ചിലതങ്ങനെയാണ്,
അണയും മുന്‍പാളിക്കത്തും.
ചിലര്‍ ആളിക്കത്തിക്കും;
പിന്നെ
പെയ്യുന്ന മഴയെ പറ്റി,
പൊള്ളൂന്ന ചൂടിനെ പറ്റി,
നോക്കാത്ത നോട്ടത്തെ പറ്റി,
പറയാത്ത വാക്കിനെ പറ്റി
കുറ്റം പറഞ്ഞ് പരിഭവിക്കും.
എന്നിലെവിടെയോ കത്തുന്ന
മാംസത്തിന്‍റെ ഗന്ധം.
നീയെറിഞ്ഞ കുറ്റത്തിന്‍റെ തീപ്പന്തം
എന്നെ എവിടെയോ
പൊള്ളിക്കുന്നുണ്ട്.
ഞാനൊരഗ്നികുണ്ഡമാകും മുന്‍പേ
നീയൊരു മഞ്ഞുമലയാകുക;
പിന്നെയെന്നിലേക്കുരികിയിറങ്ങുക ,
അങ്ങനെയാ തീയണയ്ക്കുക.
എനിക്കൊരു നിമിഷത്തിലെ
മരണമാണിഷ്ടം.
വേദനിക്കാതെ, കരയാതെ
ചിരിച്ചുകൊണ്ടുള്ള മരണം.
അണയും മുന്‍പാളിക്കത്തും.
ചിലര്‍ ആളിക്കത്തിക്കും;
പിന്നെ
പെയ്യുന്ന മഴയെ പറ്റി,
പൊള്ളൂന്ന ചൂടിനെ പറ്റി,
നോക്കാത്ത നോട്ടത്തെ പറ്റി,
പറയാത്ത വാക്കിനെ പറ്റി
കുറ്റം പറഞ്ഞ് പരിഭവിക്കും.
എന്നിലെവിടെയോ കത്തുന്ന
മാംസത്തിന്‍റെ ഗന്ധം.
നീയെറിഞ്ഞ കുറ്റത്തിന്‍റെ തീപ്പന്തം
എന്നെ എവിടെയോ
പൊള്ളിക്കുന്നുണ്ട്.
ഞാനൊരഗ്നികുണ്ഡമാകും മുന്‍പേ
നീയൊരു മഞ്ഞുമലയാകുക;
പിന്നെയെന്നിലേക്കുരികിയിറങ്ങുക
അങ്ങനെയാ തീയണയ്ക്കുക.
എനിക്കൊരു നിമിഷത്തിലെ
മരണമാണിഷ്ടം.
വേദനിക്കാതെ, കരയാതെ
ചിരിച്ചുകൊണ്ടുള്ള മരണം.
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?