വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്നറിഞ്ഞു ഞാന്‍
വാക്കുകളാണ് ബന്ധങ്ങള്‍ തന്‍ വിഷ്ണുവും മഹേശ്വരനും,
എങ്കിലും താങ്കള്‍ക്കായ് എന്റ്റെ കൈയ്യില്‍ മറ്റെന്താണുള്ളത്,
കുറേ ഇടമുറിഞ്ഞ വാക്കുകളും പിന്നെയീ സൗഹ്രദവും....
പിന്നെന്റ്റെ പ്രണയവുമിഷ്ടങ്ങളും,
നിങ്ങളില്‍ നിന്നേറെ വിഭിന്നമല്ലേ?
ഞാനിന്നുമെന്നും പ്രണയിച്ചീടുന്നത്
മരണമേ, എന്നിലെ നിന്നെയല്ലേ??
മരണം
ഒരാള്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത മഹാത്ഭുതമാണ്..
ഒരാളും കണ്ട് മതിയാകാത്ത മഹാസൗന്ദര്യമാണ്..
കാണാതെ പ്രണയിക്കും എന്‍ പ്രണയിനിയാണ്..
ശ്വാസം നിലക്കുമ്പോഴെന്നെ തഴുകും തലോടലാണ്.
ഇന്നസെന്റ് പറയുന്നതുപോലെ പറഞ്ഞാല്‍ ...
ReplyDelete“കേട്ടിട്ട് മരിക്കാന്‍ കൊതിയായിപ്പോയി“ :) :)