമുക്കി യാത്ര തുടരാം.....

ഇരുള്‍ പടര്‍ന്ന കണ്ണുകളില്‍ വെളിച്ചവുമായി,
സിരകളില്‍ നിറഞ്ഞ പ്രണയം പുറത്തെടുത്ത്
രക്തം ഊറ്റിയൂറ്റി കുടിച്ച് നിറം മങ്ങിയ
ആ ചുവപ്പു നാടയില്‍ ചുറ്റി വലിച്ചെറിയാം.

കാഴ്ചയറ്റ സമൂഹത്തിനൊരു നേര്‍ത്ത വെളിച്ചമായി,
മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക്‌ സൃഷ്ടിച്ച
തിരക്കുകളില്‍ നിന്നും പുറത്തു വന്ന്,
ആ മാധുര്യമുള്ള ഓര്‍മ്മകളില്‍ വിശ്രമിക്കാം.

പിന്നെയാ ഉദിക്കാന്‍ മടിക്കുന്ന സൂര്യനോടും,
തഴുകാതെ പോകുന്ന കാറ്റിനോടും,
പെയ്യാന്‍ മറന്നൊരാ ചാറ്റല്‍ മഴയോടും,
മാപ്പു പറഞ്ഞും, കൊടുത്തും നമുക്കീ യാത്ര തുടരാം..

4 comments:

  1. മനസ്സേ, മന്നുഷ്യനെ കൊല്ലാക്കൊല ചെയ്യുന്നീ കാലത്തിലെങ്ങനെ യാത്ര തുടരും.

    ReplyDelete
  2. മനസ്സിനെ കല്ലാക്കി, വാക്കിനെ ആയുധമാക്കി നമുക്ക് യാത്ര തുടങ്ങാം തങ്ങള്‍ജീ....

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. mashe varale nanitunduto ennethe samuhathile kazhakal nani present cheythitunduto

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?