
ജനജീവിതം സ്തംഭിപ്പിക്കാനൊരു ദിനം.
ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടിയെന്നാര്‍ക്കുമറിയില്ല,
എങ്കിലും ആരോ പ്രഖ്യാപിച്ചിന്നു ഹര്‍ത്താല്‍.
റോഡില്‍ കൂടി പാലൊഴുകി നടക്കുന്നു,
വായുവില്‍ കൂടി ദിനപ്പത്രങ്ങള്‍ പാറി നടക്കുന്നു.
രോഗിയുമായ് പോയരാ ആംബുലന്‍സിന്‍റ്റെ
ടയറുകള്‍ കുത്തി കീറുന്നു പാര്‍ട്ടിക്കാര്‍.
നാലുവയസ്സുള്ള മകന്‍റ്റെ മരണമറിഞ്ഞാ -
തീവണ്ടിയാഫീസിലെത്തിയ അമ്മയറിയുന്നു
ഇന്ന് ഹര്‍ത്താല്‍, തീവണ്ടിയുമില്ല ബസ്സുമില്ല,
കരയാനല്ലാതാ അമ്മയ്ക്കെന്തു പറ്റും.
പത്രക്കാര്‍ ചോദിച്ചു - ഇത് നീതിയോ മനുഷ്യത്വമില്ലായ്മയോ..
ഇതു കേട്ട നേതാവിന്‍ രക്തം തിളയ്ക്കുന്നു.
വന്നു പ്രസ്താവന ഒന്നൊന്നായിട്ട്,
കേട്ടവര്‍ കേട്ടവര്‍ നാണിച്ചു നില്‍ക്കുന്നു.
"ഞങ്ങളറിഞ്ഞില്ല ആ മകനിന്നു മരിക്കുമെന്ന്,
അതിനാലിതൊന്നുമെന്‍ പാര്‍ട്ടിയുടെ കുറ്റമല്ല,
കുറ്റപ്പെടുത്തുന്നതാണ് മനുഷ്യത്വമില്ലായ്മ -
യെന്നോര്‍ക്കുക ജനങ്ങളെ പത്രക്കാരേ".
ഇതാണ് നമ്മുടെ നേതാക്കന്‍മാര്‍,
നമ്മുടെ നാട് ഭരിച്ചു മുടിക്കുവാന്‍,
നമ്മുടെ ജീവിതം താറുമാറാക്കുവാന്‍,
നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍.