Wednesday, February 18, 2009

മനുഷ്യര്‍.

എന്തിനീ യാത്ര, ഹേ മനുജാ
ഈ വര്‍ത്തമാനകാലത്തിന്‍
വിഴുപ്പു ചുമന്നുകെണ്ടെ -
ന്തിനീ യാത്ര, എങ്ങോട്ടീ യാത്ര.

തുച്ഛമാം പൈസക്കു വേണ്ടി സ്വന്തം
മാതാപിതാക്കളെ കൊല്ലുന്ന മനുഷ്യര്‍,
രക്ത ബന്ധങ്ങള്‍ മറക്കുന്നു, പിന്നെ
വ്യക്തി ബന്ധങ്ങളും മറക്കുന്നു.

പേരിനു വേണ്ടി, പ്രശസ്തിക്കു വേണ്ടി
കൂടെപ്പിറപ്പിനെ ഒറ്റിക്കൊടുക്കുന്നു.
ഹാ, എന്തിനേറെ പറയുന്നു, അവന്‍
സ്ഥാനലബ്ധിക്കായ് ഭാര്യയെ വില്‍ക്കുന്നു.

പൈസ്ക്കു വേണ്ടി എല്ലാം മറക്കുന്നു,
ലക്ഷങ്ങള്‍ കോടികള്‍ കുട്ടി വച്ചീടുന്നു.
നാളെ ഒരിറ്റു ദാഹജലത്തിനായ് കേഴുമ്പോള്‍
ഈ കോടികള്‍ പോലുമാര്‍ത്തു ചിരിച്ചിടും.

ഒന്നുമില്ലാതെയീ ഭൂമിയില്‍ വന്നു ഞാന്‍,
അതു പോലെ തന്നെ തിരിച്ചു പോകുന്നതും.
കരയുന്ന കണ്ണലാദ്യമായി ഭൂമിയെ കണ്ടു ഞാന്‍,
ചിരിച്ചു കൊണ്ടീ മടക്കയാത്ര തുടരാന്‍ കഴിയുമോ?

3 comments:

  1. നാളെ ഒരിറ്റു ദാഹജലത്തിനായ് കേഴുമ്പോള്‍
    ഈ കോടികള്‍ പോലുമാര്‍ത്തു ചിരിച്ചിടും.....സുന്ദരമായ കവിത

    ReplyDelete
  2. ഹരേ...

    നാം .. ജനിക്കുന്നു ജീവിക്കുന്നു .. എന്തൊക്കെയോ നേടാനുണ്ടെന്നു തോന്നലില്‍ ഒരു പടയോട്ടം ആകുന്നു പല്പ്പോഴും ഈ ജീവിതം . ഒന്നോര്ത്താല്‍ എന്തിനു വേണ്ടി ... കേവലം ​നിമിഷ സുഖം മാത്രം നേടാന്‍ അല്ലെ..

    ജനനത്തിലും കരച്ചില്‍ മരണത്തിലും കരച്ചില്‍  .. ആ ഒരു സാമ്യത മാത്രം 

    കവിതയില്‍ ഒരു ഹരി സ്റ്റൈല്‍ ഇല്ലല്ലോ എന്തു പറ്റി...... എന്തൊക്കെയോ പറയാന്‍ ആശിച്ചു എഴുതിയപ്പോ,ല്‍ എന്തോ എവിടെയോ മറന്നു പോയ പൊലെ തൊന്നി കവിത വായിച്ചപ്പോള്‍ ....

    ReplyDelete
  3. പണം ,പെണ്ണ് ,പദവി ............ഇത്തരം "പ"കാരങ്ങളുടെ ആകര്‍ഷണ വളയത്തിലാനെങ്കില്‍ മനുജന് ഒരുമടക്ക യാത്ര അസാദ്ധ്യമാണ്

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?