എന്തൊരത്ഭുതം ഒരാഴ്ചകൊണ്ടാ
ഒരു ലക്ഷം വായ്പയായ് കിട്ടി,
പിന്നെ ഞാനാ ഓടുമേഞ്ഞ
ഇനി കേറി താമസിക്കണം,
പാലുകാച്ചല്‍ പത്തു മണിയ്ക്ക്,
കൈയ്യിലിരുന്ന കടലാസ് വിറച്ചു,
ആരോ കടലാസ് ഉറക്കെ വായിച്ചു,
സദ്യയുണ്ണാന്‍ വന്നവരാര്‍ത്തു ചിരിക്കുന്നു,

ആ മുറിയ്ക്കൊരു പ്രത്യേകതയുണ്ടായിരിന്നു. മൂന്നു വശത്തും വലിയ, ഇരുമ്പു കമ്പികള്‍ പിടിപ്പിച്ച ആ ജനലുകളില്‍ കൂടി നോക്കിയാല്‍ ഒരു വശം നഗരത്തിന്‍റ്റെ പ്രതീകമായ ആ തിര്‍ക്കാര്‍ന്ന നാഷണല്‍ ഹൈവെയും, മറു വശത്ത് ഗ്രാമത്തിന്‍റ്റെ പ്രതീകമായ ആ നീണ്ട പാടശേഖരങ്ങളൂം അതിനുമപ്പുറത്ത് വിശാലമായ ആ മാവിന്‍ തോട്ടവും, മൂന്നാമത്തെ ജനലില്‍ കൂടിയുള്ള നോട്ടമെത്തുന്നത് അതിരാവിലെ എല്ലാവരേയും സുപ്രഭാതം കേള്‍പ്പിച്ച് വിളിച്ചുണര്‍ത്തുന്ന ആ ക്ഷേത്രവും അതിന്‍റ്റെ ഗോപുരവുമായിരിന്നു. പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ച പോലുള്ള ആ മുറിയില്‍ താന്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു, അറിയില്ല. ആകെ ആ മുറിയിലുണ്ടായിരുന്ന ആ മേശയും കിടക്കയും മാത്രമായിരുന്നല്ലോ.
അന്ന് പതിവു പോലെ ആ പുറം കാഴ്ചകളില്‍ നോക്കിയിരിക്കവേ മനസ്സു മടുത്തിട്ടോ അതോ ശരീരം മടുത്തിട്ടോ എന്നറിയാതെ ആ കിടക്കയിലേക്ക് ചായുമ്പോഴാണ് ആ മേശപ്പുറത്തിരുന്ന ആ പഴയ ഡയറി അവര്‍ കണ്ടത്. കാലത്തിന്‍റ്റെ കുത്തൊഴുക്കില്‍ പെട്ട് നിറം മങ്ങിയ ആ ഡയറിയുടെ പുറം ചട്ട പോലെ തന്നെ ഉള്‍പ്പേജുകള്‍ക്കും പ്രായാധിക്യം മൂലം നരകള്‍ വീണു തുടങ്ങിയിരിന്നു. ആ നരച്ചു തുടങ്ങിയ മഞ്ഞ കടലാസുകളിലെ ആ നീല മഷി കൊണ്ടെഴുതിയ വരികള്‍ പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ അവരുടെ യൗവ്വനത്തെ ഓര്‍മ്മിപ്പിക്കുന്നതായിരിന്നു. ഇന്ന് ആ യൗവ്വനം മഴി പടര്‍ന്ന് വികൃതമാകാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ അറിയാതെ ഒരു ദീര്‍ഘശ്വാസം ഉയര്‍ന്നു.
ആദ്യ പേജിലൂടെ അവരുടെ ആ ക്ഷീണിച്ച്, കുഴിഞ്ഞ് താണ കണ്ണുകള്‍ സഞ്ചരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ അത് വായിക്കുകയല്ലായിരിന്നു, അത് അനുഭവിക്കുകയായിരിന്നു, അത് നേരില്‍ കാണുകയായിരിന്നു. ആ ഡയറി കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെ ആയിരിന്നു: ഇന്ന് 1995 ജനുവരി 18. എന്‍റ്റെ കേസിന്‍റ്റെ വിധി പറയുന്ന ദിവസം. ഈ ലോകത്തിനാകെ സംശമുണ്ടെങ്കിലും എനിക്കറിയാം കോടതി എന്നെ ശിക്ഷിക്കില്ല, പകരം വെറുതെ വിടുമെന്ന്. പക്ഷേ........
