ഒന്ന് കാണണം, ഒന്ന് മിണ്ടണം,
പിന്നെയാ കൈപിടിച്ചാ
ഓരത്തുകൂടി നടക്കണം.
ഒരുമിച്ചൊരു കാപ്പി കുടിക്കണം,
ആ ഇളംവെയിലിലിരുന്നാ
കടുംവെയിലിനെപ്പറ്റി പറയണം,
തീരത്തിരുന്നാ തിരയുടെ
അഹങ്കാരത്തെപറ്റി പറയണം,
ആ കടല വാങ്ങി രുചിച്ചിട്ട-
തിലെ ഉപ്പിനെ കുറ്റം പറയണം,
അലറിയടിക്കുന്ന തിരയില്പ്പെട്ട
ഞണ്ടിനെയോര്‍ത്ത് വ്യസനിക്കണം,
വെയിലിനു പകരം ചുവപ്പ്
പരവതാനി വിരിയ്ക്കുന്ന
അസ്തമയസൂര്യനെ നോക്കി
വേവലാതിപ്പെടണം.
തോളോട് തോള്‍ ചേര്‍ത്ത്
തലകള്‍ കൂട്ടിമുട്ടിക്കണം,
പിന്നെ കണ്ണുനീര്‍ മറച്ച
കാഴ്ചയില്‍ ഒന്നും പറയാതെ,
തിരിഞ്ഞു നോക്കതെ
അവസാന ബസ്സില്‍ കയറണം,
കാഴ്ചകളെ പിന്നിലേക്കാക്കി
എനിക്ക് മുന്നോട്ട് പോകണം.