ഇന്നലെ സായാഹ്നം കറുത്തിരുണ്ടു,
കാര്‍മേഘങ്ങള്‍കൊണ്ടന്തരീക്ഷം മൂടപ്പെട്ടു,
ശക്തിയാം കാറ്റാല്‍ പൊടിപടലങ്ങള്‍ പറന്നുയര്‍ന്നു.
ആള്‍ക്കാരെല്ലാമോ ഓടി മുറിയില്‍ കയറി.
അതുകണ്ടെന്റ്റെ മനസ്സും നനവാര്‍ന്നതായി,
മഴയിപ്പോള്‍ പെയ്യുമെന്നാര്‍ത്തു വിളിച്ചു ഞാന്‍,
മഴ കാക്കും വേഴാമ്പലായ് കാത്തിരുന്നു, ഞാന്‍
മഴ കാക്കും വേഴാമ്പലായ് കാത്തിരുന്നു.
പക്ഷേ........
ആ കാര്‍മേഘങ്ങളും പോയ്മറഞ്ഞു,
ശക്തിയാം കാറ്റും കെട്ടടങ്ങി,
ആള്‍ക്കാരെല്ലാമോടി പുറത്തുവന്നു,
കയ്യടിച്ചാഹ്ലാദം പ്രകടിപ്പിച്ചു..
ഞാനിന്നുമാ വേഴാമ്പലാണ്, ഒരു
മഴയ്ക്കായ് കാതോര്‍ക്കും വേഴാമ്പലാണ്,
ഒരു ജീവാമ്രതം പോലെ പെയ്യുമോ
ഇന്നെങ്കിലും ആ മഴ എനിക്കായ്...
മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട് :)
ReplyDelete