ആ കണ്ണു മൂടിക്കെട്ടിയ നിയമത്തിന്‍റ്റെ തുലാസില്‍ ആടാന്‍ പോകുന്നത് ഒരാളുടെ ജീവന്‍. ആ ജീവന്‍ വച്ച് അമ്മാനമാടുന്നത് കറുത്ത കോട്ടിട്ട നിയമത്തിന്‍റ്റെ കാവല്‍ ഭടന്മാര്‍ എന്ന് ജനം അംഗീകരിച്ച് കൊടുത്തിട്ടുള്ളവര്‍. ഒരേ നിയമത്തിന്‍റ്റെ രണ്ടു വശങ്ങള്‍ പറഞ്ഞ്, പരസ്പ്പരം വാക്പയറ്റ് നടത്തുന്ന, ഒരേ നിയമ സംഹിത വച്ച് സത്യത്തിനു വേണ്ടിയും അസത്യത്തിനു വേണ്ടിയും ഘോരഘോരം വാദിക്കുന്ന ജീവിക്കുന്ന പ്രവാചകന്മാര്‍. അവര്‍ക്കു മുന്നില്‍ തെളിവുകളും സാക്ഷി മൊഴികളും നോക്കി ജീവന്‍റ്റെ വില പറയുന്ന ധര്‍മ്മരാജന്‍.
കോടതിയില്‍ പതിവിലും കവിഞ്ഞ ആള്‍ക്കൂട്ടം. പത്രങ്ങളുടെയെല്ലാം മുന്‍ പേജില്‍ പറയാന്‍ പോകുന്ന വിധിയെ പറ്റിയുള്ള ആശങ്കകള്‍. അന്ന് പതിവിലേറെ നിശബ്ദമായിരിന്നു ആ കോടതി മുറി. സമയമായി. കേസു വിളിച്ചു. എല്ലാ കണ്ണുകളും യമരാജന്‍റ്റെ ചുണ്ടനക്കത്തിനായി കാതോര്‍ത്തു. ഒടുവില്‍ കറുത്ത കോട്ടിട്ട ആ യമധര്‍മ്മന്‍റ്റെ ശബ്ദമുയര്‍ന്നു.
കുറ്റം ആരോപിക്കപ്പെട്ട പ്രതി കൊലപാതകം ചെയ്തു എന്ന് കോടതിയ്ക്ക് ഉത്തമ ബോധ്യം ആയിട്ടുണ്ട്; പക്ഷേ സ്വബുദ്ധ്യാ ഒരമ്മയും തന്‍റ്റെ സ്വന്തം മകനെ, അതും തന്‍റ്റെ ഏക മകനെ വെട്ടി കൊലപ്പെടുത്തില്ല എന്നുള്ളത് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിയുടെ മാനസിക നില തകരാറിലായിരിന്നുവെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍ സാക്‌ഷ്യപ്പെടുത്തിയിട്ടുള്ളതിനാലും അത് കോടതിയ്ക്ക് ബോധ്യം വന്നതിനാലും ഒരു മാനസിക രോഗിക്ക് കിട്ടേണ്ട എല്ലാ പരിഗണനയും ഈ പ്രതിക്കും ലഭിക്കേണ്ടതു തന്നെയാണെന്നും ഈ കോടതി മനസ്സിലാക്കുന്നു. അതിനാല്‍ ഈ പ്രതിയെ കോടതി വെറുതെ വിടുന്നതിനോടൊപ്പം തന്നെ ഇവരുടെ തുടര്‍ ചികിത്സക്കായി ബന്ധുക്കളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും കോടതി അഭ്യര്‍ത്ഥിക്കുന്നു.
വിവാദമായ ആ കേസില്‍ തന്‌റ്റെ ഏക മകനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയെ വെറുതെ വിട്ടു കൊണ്ടൂള്ള കോടതി ഉത്തരവ്... അപ്പോഴും ആ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ തന്‍റ്റെ ലോക്കറിലെ രഹസ്യ അറയില്‍ ആ നോട്ടു കെട്ടുകള്‍ അടുക്കി വയ്ക്കുന്ന തിരക്കിലായിരിന്നു. ആ വക്കീല്‍ തുലാസിലിടാന്‍ പറ്റിയ മറ്റൊരു ജീവനു വേണ്ടിയുള്ള തിരച്ചിലിലായിരിന്നു. ആ യമധര്‍മ്മന്‍ തെളിവുകളും സാക്ഷി മൊഴികളും ഇല്ലാത്ത ഒരു പ്രതിക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരിന്നു, തന്‍റ്റെ കീശ വീര്‍പ്പിക്കാന്‍.
അന്ന് ഇവിടെ കൊണ്ടാക്കിയിട്ട് അവരെല്ലാം പോയതു മുതല്‍ ഈ മുറിയില്‍ താന്‍ തനിച്ചായിരുന്നല്ലോ? കുടുംബത്തിനു പേരുദോഷം ഉണ്ടാക്കിയവളെന്ന് മുദ്ര കുത്തി ഒരിക്കല്‍ പോലും അവരാരും ഈ വഴി തിരിഞ്ഞു നോക്കിയിട്ടില്ല. പിന്നെ ആഹാരം വച്ചു തരാനും വസ്ത്രങ്ങള്‍ അലക്കാനും ഒരു പാവം സ്ത്രീ മാത്രമാണല്ലോ തന്നെ കൂടാതെ ഈ വീട്ടില്‍ വേറേ ഉള്ളത്.
