രാത്രി വണ്ടികള്‍
പൊതുവേ നിര്‍ത്താറില്ല.
നിര്‍ത്തണമെങ്കില്‍ കുറഞ്ഞത്
സാരിയോ ചുരിദാറോ-
യെങ്കിലും കാണണം.
തലയില്‍ തുണിമൂടി നടക്കണം
പെണ്ണെന്ന് തിരിച്ചറിയരുതാരും.
വീട്ടിലിപ്പോള്‍ പവര്‍കട്ടായിരിക്കും;
മണ്ണെണ്ണ വിളക്കിന്‍ ചുവട്ടില്‍
ചത്തു വീഴുന്ന ഈയാമ്പാറ്റകളെ
കൗതുകത്തോടെ നോക്കുന്നുണ്ടാകുമവന്‍.,.
ഉമ്മറത്തിണ്ണയില്‍ മദ്യലഹരിയില്‍
ഒരസ്ഥികൂടം ഊര്‍ദ്ധശ്വാസം വലിക്കുന്നുണ്ടാകും.
പെട്ടെന്ന് വീടെത്തണം,
കൈയ്യിലെ എണ്ണപ്പലഹാരം
കനച്ചു തുടങ്ങിക്കാണും;
കാത്തിരുന്നവനുറങ്ങിക്കാണുമോ?
ദൂരെ നിന്നൊരു വണ്ടി വരുന്നുണ്ട്,
റബ്ബര്‍ തറയില്‍ ഉരയുന്ന ശബ്ദം.
പിറ്റേന്ന് വൈകിട്ടാ ഓടയില്‍
നിന്നാണാരൂപം കണ്ടെടുത്തത്.
മുറിയുടെ നടുവിലെ
വാഴയിലയില്‍ കിടക്കുമ്പോഴും
എവിടെനിന്നൊക്കെയോ
രക്തമൊലിക്കുന്നുണ്ടായിരിന്നു.
അപ്പോഴുമവിടെ പവര്‍കട്ടായിരിന്നു,
തേങ്ങാവിളക്കിലെ തീയില്‍
ചത്തു വീഴുന്ന ഈയാമ്പാറ്റകളെ
കൗതുകത്തോടെ നോക്കുന്നുണ്ടവന്‍.;.
ഉമ്മറത്തിണ്ണയില്‍ മദ്യലഹരിയില്‍
ഒരസ്ഥികൂടം ഊര്‍ദ്ധശ്വാസം വലിക്കുന്നുണ്ട്.
പൊതുവേ നിര്‍ത്താറില്ല.
നിര്‍ത്തണമെങ്കില്‍ കുറഞ്ഞത്
സാരിയോ ചുരിദാറോ-
യെങ്കിലും കാണണം.
തലയില്‍ തുണിമൂടി നടക്കണം
പെണ്ണെന്ന് തിരിച്ചറിയരുതാരും.
വീട്ടിലിപ്പോള്‍ പവര്‍കട്ടായിരിക്കും;
മണ്ണെണ്ണ വിളക്കിന്‍ ചുവട്ടില്‍
ചത്തു വീഴുന്ന ഈയാമ്പാറ്റകളെ
കൗതുകത്തോടെ നോക്കുന്നുണ്ടാകുമവന്‍.,.
ഉമ്മറത്തിണ്ണയില്‍ മദ്യലഹരിയില്‍
ഒരസ്ഥികൂടം ഊര്‍ദ്ധശ്വാസം വലിക്കുന്നുണ്ടാകും.
പെട്ടെന്ന് വീടെത്തണം,
കൈയ്യിലെ എണ്ണപ്പലഹാരം
കനച്ചു തുടങ്ങിക്കാണും;
കാത്തിരുന്നവനുറങ്ങിക്കാണുമോ?
ദൂരെ നിന്നൊരു വണ്ടി വരുന്നുണ്ട്,
റബ്ബര്‍ തറയില്‍ ഉരയുന്ന ശബ്ദം.
പിറ്റേന്ന് വൈകിട്ടാ ഓടയില്‍
നിന്നാണാരൂപം കണ്ടെടുത്തത്.
മുറിയുടെ നടുവിലെ
വാഴയിലയില്‍ കിടക്കുമ്പോഴും
എവിടെനിന്നൊക്കെയോ
രക്തമൊലിക്കുന്നുണ്ടായിരിന്നു.
അപ്പോഴുമവിടെ പവര്‍കട്ടായിരിന്നു,
തേങ്ങാവിളക്കിലെ തീയില്‍
ചത്തു വീഴുന്ന ഈയാമ്പാറ്റകളെ
കൗതുകത്തോടെ നോക്കുന്നുണ്ടവന്‍.;.
ഉമ്മറത്തിണ്ണയില്‍ മദ്യലഹരിയില്‍
ഒരസ്ഥികൂടം ഊര്‍ദ്ധശ്വാസം വലിക്കുന്നുണ്ട്.