Sunday, July 19, 2009

സമയമില്ല. (ഒരു മൊഴിമാറ്റ കവിത).

എന്‍‌റ്റെയുള്ളിലുണ്ടെല്ലാ സന്തോഷവും,
പക്ഷേ ഒന്നു ചിരിക്കുവാനെനിക്ക് സമയമില്ല.
രാത്രി പകലെന്നില്ലാതോടുന്നയീ ഭൂമിയില്‍,
ഒന്ന് ജീവിക്കാനെനിക്ക് സമയമില്ല.

അമ്മയുടെ മടിത്തട്ടിന്‍ ചൂടറിയുന്നു ഞാന്‍, പക്ഷേ
അമ്മയെ അമ്മയെന്നു വിളിക്കുവാന്‍ സമയമില്ല.
അച്ഛന്‍‌റ്റെ തലോടലറിയുന്നു ഞാന്‍, പക്ഷേ
അച്ഛനെ അച്ഛായെന്നു വിളിയ്ക്കുവാന്‍ സമയമില്ല.

ബന്ധങ്ങളെല്ലാം കൊന്നു കൊലവിളിച്ചിരിക്കുന്നു ഞാന്‍,
പക്ഷേ അവയെല്ലാം ആ പെട്ടിയിലാക്കുവാന്‍ സമയമില്ല.
ദു:ഖത്താലെന്‍‌റ്റെ ഹൃദയം കരകവിഞ്ഞൊഴുകുന്നു,
പക്ഷേ ഒന്നു കരയുവാന്‍ പോലുമെനിക്ക് സമയമില്ല.

പൈസ തന്‍ ലോകത്തു ഞാന്‍ ഓടിക്കൊണ്ടിരിക്കുന്നു,
പക്ഷേ ഒന്ന് തളരുവാന്‍ പോലും സമയമില്ല.

എന്‍‌റ്റെ കണ്ണുകളിലുറക്കം തലോടുന്നു,
പക്ഷേ ഉറങ്ങുവാനെനിക്ക് സമയമില്ല.
എന്തിനധികം ഞാന്‍ പറയണമെന്നേ പറ്റി,
സ്വപ്നം കാണാന്‍ പോലും സമയമില്ല.

എന്‍‌റ്റെ ജീവിതമേ. നീ തന്നെ പറയൂ,
ഈ ജീവിതത്തിന്‍‌റ്റന്ത്യമെന്നാണെന്ന്.
ഓരോ നിമിഷത്തിലും മരിക്കുന്നവര്‍ക്ക്‌,
ഒന്നു ജീവിക്കുവാന്‍ പോലും സമയമില്ല.

5 comments:

  1. അണ്ണാ............സുപ്പെര്‍.................

    ReplyDelete
  2. അമ്മയുടെ മടിത്തട്ടിന്‍ ചൂടറിയുന്നു ഞാന്‍, പക്ഷേ
    അമ്മയെ അമ്മയെന്നു വിളിക്കുവാന്‍ സമയമില്ല.
    അച്ഛന്‍‌റ്റെ തലോടലറിയുന്നു ഞാന്‍, പക്ഷേ
    അച്ഛനെ അച്ഛായെന്നു വിളിയ്ക്കുവാന്‍ സമയമില്ല.

    എത്ര ശരി ഹരി..............[:o] ഹൃദയത്തില്‍ കൊള്ളുന്ന കവിത...........

    ReplyDelete
  3. എല്ലാവരും ഓടുകയാണിന്ന്, എന്തൊക്കെയോ നേടാനായി. അതിനിടയില്‍ എല്ലാം മറക്കുന്നു. അതിനിടയില്‍ അമ്മയെവിടെ, അച്ഛനെവിടെ...

    നന്ദി സുരേഷ്ജി.....

    ReplyDelete
  4. "പൈസ തന്‍ ലോകത്തു ഞാന്‍ ഓടിക്കൊണ്ടിരിക്കുന്നു,
    പക്ഷേ ഒന്ന് തളരുവാന്‍ പോലും സമയമില്ല."

    ഈ വരിമാത്രം മുഴച്ചിരിക്കുന്നു, കവിതയിലും പിന്നെ സത്യത്തിലും

    ReplyDelete
  5. സത്യം എല്ലായിപ്പോഴും അങ്ങനെ തന്നെയാണ്‌ സുഹൃത്തേ... അത് മുഴച്ചു തന്നെ ഇരിക്കും...

    നന്ദി.

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?