മകനെ വെട്ടിക്കൊന്ന അമ്മ. എല്ലാവരും അതു പറഞ്ഞ് മുഖത്ത് കാര്‍ക്കിച്ചു തുപ്പിയപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും ഒരിക്കലും തനിക്ക് താന്‍ ചെയ്ത പ്രവൃത്തിയെ പറ്റി ഓര്‍ത്ത് കുറ്റബോധം തോന്നിയിട്ടില്ല. തെറ്റു ചെയ്തവര്‍ക്കല്ലേ കുറ്റബോധം തോന്നേണ്ടത്. നോട്ടുകെട്ടുകളുടെ ബലത്തില്‍ താനൊരു മാനസിക രോഗിയായിയാണെന്ന് ഡോക്ടര്‍ സ്ഥിതീകരിച്ചു. അത് വിശ്വസിച്ച ആ കറുത്ത കോട്ടിട്ട ധര്‍മ്മ പാലകരും. ഏക മകന്‍, തന്‍റ്റെ അവസാന നാളുകളില്‍ ഒരു തുള്ളി വെള്ളം തരേണ്ടവന്‍, അവന്‍ കൊല്ലപ്പെടേണ്ടവനായിരിന്നു; തന്‍റ്റെ കൈകള്‍ കൊണ്ടല്ലെങ്കില്‍ മറ്റൊരു കൈ കൊണ്ട്. താന്‍ ജനിപ്പിച്ച അവനെ എന്തിന് മറ്റുള്ളവര്‍ കൊല്ലണം. ആ കര്‍മ്മവും താന്‍ തന്നെയല്ലേ ചെയ്യേണ്ടത്.
അന്ന് രാത്രി ഏറെ വൈകിയാണ് അവന്‍ വന്നത്. വാതില്‍ തുറന്നപ്പോള്‍ തന്നെ മദ്യത്തിന്‍റ്റെ രൂക്ഷഗന്ധം. ആ ലഹരിയില്‍ നില്‍ക്കുന്ന അവന്‍റ്റെ ശരീരത്തോട് ഒട്ടി ചേര്‍ന്നു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. സ്വന്തം അമ്മയ്ക്കു മുന്നില്‍ മകന്‍റ്റെ കാമലീല. ആദ്യമൊക്കെ കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു. പക്ഷേ നാട്ടുകാരുടെ പരാതി കുടി കൂടി വന്നു. വഴിയിലെങ്ങും പെണ്‍കുട്ടികള്‍ക്ക് നടക്കാന്‍ വയ്യത്രേ. പിന്നൊരിക്കില്‍ നാട്ടുകാരൊക്കെ കൂടി പിടിച്ചു കെട്ടിയിട്ട് തല്ലി. ഒരമ്മയുടെ സ്ഥാനത്തു നിനും പറയാന്‍ പറ്റുന്നതെല്ലാം പറഞ്ഞു. പക്ഷേ....? ഇനി വയ്യ. എന്തിനിങ്ങനെ ഒരു മകന്‍. അമ്മയുടെ കണ്ണൂനീര്‍ തുടയ്ക്കേണ്ട മകന്‍ കാരണം ഇന്ന് അതേ അമ്മയ്ക്ക് കണ്ണുനീര്‍ ഒഴിഞ്ഞ നേരമില്ല. അവസാനം മാനഹാനി കാരണം ആത്മഹത്യ ചെയ്ത ആ പെണ്‍കുട്ടിയുടെ മരണത്തിനു പിന്നിലും അവന്‍റ്റെ കൈകള്‍ ഉണ്ടെന്നറിഞ്ഞു. ഇനി എന്ത്...?? പോലീസ്.... കോടതി....ജയില്‍....... വേണ്ട, പാടില്ല, അവന്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല, അത് കുടുംബത്തിനു നാണക്കേടല്ലേ....
രാത്രിയില്‍ കുടിച്ച് മദോന്മത്തനായി ഒരു പെണ്ണിന്‍റ്റെ കൂടെ കയറി വന്ന സ്വന്തം മകനെ നിര്‍ന്നിമേഷയായി നോക്കി നിന്ന് പിന്നീട് ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോള്‍ ആ അമ്മയുടെ മനസ്സില്‍ മറ്റൊരു സുനാമി ആര്‍ത്തലയ്ക്കുകയായിരുന്നു എന്ന് അവനെങ്ങനെ അറിയാന്‍. ആ ലഹരിയുടെ മറവില്‍ കൂടെ കിടന്ന പെണ്ണ് ഇറങ്ങി പോയതോ സ്വന്തം അമ്മ തനിയ്ക്കു വേണ്ടി ഒരു കത്തി മൂര്‍ച്ച വരുത്തുന്നുതോ അവന്‍ അറിഞ്ഞിരുന്നില്ല. പിറ്റേന്ന് നേരം വെളുത്തതും തന്‍റ്റെ അമ്മ ആ മൂര്‍ച്ച വരുത്തിയ കത്തിയുമായി ആ പോലീസ് സ്റ്റേഷനിലെത്തിയതൊന്നും അവന്‍ അറിഞ്ഞിരുന്നില്ല. കാരണം അതിനൊക്കെ മണിക്കൂറുകള്‍ മുന്‍പ് തന്നെ ആ കത്തിയുടെ മൂര്‍ച്ച സ്വന്തം മകന്‍റ്റെ ശരീരത്ത് ആ അമ്മ പ്രയോഗിച്ചു നോക്കിയിരുന്നല്ലോ.
