ഇന്നലെകളിലെ വരണ്ട മണ്ണില്‍
മഴ പെയ്യുന്നു;
ചെറിയ മൂളിപ്പാട്ടോടെ വെള്ളം
മണ്ണിലേക്കൂര്‍ന്നിറങ്ങുന്നു.
പുതുമണ്ണിന്‍റെ ഗന്ധം നിറയുന്നു
ഈയലുകള്‍ പറന്നുയരുന്നു;
പിന്നെ മുനിഞ്ഞു കത്തുന്ന
മണ്ണണ്ണെ വിളക്കിനെ ചുംബിച്ച്
മണ്ണിലേക്ക് ചേരുന്നു.
മഴ പെയ്തൊഴിയുകയാണ്,
തൊടിയിലും മുറ്റത്തും
പോയ മഴയുടെ ഓര്‍മ്മകളായി
വെള്ളം കെട്ടിക്കിടക്കുന്നു.
വിളക്കിലെണ്ണ തീരാറാകുന്നു,
ഓര്‍മ്മയ്ക്കായ് കുറേ
ചിറകുകള്‍ ശേഷിപ്പിച്ച്
മണ്ണിലേക്ക് വീണ ഈയാപാറ്റകളെ
മഴയെടുത്തിരിക്കുന്നു.
മഴ പെയ്യുന്നു;
ചെറിയ മൂളിപ്പാട്ടോടെ വെള്ളം
മണ്ണിലേക്കൂര്‍ന്നിറങ്ങുന്നു.
പുതുമണ്ണിന്‍റെ ഗന്ധം നിറയുന്നു
ഈയലുകള്‍ പറന്നുയരുന്നു;
പിന്നെ മുനിഞ്ഞു കത്തുന്ന
മണ്ണണ്ണെ വിളക്കിനെ ചുംബിച്ച്
മണ്ണിലേക്ക് ചേരുന്നു.
മഴ പെയ്തൊഴിയുകയാണ്,
തൊടിയിലും മുറ്റത്തും
പോയ മഴയുടെ ഓര്‍മ്മകളായി
വെള്ളം കെട്ടിക്കിടക്കുന്നു.
വിളക്കിലെണ്ണ തീരാറാകുന്നു,
ഓര്‍മ്മയ്ക്കായ് കുറേ
ചിറകുകള്‍ ശേഷിപ്പിച്ച്
മണ്ണിലേക്ക് വീണ ഈയാപാറ്റകളെ
മഴയെടുത്തിരിക്കുന്നു.
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?