ഞാനൊരു പെണ്ണ്,
പതിനാറു തികഞ്ഞവള്‍;
കല്യാണപ്രായമായവള്‍
ഞാനിന്നാരെ വരിക്കണം?
സമ്മതമില്ലെങ്കിലും
ബലമായി
ഭോഗിക്കപ്പെട്ടവള്‍,
ആരാദ്യമെന്നോര്‍മ്മയില്ല,
എത്രപേരെന്നുമോര്‍മ്മയില്ല
എങ്കിലുമൊന്നറിയാം,
ഞാനെല്ലാം നഷ്ടമായവള്‍.
രതിയുടെ ഉത്തുംഗത്തില്‍
ഒരു നിമിഷം ഞാന്‍ ലയിച്ചിരിക്കാം;
പിന്നെയബോധത്തിന്നിരുട്ടില്‍
അവരെ കെട്ടിപ്പുണര്‍ന്നിരിക്കാം.
നീതിന്യായമേ നീ പറയുക,
മതമേലാളന്മാരെ പറയുക,
ഇനി ഞാനാരേ വരിക്കണം,
വീണ്ടുമൊരു ഭാരതം രചിക്കുവാന്‍
ഞാനൊരു പാഞ്ചാലിയാകണോ?
പതിനാറു തികഞ്ഞവള്‍;
കല്യാണപ്രായമായവള്‍
ഞാനിന്നാരെ വരിക്കണം?
സമ്മതമില്ലെങ്കിലും
ബലമായി
ഭോഗിക്കപ്പെട്ടവള്‍,
ആരാദ്യമെന്നോര്‍മ്മയില്ല,
എത്രപേരെന്നുമോര്‍മ്മയില്ല
എങ്കിലുമൊന്നറിയാം,
ഞാനെല്ലാം നഷ്ടമായവള്‍.
രതിയുടെ ഉത്തുംഗത്തില്‍
ഒരു നിമിഷം ഞാന്‍ ലയിച്ചിരിക്കാം;
പിന്നെയബോധത്തിന്നിരുട്ടില്‍
അവരെ കെട്ടിപ്പുണര്‍ന്നിരിക്കാം.
നീതിന്യായമേ നീ പറയുക,
മതമേലാളന്മാരെ പറയുക,
ഇനി ഞാനാരേ വരിക്കണം,
വീണ്ടുമൊരു ഭാരതം രചിക്കുവാന്‍
ഞാനൊരു പാഞ്ചാലിയാകണോ?
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?