പിന്നീട് കുറേ വര്‍ഷങ്ങള്‍. കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ടായിരുന്ന തനിക്ക് ഇന്ന് ആകെയുള്ളത് ഈ മുറി മാത്രം. എന്നും രാവിലെ ആ ജനലില്‍ കൂടി ആ ക്ഷേത്രത്തിലേക്ക് വരുന്നവരേയും പോകുന്നവരേയും നോക്കിയിരിക്കും. ആ പാടശേഖരങ്ങളില്‍ പണിയെടുക്കുന്നവരെ നോക്കിയിരിക്കും. ആ മാവിന്‍ തോപ്പ് കാണൂമ്പോള്‍ പണ്ട് മാമ്പഴം പറിച്ചു നടന്നിരുന്ന ആ കുട്ടിക്കാലത്തേക്ക് മനസ്സൊരു പ്രദക്ഷിണം വയ്ക്കും. ആ നാഷണല്‍ ഹൈവയിലേക്ക് നോക്കാന്‍ തന്നെ പേടിയാണ്. എപ്പോഴും തിരക്കാണ്. എല്ലാവര്‍ക്കും ധൃതിയാണ്, എന്തിനും ഏതിനും.
ഇന്ന് തനിക്കെന്തു പറ്റി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ഓര്‍ക്കാത്ത, ഓര്‍ക്കാന്‍ ഇഷ്ടമില്ലത്ത കാര്യങ്ങള്‍ ഒരു തിരശ്ശീലയിലെന്ന പോലെ മനസ്സിലേക്ക് കടന്നു വന്നു. ഇന്ന് എനിക്കെന്തെങ്കിലും എഴുതണം ആ ഡയറിയുടെ അവസാന പേജുകളില്‍. പഴയതെല്ലാം ഓര്‍ത്ത് മനസ്സ് വിങ്ങുകയാണ് ഒരിക്കലും വിട്ടു പോകാത്ത ആ ഓര്‍മ്മകള്‍ പോലെ. ആ മേശ വലിപ്പില്‍ നിന്നും ആ പഴയ പേന എടുത്ത് ആ ഡയറിയുടെ അവസാന പേജില്‍ അവര്‍ എഴുതി തുടങ്ങി.
ഇന്ന് ജൂലൈ 15. മറക്കാന്‍ ശ്രമിച്ച, ശ്രമിക്കുന്ന പല കാര്യങ്ങളും ഇന്നീ ഡയറി എന്നെ വീണ്ടും ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. ശരീരത്തെ ബാധിച്ച ക്യാന്‍സര്‍ പോലെ അത് എന്നെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു. ഇത്രയും നാളിനു ശേഷം വീണ്ടും ഈ മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങുവാന്‍ മനസ്സിനെ ആരോ തള്ളി വിടുന്നതു പോലെ. ആ ക്ഷേത്രത്തില്‍ പോകണമെന്ന് മനസ്സ് പറയുന്നു. ആ കൃഷിക്കാരോടൊപ്പം ആ പാടശേഖരങ്ങളില്‍ ഓടി നടക്കുവാന്‍ ഹൃദയം പറയുന്ന പോലെ. ഒരിക്കല്‍ കൂടി ആ മാന്തോപ്പില്‍ പാറി നടന്ന് ആ മാമ്പഴം പറക്കുവാന്‍ പറയുന്നു.
പെട്ടെന്ന് മനസ്സിന്‍റ്റെ ആ ആഗ്രഹത്തിനു മുന്നില്‍ ഒരു നിമിഷം എല്ലാം മറന്ന് ചാടി എണീറ്റപ്പോഴും ആ കാലുകളില്‍ കൂച്ചു വിലങ്ങായി ആ ഇരുമ്പു വളയങ്ങള്‍ അവിടെയുണ്ടായിരിന്നു. വര്‍ഷങ്ങളായുള്ള അവയുടെ സ്നേഹ സ്പര്‍ശനം കാലുകളില്‍ വൃണങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. ഇപ്പോള്‍ ആ വൃണങ്ങള്‍ പൊട്ടി രക്തവും പഴുപ്പും പുറത്തേയ്ക്ക് ഒലിച്ചു തുടങ്ങിയിരിക്കുന്നു, മനസ്സിന്‍റ്റെ വേദന പോലെ. ആ ചങ്ങലയുടെ കിലുക്കം പോലും എന്തൊക്കെയോ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെ. ആ ചങ്ങലയേയും ഇരുമ്പു വളയങ്ങളേയും ചേര്‍ത്ത് ബന്ധിച്ച ആ ഗോദറേജ് പൂട്ട് ഇപ്പോഴും തന്നെ നോക്കി പുഞ്ച്ചിരിക്കുന്നു.
