ഏതോ പുഴയുടെ
കരച്ചില്‍ കേള്‍ക്കാം;
ആരോ ബലമായി
മണലൂറ്റുകയാകും.
ഏതോ തരുവിന്‍റെ
രോദനം കേള്‍ക്കാം;
വെട്ടി മുറിച്ച്, പുതു
വീട് വയ്ക്കുകയാകാം.
പ്രളയമുണ്ടാകുമ്പോള്‍
പ്രകൃതിയെ ശപിക്കാം;
ചൂടിലുരുകുമ്പോള്‍
സൂര്യനെ പ്രാകാം.
നമുക്കും മറ്റുള്ളവരേപ്പോലെ
പൊട്ടാന്‍ തുടങ്ങുന്ന
അണക്കെട്ടില്‍ ചൂണ്ടയിട്ട്
മീനേ പിടിയ്ക്കാം.
നിര്‍ത്താത്ത മഴയില്‍
ഒടുങ്ങാത്ത കാറ്റില്‍
ഒരു ഗ്ലാസ് കള്ളില്‍
നമുക്കഭയം തേടാം.
കരച്ചില്‍ കേള്‍ക്കാം;
ആരോ ബലമായി
മണലൂറ്റുകയാകും.
ഏതോ തരുവിന്‍റെ
രോദനം കേള്‍ക്കാം;
വെട്ടി മുറിച്ച്, പുതു
വീട് വയ്ക്കുകയാകാം.
പ്രളയമുണ്ടാകുമ്പോള്‍
പ്രകൃതിയെ ശപിക്കാം;
ചൂടിലുരുകുമ്പോള്‍
സൂര്യനെ പ്രാകാം.
നമുക്കും മറ്റുള്ളവരേപ്പോലെ
പൊട്ടാന്‍ തുടങ്ങുന്ന
അണക്കെട്ടില്‍ ചൂണ്ടയിട്ട്
മീനേ പിടിയ്ക്കാം.
നിര്‍ത്താത്ത മഴയില്‍
ഒടുങ്ങാത്ത കാറ്റില്‍
ഒരു ഗ്ലാസ് കള്ളില്‍
നമുക്കഭയം തേടാം.
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?