ഞാനെന്നുമിഷ്ടപ്പെട്ടിരുന്നത് ആ പ്രളയമായിരുന്നു..
പ്രളയത്തിനിടയില്‍ വീശും ആ കൊടും കാറ്റായിരുന്നു...
ആ പ്രളയവും കൊടുംകാറ്റും കെട്ടടങ്ങി, എന്നിട്ടും
ഞാനവശേഷിച്ചു ഒരു വിഴുപ്പു ഭാണ്ഡം പോലെ...
എനിക്കു പ്രണയമായിരുന്നെന്നെ-
നശിപ്പിക്കുമെല്ലാത്തിനോടും...
എന്‍ പ്രീയ സഖിതന്‍ തലോടലേല്‍ക്കാന്‍,
ആ വിരല്‍തുമ്പിലൊന്നൂഞ്ഞാലാടാന്‍,
ആ മാറില്‍ തലചായ്ച്ചൊന്നുറങ്ങുവാനും,
മഴ കാക്കും വേഴാമ്പലായ് ഞാനിരുന്നു..
എന്‍ പ്രീയസഖിയ്ക്കായ് കാത്തിരിക്കുന്നു ഞാന്‍
വരില്ലേ എന്‍ പ്രീയസഖീ..എന്‍ പ്രീയ മരണമേ..
ഒരിക്കല്‍ എന്‍നിണമീ ഭൂമിയില്‍ വീഴും,ആ നിണം-
കൊണ്ടീഭൂമി ചുവക്കും,അന്നു നീ-
എന്നെ മനസ്സിലാക്കും, ഹേ മരണമേ-
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു..
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?