ഒരു തളര്‍ച്ചയോടെ ആ കിടക്കയിലേക്ക് വീഴുമ്പോള്‍ കൈയ്യിലെ പേന എവിടെയോ വീണ് അതിന്‍റ്റെ ചലന ശേഷി നശിച്ചിരുന്നു. ആ ഹൃദയത്തിന്‍റ്റെ ചലനം പതിവിലും കൂടുതലായി മാറിയപ്പോഴും ആ ചങ്ങലകള്‍ തമ്മില്‍ കെട്ടു പിണഞ്ഞു കിടക്കുകയായിരുന്നു, പരസ്പ്പരം വിട്ടു പിരിയാനാകാത്ത ദേഹവും ദേഹിയും പോലെ. അപ്പോള്‍ ആ ഹൈവയിലെവിടെയോ ഒരു ആംബുലന്‍സ് അതിന്‍റ്റെ നിലവിളി ശബ്ദവുമായി പാഞ്ഞു പോകുകയായിരിന്നു. അപ്പോഴും ആ മുറിയിലെ ഇളം കാറ്റില്‍ ആ ഡയറിയുടെ അവസാന പേജ് ഇളകിയാടുന്നുണ്ടായിരിന്നു, അണയാന്‍ പോകുന്ന ദീപം പോലെ.
എന്‍റ്റെയുള്ളിലുണ്ടെല്ലാ സന്തോഷവും,
പക്ഷേ ഒന്നു ചിരിക്കുവാനെനിക്ക് സമയമില്ല.
രാത്രി പകലെന്നില്ലാതോടുന്നയീ ഭൂമിയില്‍,
ഒന്ന് ജീവിക്കാനെനിക്ക് സമയമില്ല.
അമ്മയുടെ മടിത്തട്ടിന്‍ ചൂടറിയുന്നു ഞാന്‍, പക്ഷേ
അമ്മയെ അമ്മയെന്നു വിളിക്കുവാന്‍ സമയമില്ല.
അച്ഛന്‍റ്റെ തലോടലറിയുന്നു ഞാന്‍, പക്ഷേ
അച്ഛനെ അച്ഛായെന്നു വിളിയ്ക്കുവാന്‍ സമയമില്ല.
ബന്ധങ്ങളെല്ലാം കൊന്നു കൊലവിളിച്ചിരിക്കുന്നു ഞാന്‍,
പക്ഷേ അവയെല്ലാം ആ പെട്ടിയിലാക്കുവാന്‍ സമയമില്ല.
ദു:ഖത്താലെന്‍റ്റെ ഹൃദയം കരകവിഞ്ഞൊഴുകുന്നു,
പക്ഷേ ഒന്നു കരയുവാന്‍ പോലുമെനിക്ക് സമയമില്ല.
പൈസ തന്‍ ലോകത്തു ഞാന്‍ ഓടിക്കൊണ്ടിരിക്കുന്നു,
പക്ഷേ ഒന്ന് തളരുവാന്‍ പോലും സമയമില്ല.
എന്‍റ്റെ കണ്ണുകളിലുറക്കം തലോടുന്നു,
പക്ഷേ ഉറങ്ങുവാനെനിക്ക് സമയമില്ല.
എന്തിനധികം ഞാന്‍ പറയണമെന്നേ പറ്റി,
സ്വപ്നം കാണാന്‍ പോലും സമയമില്ല.
എന്‍റ്റെ ജീവിതമേ. നീ തന്നെ പറയൂ,
ഈ ജീവിതത്തിന്‍റ്റന്ത്യമെന്നാണെന്ന്.
ഓരോ നിമിഷത്തിലും മരിക്കുന്നവര്‍ക്ക്,
ഒന്നു ജീവിക്കുവാന്‍ പോലും സമയമില്ല.
അന്നവിടെയാ ചെറു വൃക്ഷങ്ങള്‍
ഇന്നവിടെയാ ചെറു വൃക്ഷങ്ങള്‍ തന്‍
ഛായയില്ലിരിക്കുവാന്‍,
പകരം ശീതീകരിച്ച മുറിക്കുള്ളില്‍
ആ വര്‍ണ്ണ നിബിഢമാം ഇന്‍റ്റര്‍-
നെറ്റിന്‍ കഫേയുണ്ടാ തണുപ്പു
ബാധിച്ച ഹൃദയങ്ങള്‍ക്കിരിക്കുവാന്‍.
വൃക്ഷത്തലപ്പുകളുടെ ഛായയില്‍
നിന്നും പ്രേമം ഇന്നാ ശീതീകരിച്ച
കഫയിലെ ഇരുണ്ട ചുവരുകള്‍-
ക്കിടയിലേക്ക് പോയിരിക്കുന്നു.
വിലയിടിഞ്ഞത് പ്രേമത്തിനോ അതോ
ഇരുട്ടിലേക്കൊതുങ്ങുന്ന മനുഷ്യനോ?
മനുഷ്യനായ് അവതരിച്ചു ഭൂമിയില്‍,സേതുവിന്‍റ്റെ "ആറാമത്തെ പെണ്‍കുട്ടി".
