Saturday, December 06, 2008

ആധുനീകത.

ആ വെളുത്ത ക്യാന്‍വാസിലേക്ക് തട്ടി
മറിഞ്ഞു വീണയാ ചായക്കൂട്ടുകള്‍
ചിതറി തെറിച്ചപ്പോള്‍ ആരോ പറഞ്ഞു,
ഇവന്‍ ആധുനിക ചിത്രകാരന്‍.

അവിടെയും ഇവിടെയും കോറിയിട്ട-
ക്ഷരങ്ങള്‍ തന്‍ അര്‍ത്ഥം മനസ്സിലാ-
കാതെ ഉറക്കെ ചൊല്ലിയപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക കവിയെന്ന്.

ഒന്നുമൊന്നും രണ്ടെന്നതിനു പകരം
രണ്ടില്‍ നിന്നൊന്ന് പോയാല്‍ ബാക്കി-
യൊന്നെന്നു പറഞ്ഞപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക ഗുരുവെന്ന്. .

ആരൊക്കെയോ വച്ചിട്ടു പോയൊരാ
പഴയ വീഞ്ഞൊരു പുതിയ കുപ്പയിലാക്കി
നാട്ടാര്‍ക്ക് ഘോരഘോരം വിളമ്പിയപ്പോള്‍
ആരോ പറഞ്ഞു, ഇവന്‍ ആധുനിക നേതാവ്.

സ്ത്രീ പീഢനക്കേസില്‍ വാദിയായ പെണ്ണി-
നോടാര്‌, എപ്പോള്‍, എവിടെ വച്ച്, എന്തു-
ചെയ്തു എന്നുറക്കെ പറഞ്ഞവളെ വീണ്ടും
നിയമത്താല്‍ നഗ്നയാക്കിയപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക വക്കീലെന്ന്.

മുട്ടറ്റം നീണ്ട മുടി മുഷ്ടിയോളം ചുരുക്കി
ഒരു മുഴം തുണിയാല്‍ അവയവങ്ങള്‍ പൊതിഞ്ഞ്
ഒരു പ്രദര്‍ശന വസ്തുവായ് മാറിയപ്പോള്‍
ആരോ പറഞ്ഞു, ഇവളാണാധുനിക സ്ത്രീയെന്ന്.

അച്ഛനെന്നുമമ്മയെന്നും ജനമധ്യത്തില്‍ വിളിച്ച
സ്വന്തം കുഞ്ഞിനെ ഞങ്ങളറിയില്ലെന്നു
പറഞ്ഞവരെ നോക്കി ആരോ പറഞ്ഞു,
ഇവര്‍ ആധുനിക പപ്പയും മമ്മിയും.

ഒടുവില്‍ ഈ ആധുനിക ലോകത്തിന്‍
കപട മുഖത്തിലേക്കുറ്റു നോക്കി നിന്ന
എന്നെ നോക്കിയും ആരോ പറഞ്ഞു
ഇവന്‍, ഇവനും ഒരാധുനിക മനുഷ്യന്‍.

7 comments:

  1. ശരിയാണ്‍ ഹരേ.. മറ്റുള്ളവര്ക്കു മനസികാതത ഭാഷയില്‍ രണ്ടുവാക്കു പറഞ്ഞാല്‍ നമ്മള്‍ അവ്നേ ആധുനീകനാക്കും .. ഈ അധുനീകതയും ഉത്തരാധുനീകതയും ഒക്കെ പറഞ്ഞ് നമ്മള്‍ നശിപ്പികുന്നത് നമ്മുടെ സം സ്കാരമാണെന്നൊ.. സ്വയം നശിപ്പിക്കുനത് ഞാന്‍ എന്ന വ്യക്തിയേതന്നെയാണെന്നോ ആരു ചിന്തിക്കാന്‍ . ..അല്ലെങ്കില്‍ അതിനാര്‍ ക്ക് സമയം .... കാലത്തിനൊപ്പം കോലം തുള്ളണമെന്നു പണ്ടാരോ പറഞ്ഞ്ട്ടുണ്ടെന്നു പഴി ചാരി ... എന്തും കാട്ടാമെന്ന ഒരുകൂട്ടം മൂഢന്മാരുടെ നടുവിലല്‍ ഞാനും ആധുനീക മനുഷനായില്ലെങ്കില്‍ എന്നെ കല്ലെറിയാന്‍ ആളുണ്ടവും  ..അതിനു ഞാനും ഒരു ഉപായം പറയും കാലത്തിനൊത്തു കോലം കെട്ടുനു എന്ന് .. അതേ കാലത്തിനൊത്തു പേക്കോലം തുള്ളുകയാണെന്നു പറയുന്നതാവും ശരി .. കവിത കൊള്ളം ആശം സകള്‍ 

