എന്നിലേക്കാദ്യമായവള്‍ വന്നത്
ഒരു നല്ല മൗസ് ക്ലിക്കിലായിരിന്നു.
പരസ്പ്പരമറിഞ്ഞതുമടുത്തതും, പിന്നെ
അകലാന്‍ കഴിയില്ലെന്നോര്‍ത്തതും
പിന്നെ ഞങ്ങളൊന്നായ് മാറിയതും
ഇന്നലത്തെപ്പോലെയോര്‍ക്കുന്നു ഞാന്‍.
ഇരുധ്രുവങ്ങളിലായിരുന്നെങ്കിലും
ഞങ്ങളൊന്നായിരുന്നെന്തിനുമേതിനും.
ഉണ്ണാനുറങ്ങാനങ്ങനൊരോന്നിനും
ഞങ്ങളൊരുമിച്ചുണ്ടായിരിന്നു.
പരസ്പ്പരം കാണാതെ സ്നേഹിച്ചവര്‍
ഞങ്ങള്‍; കാണാതെ പരസ്പ്പരമറിഞ്ഞവര്‍
ഞങ്ങള്‍; അവിടെയുമിവിടെയുമാണെങ്കിലും
ഒരു കട്ടിലിലൊന്നായ് മാറിയവര്‍ ഞങ്ങള്‍.
ഇന്ന് ഞാനേകനാണീ വീഥിയില്‍;
കൂട്ടിനായില്ലവളിന്നെന്‍റെ കൂടെ.
ഞാനറിഞ്ഞത് തെറ്റായിരുന്നെന്ന്, ഒരു
മൗസ് ക്ലിക്കാലവള്‍ തെളിയിച്ചു.
എന്തിനേറെ പറയുന്നു, ഞങ്ങള്‍
പരസ്പ്പരം അറിയാതെയിന്നുമറിയുന്നു.
ഒരു നല്ല മൗസ് ക്ലിക്കിലായിരിന്നു.
പരസ്പ്പരമറിഞ്ഞതുമടുത്തതും, പിന്നെ
അകലാന്‍ കഴിയില്ലെന്നോര്‍ത്തതും
പിന്നെ ഞങ്ങളൊന്നായ് മാറിയതും
ഇന്നലത്തെപ്പോലെയോര്‍ക്കുന്നു ഞാന്‍.
ഇരുധ്രുവങ്ങളിലായിരുന്നെങ്കിലും
ഞങ്ങളൊന്നായിരുന്നെന്തിനുമേതിനും.
ഉണ്ണാനുറങ്ങാനങ്ങനൊരോന്നിനും
ഞങ്ങളൊരുമിച്ചുണ്ടായിരിന്നു.
പരസ്പ്പരം കാണാതെ സ്നേഹിച്ചവര്‍
ഞങ്ങള്‍; കാണാതെ പരസ്പ്പരമറിഞ്ഞവര്‍
ഞങ്ങള്‍; അവിടെയുമിവിടെയുമാണെങ്കിലും
ഒരു കട്ടിലിലൊന്നായ് മാറിയവര്‍ ഞങ്ങള്‍.
ഇന്ന് ഞാനേകനാണീ വീഥിയില്‍;
കൂട്ടിനായില്ലവളിന്നെന്‍റെ കൂടെ.
ഞാനറിഞ്ഞത് തെറ്റായിരുന്നെന്ന്, ഒരു
മൗസ് ക്ലിക്കാലവള്‍ തെളിയിച്ചു.
എന്തിനേറെ പറയുന്നു, ഞങ്ങള്‍
പരസ്പ്പരം അറിയാതെയിന്നുമറിയുന്നു.