അടിവയറുകള്‍ തിണിര്‍ക്കാത്ത സുമംഗലിമാരുടെ നെടുവീര്‍പ്പുകളും ശാപവും വീണ ഊരില്‍ പൂക്കച്ചവടക്കാരന്‍ ശങ്കരരാമന്‍റ്റെ ആറാമത്തെ പൂവായി അവള്‍, കാദംബരി വന്നു. തന്നെ പ്രസവിക്കാത്ത അമ്മയുടെ മടിയില്‍ കിടന്നു വളര്‍ന്ന കാദംബരി ആ മക്കളില്ലാത്ത ശങ്കരരാമന്‍റ്റേയും ഗോമതിയുടേയും ജീവിതമാകെ സൗരഭ്യം വിതറി. സ്വന്തമായി ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്ന്, തലയ്ക്കു മുകളില്‍ ഇളകി പറക്കുന്ന വവ്വാലുകള്‍ക്കൊപ്പം ഭാര്യയുടെ അടിവയറിലെ ചലനങ്ങളും നിശബ്ദമാകുന്നത് പല തവണ കണ്ടറിഞ്ഞ്, അവസാനം ഉത്സവ പറമ്പില്‍ നിന്നും കിട്ടിയ കുട്ടിയെ സ്വന്തമാക്കി കൂടെ കൂട്ടി, കാദംബരിയെന്ന പേരും നല്‍കി, വളര്‍ത്തി വലുതാക്കി, ഒടുവില്‍ മറ്റേതോ പൂക്കാരന്‍റ്റെ ചായ്പ്പിലെ ആറാമത്തെ പൂവായി അവള്‍ പോയപ്പോള്‍ അറിയാവുന്ന വിലാസങ്ങളിലേക്കെല്ലാം അവള്‍ക്കായ് കത്തുകള്‍ എഴുതുന്ന ശങ്കരരാമനെന്ന അച്ഛനില്‍ നിന്നും സേതു "ആറാമത്തെ പെണ്‍കുട്ടി"യുടെ കഥ ആരംഭിക്കുന്നു.
ഒരു സാധാരണ പെണിന് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ഒരുവിധം ഭംഗിയായി സേതു ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. നൃത്തവും പാട്ടും പഠിപ്പിക്കുന്ന അധ്യാപകന്മാര്‍ മുതല്‍ സ്കൂളില്‍ ചരിത്രം പഠിപ്പിക്കുന്ന അധ്യാപകന്‍ വരെ കാദംബരിയിലെ 'വിദ്യാര്‍ത്ഥി'യേക്കാള്‍ അവളിലെ 'സ്ത്രീ' എന്ന രൂപത്തിനാണ് പ്രാധാന്യം കൊടുത്തത്. ഇന്നത്തെ ലോകത്ത് നശിച്ചു കൊണ്ടിരിക്കുന്ന അധ്യാപക - വിദ്യാര്‍ത്ഥി ബന്ധങ്ങളെ ഇതിലൂടെ കഥാകൃത്ത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ശങ്കരരാമന്‍റ്റേയും ഗോമതിയുടേയും കുടുംബത്തിന്‍റ്റെ എല്ലാ നിര്‍ണ്ണായക നിമിഷത്തിലും ആ വവ്വാലുകള്‍ തലയ്ക്കു മുകളില്‍ ചിറകടിച്ചുയരാറുണ്ട്. ഉത്സവ പറമ്പില്‍ നിന്നും കണ്ടു കിട്ടിയ കുട്ടിയെ സ്വന്തം മകളായി കാണാന്‍ ഗോമതിയ്ക്ക് കഴിഞ്ഞില്ല. പക്ഷേ, ശങ്കരരാമന്‍ വീട്ടിലില്ലാത്ത ഒരു സമയത്ത് കാദംബരിയ്ക്ക് പനി വരുന്നതും അപ്പോള്‍ ആ വവ്വാലുകള്‍ പറന്നുയരുന്നതും പിന്നെ ഗോമതി അവളെ സന്തം മകളായി അംഗീകരിക്കുന്നതും എല്ലാം ഒരുപക്ഷേ വെറും നിമിത്തങ്ങള്‍ മാത്രമാകാം.
ഒരു പൂക്കടക്കാരന്‍റ്റെ മനസ്സ് പൂവ് പോലെ നൈര്‍മ്മല്യം ഉണ്ടായിരിക്കണം. അതുകൊണ്ടാകാം ശങ്കരരാമന്‍ തന്‍റ്റെ ചായ്പ്പില്‍ പൂവ് കെട്ടാന്‍ വരുന്ന അനാഥരായ ആ അഞ്ച് പെണ്‍കുട്ടികളേയും അഞ്ച് പൂവുകളുടെ പേരുകള്‍ നല്‍കിയതും. ഈ കഥയിലൂടെ ആധുനികതയുടെ ഒരു വ്യക്തമായ രൂപം കഥാകൃത്ത് വരച്ച് കാട്ടാന്‍ ശ്രമിക്കുന്നുണ്ട്. സ്കൂളിലെ "ആദ്യത്തെ റാങ്ക്" കാദംബരിയിലൂടെ സ്വപ്നം കാണുന്ന സ്കൂള്‍ അധികൃതര്‍, തന്‍റ്റെ മകള്‍ റാങ്കോടെ പാസ്സായിട്ട് അവളെ ഒരു ഡോക്ടര്‍ ആക്കാന്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍, ഇന്നത്തെ ആധുനിക വിദ്യാര്‍ത്ഥിയുടെ - ഇന്‍റ്റെര്‍നെറ്റ് ലോകത്തിന്‍റ്റെ രൂപം വരച്ചു കാട്ടുന്ന പവിഴം, ചാറ്റിംങ് പോലുള്ള ഇന്‍റ്റെര്‍നെറ്റ് മാധ്യമങ്ങളിലെ ശുദ്ധമായ പൊള്ളത്തരങ്ങള്‍ പവിഴം എന്ന കഥാപാത്രത്തിലൂടെ സേതു വരച്ചു കാട്ടുന്നു.