    ReplyDelete
  2. ആധുനീക ലോകത്തില്‍ സംസ്ക്കാരമെന്നൊന്നില്ല, സംസാരം മാത്രം.

    സമൂഹമെന്നൊന്നില്ല, നമ്മളെന്നൊന്നില്ല; ഞാന്‍ മാത്രം.

    നമൂടേതൊന്നില്ല, എന്‍‌റ്റെ മാത്രം.

    നന്ദി കൃപാ....

    ReplyDelete
  3. ആധുനികത എന്നാല്‍ പഴയതെന്തും തള്ളിപ്പറയുക എന്നുള്ള നിലയിലെക്കെത്തിയിരിക്കുന്നു നമ്മുടെ സമൂഹം.
    കൊള്ളാം , കവിത നന്നായിട്ടുണ്ട്

    "ഒടുവില്‍ ഈ ആധുനിക ലോകത്തിന്‍
    കപട മുഖത്തിലേക്കുറ്റു നോക്കി നിന്ന
    എന്നെ നോക്കിയും ആരോ പറഞ്ഞു
    ഇവന്‍, ഇവനും ഒരാധുനിക മനുഷ്യന്‍"

    ഇതില്‍ ഒരു ചെറിയ മാറ്റം വരുത്തിയാലോ ഹരി

    ആധുനികതയുടെ കാപട്യം മനസ്സിലാക്കിയ ഒരാളെ, ആരും ആധുനിക മനുഷ്യന്‍ എന്ന് വിളിക്കില്ല ഹരി,
    ചിലപ്പോള്‍ അവനെ ഭ്രാന്തന്‍ എന്ന് വിളിച്ചേക്കും . കാരണം ഇന്നത്തെ ലോകം അവന്റെ വാക്കുകള്‍ക്കു അത്ര വിലപോലും നല്‍കില്ല

    ReplyDelete
  4. ശരിയാണ്‌ ദേവൂ.... ആധുനികതയുടെ കാപട്യം മനസ്സിലാക്കിയ ഒരാളെ, ആരും ആധുനിക മനുഷ്യന്‍ എന്ന് വിളിക്കില്ല, അവര്‍ക്ക് മുന്നില്‍ അവന്‍ ഒരു ഭ്രാന്തന്‍ മാത്രമായിരിക്കും. അപ്പോല്‍ ആ അവസാനത്തെ വരി മാറ്റി ഇങ്ങനെയാക്കേണ്ടി വരും.

    "ഒടുവില്‍ ഈ ആധുനിക ലോകത്തിന്‍
    കപട മുഖത്തിലേക്കുറ്റു നോക്കി നിന്ന
    എന്നെ നോക്കിയും ആരോ പറഞ്ഞു
    ഇവന്‍, ഇവനും ഒരാധുനിക ഭ്രാന്തന്‍"

    ReplyDelete
  5. ശരിയാണ് ഹരി ,

    ഇവന്‍ ആധുനികതയുടെ വിരോധി,
    ഇവന്‍ പുരോഗമനത്തിന്റെ നിഷേധി,
    ഇവനെ കല്ലെറിയുക
    ഇവനെ കല്ലെറിയുക, ഇവനെ തൂക്കിലെറ്റുക

    ReplyDelete
  6. നന്ദി സുരേഷ്ജീ.......

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?