
ഹേ താജ്മഹലേ,
നീയാണെന്‍റ്റെ പ്രണയത്തിന്‍
അടയാളമെങ്കില്‍, ക്ഷമിക്കുക
ഹൃദയമില്ലാത്ത മാര്‍ബിളുകളെ,
എനിക്കു നിന്നെ പ്രണയിക്കാനാകില്ല.
ഹേ താജ്മഹലേ,
നീയാണെന്‍റ്റെ സ്നേഹത്തിന്‍
നിഴലെങ്കില്‍, നീയാണെന്‍റ്റെ
മനസ്സും പിന്നെയെന്‍ സ്നേഹവും,
കഴിയില്ല നിന്നെ സ്നേഹിക്കാതിരിക്കുവാന്‍.
ഹേ താജ്മഹലേ,
നീയൊരു ലോകാത്ഭുതമായതാണ്
നിന്‍ പ്രശസ്തിയ്ക്ക് കാരണമെങ്കില്‍;
പൊറുക്കുക കല്‍ചീളുകളെ,
എനിക്കു നിന്നെ വെറുപ്പാണ്.
ഹേ താജ്മഹലേ,
നീയെന്‍റ്റെ പ്രണയത്തിന്‍ മാതൃകയല്ല,
നീയെന്‍റ്റെ സ്നേഹത്തിന്‍ കൂടാരമാണ്.
നിന്‍റ്റെ പ്രശസ്തി ലോകാത്ഭുതമായതിനാലല്ല,
എന്‍റ്റെ സ്നേഹത്തിന്‍ മാര്‍ബിളുകളായതിനാലാണ്.
ഹേ താജ്മഹലേ,
നീ ഇങ്ങനെ തന്നെയെന്നും നിലനില്‍ക്കുക,
ഈ ഭൂലോകം കറങ്ങി തിരിയുന്ന കാലത്തോളം;
പക്ഷേ അത് പ്രണയത്തിന്‍ ഓര്‍മ്മതെറ്റായിട്ടാകരുത്,
പകരം ശാശ്വത സ്നേഹത്തിന്‍ നിധികുംഭമായിട്ടാകണം.