പണ്ടത്തെ അധ്യാപക - വിദ്യാര്‍ത്ഥി ബന്ധത്തിനൊരു ശാപമായി മാറുന്ന ഇന്നത്തെ അധ്യാപകരുടെ ഒരു പ്രതിരൂപം മാത്രമാണ് ഇതില്‍ "വേദ നായകം" എന്ന കഥാപാത്രം. സ്വന്തം വിദ്യാര്‍ത്ഥിയെ കാമത്തിന്‍റ്റെ കണ്ണുകള്‍ കൊണ്ട് മാത്രം കാണാന്‍ കഴിയുന്ന വേദനായകത്തിലൂടെ സേതു ഇന്നത്തെ പലരുടേയും പേരുകള്‍ വിളിച്ചോതുന്നു.
കാദംബരി കാണുന്ന അല്ലെങ്കില്‍ പരിചപ്പെടുന്ന ആണൂങ്ങള്‍ക്കെല്ലാം ഒരേ സ്വഭാവമായത് തികച്ചും യാദൃശ്ചികമാകാം. അവള്‍ക്ക് ഈ ആണെന്ന് പറയുന്നത് "തുളച്ചു കയറുന്ന ഒരു നോട്ടമാകുന്നു; ഓര്‍ക്കാപ്പുറത്ത് തോളത്ത് വന്നു വീഴുന്ന ഒരു ചൂടുള്ള കൈപ്പത്തി ആകുന്നു; വിറകൊള്ളുന്ന ചുണ്ടുകളാകുന്നു; സെന്‍റ്റിന്‍റ്റെ,പുകയിലയുടെ തീഷ്ണമായ ഗന്ധമാകുന്നു; കവിളിലുരയുന്ന കൂര്‍ത്ത കുറ്റി രോമങ്ങളാകുന്നു, പിന്നെ അമര്‍ത്തി കീഴ്പ്പെടുത്തുന്ന ചുണ്ടുകളാകുന്നു". അതുമൂലം അവള്‍ക്ക് ആണിനെ പറ്റിയുള്ള കാഴ്ചപ്പാട് തന്നെ മാറി പോകുന്നുണ്ടോ എന്നൊരു സംശയം ഇപ്പോഴും ശേഷിക്കുന്നു.
കഥയില്‍ സവര്‍ണ്ണ മേല്‍ക്കോയ്മയുടെ പ്രതീകമായി അച്ചാ ശാസ്ത്രിയേയും അദ്ദേഹത്തിന്‍റ്റെ ഡോക്ടര്‍മാരായ രണ്ട് പെണ്മക്കളേയും കഥാകാരന്‍ വരച്ചു കാട്ടുന്നു. എല്ലാവരും റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കാദംബരിക്ക് കിട്ടിയ ഫസ്റ്റ് ക്ലാസ് സര്‍ട്ടിഫിക്കറ്റുമായി അച്ചാ ശാസ്ത്രിയെ കാണാന്‍ വരുന്ന ശങ്കരരാമനോട്, കണ്ണുകളില്‍ ഒരു അമര്‍ത്തിയ ചിരിയോടെ, ഊര്, പേര്, കുലം, ഗോത്രം എന്നിവയൊക്കെ വിശദീകരിച്ച്, റാങ്കും ഡോക്ടര്‍ പദവിയും ഉയര്‍ന്നവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോള്‍ താഴ്ന്നു പോകുന്നത് ശങ്കരരാമന്‍റ്റെ തലയോടൊപ്പം അതൊക്കെ ഇപ്പോഴും ആഗ്രഹിക്കുന്ന സാധാരണക്കാരന്‍റ്റെ തല കൂടിയാണെന്ന് വേദനയോടെ നാം ഓര്‍ത്തു പോകുന്നത് സ്വാഭാവികം മാത്രം. അച്ചാ ശാസ്ത്രിയും അദ്ദേഹത്തിന്‍റ്റെ പെണ്മക്കളും ശങ്കരരാമന്‍റ്റെ മനസ്സിലേക്ക് സംശയത്തിന്‍റ്റെ ഒരായിരം തീക്കനലുകള്‍ കൂടി കോരിയിടുന്നിടത്തു വച്ച് കഥയുടെ വഴിത്തിരിവാകുന്നു.
