Saturday, June 28, 2008

മനസ്സ്.

തകര്‍ന്നു തുടങ്ങിയ മനസ്സുമായ് ഒരു
യാത്രയിലായിരിന്നിന്നു ഞാന്‍.

അലറിയടുത്തൊരാ തിരമാലയിലേക്കെടു-
ത്തെറിഞ്ഞു ഞാനെന്‍ മനസിനെ.
ഒരു തിരമാല പോലെന്‍ മനസ്സും ഒരു
കല്ലില്‍ തട്ടി തകര്‍ന്നത് കണ്ടു ഞാന്‍.

പക്ഷേ,
ആശ്വാസത്തോടെ തിരിഞ്ഞൊരെന്നെ
വരവേറ്റതെന്‍‌റ്റെ മനസ്സു തന്നല്ലേ... ?

ആക്രോശത്തോടെടുത്തെറിഞ്ഞു
ഒരു തീ കുണഢത്തിലേക്കാ മനസ്സിനെ.
പച്ച മാംസത്തില്‍ കത്തികയറി
ആ തീക്കനലുകള്‍ താണ്ടവമാടുന്നു.

പക്ഷേ,
ആശ്വാസത്തോടെ തിരിഞ്ഞൊരെന്നെ
വരവേറ്റതെന്‍‌റ്റെ മനസ്സു തന്നല്ലേ... ?

വലിച്ചെടുത്തതാ ചങ്ങലക്കെട്ടിനാല്‍
വലിച്ചു മുറുക്കി ഞാനെന്‍ മനസ്സിനെ.
തുളച്ചിറങ്ങി ആ ചങ്ങലക്കണ്ണിക-
ളെന്‍ മനസ്സിനെ മറ്റൊരു തുളയാക്കി.

പക്ഷേ,
ആശ്വാസത്തോടെ തിരിഞ്ഞൊരെന്നെ
വരവേറ്റതെന്‍‌റ്റെ മനസ്സു തന്നല്ലേ... ?

ഇതിനേ നശിപ്പിക്കനൊരേയൊരു മാര്‍ഗ്ഗം
എന്നുടെ ജീവനെ നശിപ്പിക്ക മാത്രം.
പരതി നടന്നൊരാ എന്‍‌റ്റെ കയ്യില്‍
തടഞ്ഞതാ കറിക്കത്തിയാണല്ലോ....??

2 comments:

  1. അലകളിളകും ആഴിയാണ്‍ ഹൃദയങ്ങള്‍ 
    പരതുന്നു നാമിവിടെ പവിഴവും മുത്തും 
    ആഴങ്ങളില്‍ മുങ്ങിത്തപ്പിയാലും നമുക്കു കിട്ടുന്നത്
    ചതിയുടെയും വന്‍ ചനയുടെയും  പാഴ്പുറ്റുകള്‍ മാത്രം 

    അല്ലെ ഹരേ....


    നമുക്കാ കറിക്കത്തിക്കു പകരം .......... ഒരു ചങ്ങല എടുക്കാം .. ......... മനസിനെ ചങ്ങലക്കിടാം ....

    മനസിനിയും ശാന്തമാകും ഹരേ.. ഒരുനാള്‍ അന്നുനമുക്കു വീണ്ടും അതിനെ അഴിച്ചുവിടാം ........

    ReplyDelete
  2. Hareeeeeeeee
    Manassu anganeyanu..niravadhi veliyettangalum..veliyirakkanglum..undavum...manassunammale pinthudarum..pakshe namukkathine nashippikkan avakashamilla..

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?