വിഷു വന്നെത്തിനോക്കുന്നു....
വാതില്‍ വിടവിലൂടെന്നെ...
വിഷുക്കണി ഒരുക്കി ഞാന്‍ കാത്തിരുന്നു...
പക്ഷേഅവള്‍ വന്നില്ല എന്‍ കണിയാകുവാന്‍...
ഏകനായ് ഇരിപ്പു തുടങ്ങിയിട്ടേറെയായ്....
കൂട്ടിന് കുറെ സ്വപ്നങ്ങളും.... പിന്നെനീ
തിരിച്ചു വരുമെന്ന പ്രതീക്ഷയും...
നീ തിരിച്ചു വരുമെന്ന പ്രതീക്ഷയും...
സ്വപ്നങ്ങളെല്ലാം വെറും സ്വപ്നമായ് മാറുമോ...
പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുമോ....
വിഷുക്കണി ഒരുക്കി ഞാന്‍ കാത്തിരിക്കും...
എന്‍ വിഷുകൈ നീട്ടമായ് നീ വരില്ലേ??
കാത്തിരിക്കൂ....കാത്തിരിപ്പുകളൊന്നും സഫലമാകാതിരുന്നിട്ടില്ല.....
ReplyDeleteതീര്‍ച്ചയായും..... ഞാനും കാത്തിരിക്കുന്നു....?
ReplyDelete