ഞാനൊറ്റയ്ക്കാണിന്ന്.
ഏകാന്തത തേടി
അവള്‍ അപ്പുറത്തുണ്ട്.
ചെറുമയക്കത്തില്‍
അവളുടെ ഞരക്കങ്ങളും
മൂളലുകളും കേള്‍ക്കാം.
ഓ, ഞാനത് മറന്നു.
ഇന്നവളുടെ പ്രസവമാണല്ലോ.
ഇങ്ങനെ ഒറ്റയ്ക്കുള്ള രാത്രികള്‍
അവള്‍ക്ക് പ്രസവത്തിനേതാണ്,.
ആ ഞരക്കങ്ങള്‍ക്കും
മൂളലുകള്‍ക്കുമവസാനം;
നാളെ താരാട്ടുപാടാനും
തൊട്ടിലാട്ടാനുമായ്
ഒരു കുഞ്ഞു ജനിക്കും;
ഒരു കുഞ്ഞു കവിത.
അതവളുടെ കുഞ്ഞാണ്,
ആത്മസംഘര്‍ഷങ്ങളുടെ കുഞ്ഞ്.
----------------------------------------------
(ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍)
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?