മരത്തില്‍ നിന്നും
ഇലകള്‍ കൊഴിഞ്ഞിരിക്കുന്നു,
അടരാന്‍ മറന്ന കായ
ഉണങ്ങിക്കരിഞ്ഞിരിക്കുന്നു.
ഇന്നലെകളിലെ പച്ചപ്പില്‍
തണല്‍ ചായാനെത്തിയവര്‍;
ഇല കൊഴിയുമ്പോലെ കാറ്റില്‍
എങ്ങോ പറന്ന് പോയവര്‍.
ഉണങ്ങിയ കൊമ്പൊടിയുന്നുണ്ട്,
നിശബ്ദരോദനത്തിന്‍
അലകളിലുലയുന്നുണ്ടൊരു
പച്ചപ്പ് പുതച്ചിരുന്ന കൊമ്പ്.
അടിവേരുകളില്‍ കത്തിയുരയുന്നു,
കരയാന്‍ കണ്ണീരോ
കളയാന്‍ രക്തമോയില്ലാതെ
നിസംഗനാകുന്നു തായ്ത്തടി.
കൈ-കാല്‍ വെട്ടി വികലാംഗനാക്കാതെ
ഹൃദയമെടുത്തിട്ടൊരു കല്ലാക്കാതെ
കൊല്ലാനാ കഴുത്തില്‍ വെട്ടുക,
എന്‍റെ പിന്‍നടത്തം നീ കാണാതിരിക്കുവാന്‍.
ഇലകള്‍ കൊഴിഞ്ഞിരിക്കുന്നു,
അടരാന്‍ മറന്ന കായ
ഉണങ്ങിക്കരിഞ്ഞിരിക്കുന്നു.
ഇന്നലെകളിലെ പച്ചപ്പില്‍
തണല്‍ ചായാനെത്തിയവര്‍;
ഇല കൊഴിയുമ്പോലെ കാറ്റില്‍
എങ്ങോ പറന്ന് പോയവര്‍.
ഉണങ്ങിയ കൊമ്പൊടിയുന്നുണ്ട്,
നിശബ്ദരോദനത്തിന്‍
അലകളിലുലയുന്നുണ്ടൊരു
പച്ചപ്പ് പുതച്ചിരുന്ന കൊമ്പ്.
അടിവേരുകളില്‍ കത്തിയുരയുന്നു,
കരയാന്‍ കണ്ണീരോ
കളയാന്‍ രക്തമോയില്ലാതെ
നിസംഗനാകുന്നു തായ്ത്തടി.
കൈ-കാല്‍ വെട്ടി വികലാംഗനാക്കാതെ
ഹൃദയമെടുത്തിട്ടൊരു കല്ലാക്കാതെ
കൊല്ലാനാ കഴുത്തില്‍ വെട്ടുക,
എന്‍റെ പിന്‍നടത്തം നീ കാണാതിരിക്കുവാന്‍.
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?