എന്‍റെ സ്വപ്നങ്ങള്‍ക്കിപ്പോള്‍
അസ്തമയസൂര്യന്‍റെ ചുവപ്പാണ്.
ചിന്തകള്‍ക്ക് മരുഭൂമിയുടെ
ഉഷ്ണവും.
ദാഹം തോന്നാറുണ്ട്
കുടിക്കാന്‍ വെള്ളമില്ലാത്തപ്പോള്‍;
പ്രണയിക്കാന്‍ നീയില്ലാത്തപ്പോള്‍
പ്രണയവും.
ഒറ്റപ്പെടലിനൊടുവില്‍
വെറുപ്പാണ് ബാക്കി.
വെറുപ്പിനൊടുവില്‍
ഇരുട്ടും.
വെളിച്ചമില്ലാത്ത പാതയോരം;
അനാശ്യാസ്യത്തിന്‍റെ ഓടകള്‍.
പുളയ്ക്കുന്ന കീടങ്ങള്‍ക്കു മീതെ
കാക്കിയിട്ടവന്‍റെ താണ്ഡവം.
രക്തവര്‍ണ്ണം വാരി വിതറി
സൂര്യന്‍ അസ്തമയത്തോടടുക്കുന്നു.
ചിന്തകളിലെവിടെയോ ഒരു
മണല്‍ക്കാറ്റടിച്ചു തുടങ്ങുന്നു.
അസ്തമയസൂര്യന്‍റെ ചുവപ്പാണ്.
ചിന്തകള്‍ക്ക് മരുഭൂമിയുടെ
ഉഷ്ണവും.
ദാഹം തോന്നാറുണ്ട്
കുടിക്കാന്‍ വെള്ളമില്ലാത്തപ്പോള്‍;
പ്രണയിക്കാന്‍ നീയില്ലാത്തപ്പോള്‍
പ്രണയവും.
ഒറ്റപ്പെടലിനൊടുവില്‍
വെറുപ്പാണ് ബാക്കി.
വെറുപ്പിനൊടുവില്‍
ഇരുട്ടും.
വെളിച്ചമില്ലാത്ത പാതയോരം;
അനാശ്യാസ്യത്തിന്‍റെ ഓടകള്‍.
പുളയ്ക്കുന്ന കീടങ്ങള്‍ക്കു മീതെ
കാക്കിയിട്ടവന്‍റെ താണ്ഡവം.
രക്തവര്‍ണ്ണം വാരി വിതറി
സൂര്യന്‍ അസ്തമയത്തോടടുക്കുന്നു.
ചിന്തകളിലെവിടെയോ ഒരു
മണല്‍ക്കാറ്റടിച്ചു തുടങ്ങുന്നു.
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?