മഴക്കാലം ഗര്‍ഭം പേറി
മൂന്നാം മാസമാണ്
ശരത്ക്കാലത്തെ
പ്രസവിക്കുന്നത്.
മാസം തികയും മുന്‍പേ
വന്നതു കൊണ്ടാകും
മരങ്ങളെല്ലാം ഇലകള്‍
പൊഴിച്ച് ദു:ഖമാചരിക്കുന്നത്.
പച്ച പുടവ മാറ്റി
ചാര-മഞ്ഞ നിറങ്ങളണിഞ്ഞ്,
ഒടുവിലൊരസ്ഥികൂടമായി,
നഗ്നത മറയ്ക്കാനാകാതെ
തല കുമ്പിട്ടാരും കാണാതെ
കണ്ണീരില്ലാതെ വിതുമ്പുന്നത്.
വരാനുള്ള തണുപ്പിനു മുന്‍പ്
നീ നിന്‍റെ പച്ചപ്പ് വീണ്ടെടുക്കുക,
ചുട്ടുകരിക്കാനായിട്ടൊരു
കൊടുംവേനല്‍ കാത്തിരിപ്പുണ്ട്;
ആ കുളിര്‍പ്പിക്കും മഴയ്ക്കു മുന്‍പേ.
(ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍)
മൂന്നാം മാസമാണ്
ശരത്ക്കാലത്തെ
പ്രസവിക്കുന്നത്.
മാസം തികയും മുന്‍പേ
വന്നതു കൊണ്ടാകും
മരങ്ങളെല്ലാം ഇലകള്‍
പൊഴിച്ച് ദു:ഖമാചരിക്കുന്നത്.
പച്ച പുടവ മാറ്റി
ചാര-മഞ്ഞ നിറങ്ങളണിഞ്ഞ്,
ഒടുവിലൊരസ്ഥികൂടമായി,
നഗ്നത മറയ്ക്കാനാകാതെ
തല കുമ്പിട്ടാരും കാണാതെ
കണ്ണീരില്ലാതെ വിതുമ്പുന്നത്.
വരാനുള്ള തണുപ്പിനു മുന്‍പ്
നീ നിന്‍റെ പച്ചപ്പ് വീണ്ടെടുക്കുക,
ചുട്ടുകരിക്കാനായിട്ടൊരു
കൊടുംവേനല്‍ കാത്തിരിപ്പുണ്ട്;
ആ കുളിര്‍പ്പിക്കും മഴയ്ക്കു മുന്‍പേ.
(ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍)
നന്നായിട്ടുണ്ട്!
ReplyDelete