ആ സംഭവത്തിനു ശേഷം കഥാകാരന്‍ ശങ്കരരാമനെ ഒരു ഭ്രാന്തമായ അവസ്ഥയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പിന്നെ പതുക്കെ പതുക്കെ പൂക്കച്ചവടം തകരുന്നതും, പിന്നെ ചായ്പിലെ പൂവുകള്‍ അപ്രത്യക്ഷമാകുന്നതും അയാള്‍ അറിഞ്ഞിരുന്നില്ല. അപ്പോഴൊക്കെ ശങ്കരരാമന്‍ ചിന്തകളുടെ മറ്റൊരു ലോകത്തായിരിന്നു.
നാല് വയസ് മുതല്‍, തന്നെ എടുത്ത് വളര്‍ത്തുന്ന ശങ്കരരാമനെ "അപ്പ" എന്നതിനു പകരം "മാമ" എന്ന് വിളിച്ചിരുന്ന കാദംബരി ഒരു ദിവസം പെട്ടെന്ന് ഒരു ദിവസം അയാളെ "അപ്പ" എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നു. 'ആണെ'ന്ന രീതിയില്‍ സ്വന്തം അപ്പയെ പോലും വിശ്വസിക്കാന്‍ പ്രയാസം തോന്നിയതു കൊണ്ടാകാം "മാമാ" എന്ന വിളീ "അപ്പാ" യിലേക്ക് തിരിഞ്ഞത്.
പിന്നീട് ഒരു ദിവസം കോളേജില്‍ പോയ കാദംബരിയെ കാണാതാകുന്നു. ആ സംഭവത്തിനു ശേഷം ഗോമതി അസുഖ ബാധിതയാകുന്നതും പിന്നീട് മകളെ കാണാതെ മരിക്കുകയും ചെയ്യുന്നു. അങ്ങനെ ഒറ്റക്കായ ശങ്കരരാമനെ തേടി ഒരു സന്ധ്യയില്‍ സ്വന്തം വിലാസം വയ്ക്കാത്ത കാദംബരിയുടെ കത്ത് വരുന്നു. അതില്‍ അവള്‍ എഴുതിയിരിക്കുന്നു: "ഞാനിപ്പോള്‍ ദൂരെ ഒരു ദേശത്ത്, മറ്റൊരു പൂക്കച്ചവടക്കാരന്‍റ്റെ ചായ്പ്പില്‍ ആറാമത്തെ പെണ്‍കുട്ടിയായി, ആറാമത്തെ കാട്ടുപൂവായി ജോലി ചെയ്യുന്നു. എന്നോടൊപ്പം ഉള്ള മറ്റ് അഞ്ച് പേര്‍ക്കും ഇവിടുത്തെ മാമനും മാമിയും പൂക്കളുടെ പേരുകള്‍ നല്‍കിയിരിക്കുന്നു. ഒടുവില്‍ വന്നതു കൊണ്ടാകാം എനിക്കുള്ള പേര് കണ്ടു പിടിക്കുന്നതില്‍ മാമനും മാമിയും തമ്മില്‍ തര്‍ക്കത്തിലാണ്. കാരണം മിടുക്കിയായ എനിക്ക് ഒരു നല്ല പേര് നല്‍കണ്ടേ? പിന്നെ അമ്മയെ മറക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍, അപ്പാവിനേയും. അങ്ങനെ നിങ്ങള്‍ രണ്ടു പേരിലൂടെ, എനിക്ക് സ്നേഹം തന്ന എല്ലാവരേയും. നന്ദികേടുകളിലൂടെ ശിക്ഷിക്കാന്‍ നോക്കുന്നത് ആദ്യം എന്നെ തന്നെ, പിന്നെ എന്നിലൂടെ ആരൊയൊക്കെയോ ഒക്കെ". അപ്പോഴും ശങ്കരരാമന്‍റ്റെ തലയ്ക്കു മുകളില്‍ വവ്വാലുകള്‍ പറന്ന് തുടങ്ങിയത് ഒരുതരം യാദൃശ്ചികതയാകാം.
എല്ലാം മറക്കുന്നതിലൂടെ, നന്ദികേടുകളിലൂടെ കാദംബരി നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മളെയൊക്കെ തന്നെയാണ്... നമ്മുടെ ഇന്നത്തെ സമൂഹത്തെ തന്നെയാണ്... ഇന്നത്തെ വ്യക്തി ബന്ധങ്ങളെ തന്നെയാണ്.... മനുഷ്യന്‍റ്റെ ദുഷിച്ച മനസ്സുകളിലേക്കും ചിതലരിച്ച ചിന്തകളിലേക്കും കാദംബരി വിരല്‍ ചൂണ്ടൂന്നു - എല്ലാം തിരുത്തപ്പെടുവാന്‍ വേണ്ടി.
ഈ ലേഖനം "പാഥേയം മാഗസീനില്‍" വായിക്കുവാന്‍ ഈ ലിങ്ക് നോക്കുക: http://www.paadheyam.com/Portal/Article.aspx?mid=14&lid=april2009